
അബൂബക്കർ കാടേങ്ങലിനു യാത്രയയപ്പ് നല്‍കി
ജിദ്ദ: മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അബൂബക്കർ കാടേങ്ങലിനു ഐ.ടി എക്സ്പെർട്സ് ആൻഡ് എൻജിനീയേർസ് (ITEE-K.S.A) ജിദ്ദ ചാപ്റ്റർ ന്റെ കീഴിൽ യാത്രയയപ്പ് സംഘടിപ്പിച്ചു ,വലിയ സുഹൃത്ത് വലയത്തിന്റെ ഉടമയായ മലപ്പുറം ജില്ലയിലെ കൊളപ്പുറം സ്വദേശിയായ അബൂബക്കർ കാടേങ്ങൽ സുസുക്കി കമ്പനിയിലെ ഐ.ടി മാനേജർ തസ്തികയിൽ നിന്ന് വിരമിച്ചാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നത് ,പ്രോഗ്രാമിങ് മേഖലയിൽ കഴിവ് തെളിയിച്ച ഇദ്ദേഹം പരിശീലിപിച്ചെടുത്ത ഒരുപാട് പേർ ഇന്ന് ഐ.ടി മേഖലയിൽ സൗദിയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ട് ,ഷറഫിയയിലെ വില്ലേജ് റെസ്റ്റോറ്ററന്റ് യിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ സഹദ് പാലോളി ഉപഹാരം നൽകി,ചടങ്ങിൽ അബു കട്ടുപ്പാറ,അഷ്‌റഫ് കുന്നത്ത്,ജസീം അബു ,റഫീഖ് കൊളക്കാടൻ,ജാഫർ കല്ലിങ്ങപാടം,മുസ്ഥഫ പെരുവള്ളൂർ,ജൈസൽ അബ്ദുറഹ്മാൻ,നൗഷാദ് വെങ്കിട്ട എന്നിവർ ആശംസകൾ അർപ്പിച്ചും തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് അബൂബക്കർ കാടേങ്ങലും സംസാരിച്ചു,അഷ്‌റഫ് അഞ്ചാലൻ സ്വാഗതവും ഷാഹിദ് മലയിൽ നന്ദിയും പറഞ്ഞു .