പ്രവാസി മലയാളികള്‍ക്ക് സൗജന്യമായി കൗണ്‍സലിംഗ് സംവിധാനം

കോഴിക്കോട്: കോവിഡ്-19 പശ്ചാത്തലത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമൊരുക്കികൊണ്ട് മലയാളി കൗണ്‍സലിംഗ് ഫോറം മാതൃകയാകുന്നു.
ഗള്‍ഫ് രാജ്യങ്ങളിലുള്ള മലയാളികള്‍ ജോലി നഷ്ടപ്പെട്ടും രോഗബാധിതരായും കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായും അവര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടി വരുന്നതായും നിരവധി വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
അവര്‍ക്ക് സാന്ത്വനമായികൊണ്ട് www.malayalicounselor.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സൗജന്യമായി ഒരുക്കിയിരിക്കുകയാണ് മലയാളി കൗണ്‍സലിംഗ് ഫോറം. ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, അബ്ദുല്‍ ഗഫൂര്‍ തിക്കോടി, ബിനു ജോണ്‍, രമ്യ ശങ്കര്‍, അനീസ എ, ഫിറോസ് കെ എഫ് എന്നീ കൗണ്‍സിലര്‍മാരാണ് ഈ സേവന പ്രവര്‍ത്തനത്തില്‍ മലയാളി കൗണ്‍സലിംഗ് ഫോറത്തെ സഹായിക്കുന്നത്.

തുടര്‍ സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് അതാത് രാജ്യങ്ങളില്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. +91 7594972229 എന്ന വാട്ട്സ്അപ്പ് നമ്പറിലൂടെയും കൗണ്‍സലിംഗ് ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാവുന്നതാണ്.
വെബ്സൈറ്റ് ലോംഞ്ച് ചെയ്തയുടന്‍ തന്നെ നിരവധിയാളുകളാണ് ഈ സേവനത്തിനായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള സിഐജി ബില്‍ഡിംഗിലാണ് മലയാളി കൗണ്‍സലിംഗ് ഫോറം പ്രവര്‍ത്തിക്കുന്നത്.