Tech

ക്ലബ്ബ്‌ ഹൗസ്‌; അറിയേണ്ടതെല്ലാം

ഇൻഫോ/സിദ്ദീഖ് പടപ്പിൽ

വളരെ ലളിതമായി, ചുരുക്കത്തിൽ ക്ലബ്ബ്‌ ഹൗസിനെ പരിചയപ്പെടുത്താം.

ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ് പോലെയുള്ള ഒരു സോഷ്യൽ നെറ്റ്വർക്ക് ആപ് ആണ് ക്ലബ്ബ്‌ ഹൗസ്‌. ഇതിൽ അക്കൗണ്ട് തുടങ്ങാൻ വേണ്ടി ആദ്യമായി വേണ്ടത്, ആപ് ഡൗൺലോഡ് ചെയ്യുക എന്നതാണ്.

2020 മാർച്ചിലാണ് ഇത് ആരംഭിക്കുന്നത്. ആദ്യം ഐഫോൺ ആപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2021 ഫെബ്രുവരി മുതലാണ് ആൻഡ്രോയ്ഡ് ആപ്പ് തുടങ്ങിയത്.

ഇന്ത്യയിൽ ഇത് ലഭ്യമായി തുടങ്ങിയത് 2021 മെയ് 21 ന് മാത്രമാണ് എന്നാണ് മനസ്സിലായിട്ടുള്ളത്. അതായത് വെറും 6 ദിവസങ്ങൾക്ക് മുമ്പ്.

ആപ് സ്റ്റോറില് clubhouse എന്ന് സേർച്ച്‌ ചെയ്താൽ കൺഫ്യൂഷൻ ആവും. ആ പേരില് നിരവധി ആപ്പുകൾ ഉള്ളത് കൊണ്ട് തന്നെ. സോ, ആദ്യ പടിയായ ആപ് ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

ഇനി ഇൻസ്റ്റാൾ ചെയ്തതിന് ശേഷം നമ്മുടെ മൊബൈൽ നമ്പർ കൊടുത്തു കഴിഞ്ഞാല് അവർ OTP അയക്കും. അത് കൊടുത്ത് കഴിഞ്ഞാല് ഫസ്റ്റ് നെയിമും സെക്കന്റ് നെയിമും കൊടുക്കണം, ശേഷം unique id ക്കുള്ള പേരും നമ്മുടെ ഫോട്ടോയും കൊടുത്ത് കഴിഞ്ഞാല് നമുക്ക് താല്പര്യമുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ വരവായി.

കൂടെ കുറേ പേരെ ഫോളോ ചെയ്യാനുള്ള ഓപ്‌ഷനും കാണാം. വേണ്ടവരെ മാത്രം ഫോളോ ചെയ്ത് കഴിഞ്ഞാല് നമ്മുടെ ക്ലബ്ബ്‌ ഹൗസ്‌ ആക്റ്റീവ് ആയി.

നമ്മൾ ഉപയോഗിച്ച് വരുന്ന ട്വിറ്റർ, വാട്സാപ്പ്, ഫേസ്ബുക്ക് പ്ലാറ്റ്ഫോമില് നിന്ന് തികച്ചും വ്യത്യസ്തമാണ് ക്ലബ്ബ്‌ ഹൗസ്‌. ഇതിൽ നമുക്ക് ടെക്സ്റ്റ് എഴുതാനോ പടമോ വീഡിയോയോ അപ്‌ലോഡ് ചെയ്യാനോ കഴിയില്ല. വോയിസ് മാത്രമാണ് ഇവിടെ സപ്പോട്ട് ചെയ്യുന്നത്.

നമുക്ക് സ്വന്തമായി റൂം ക്രിയേറ്റ് ചെയ്യാം, കൂടാതെ നിലവിൽ ആക്റ്റീവ് ആയുള്ള റൂമില് കയറുകയുമാവാം. ആ മുറിയില് ചർച്ച ചെയ്യുന്ന വിഷയങ്ങൾ കേൾക്കുകയും നമുക്ക് സംസാരിക്കുകയുമാവാം. നമ്മൾ ഫോളോ ചെയ്യുന്ന സുഹൃത്തുക്കൾ പങ്കെടുക്കുന്ന പൊതു മുറികൾ നമ്മുടെ ന്യൂസ്‌ഫീഡില് കാണിക്കുന്നതാണ്.

അതിൽ നമുക്ക് താല്പര്യമുള്ള റൂമില് കയറാം. പബ്ലിക് റൂം ആയത് കൊണ്ട് ആ റൂമില് നമ്മൾ ഫോളോ ചെയ്യുന്നവർ ഉണ്ടാവണമെന്ന നിർബന്ധമില്ല. ആ റൂമില് പങ്കെടുക്കുന്നവരുടെ dp നമുക്ക് കാണാൻ പറ്റും. അത് പോലെ അവിടെയുള്ളവർക്ക് നമ്മൾ റൂമില് കടന്നതും അറിയാൻ പറ്റും.

നമ്മൾ ഉണ്ടാക്കിയ ഗ്രൂപ്പല്ലെങ്കിൽ നമുക്ക് സംസാരിക്കണമെങ്കിൽ ഏറ്റവും താഴെ കാണുന്ന 🖐️ കൈ പൊക്കി കാണിക്കണം. അപ്പോൾ അനുവാദം കിട്ടും. ഇനി ആ റൂമില് നിന്ന് മെല്ലെ സ്‌കൂട്ട് ആവണമെങ്കിൽ Leave Quietly എന്ന ബട്ടൺ അമർത്തിയാല് മതി. അവിടെ ചർച്ച ചെയ്യുന്നവർക്ക് ഒരു നോട്ടിഫിക്കേഷൻ ശബ്ദം പോലുമില്ലാതെ അവിടെ നിന്ന് തല്ക്കാലത്തേയ്ക്ക് പുറത്ത് പോവാം.

ഇടക്കാലത്ത് തുടങ്ങിയ പല ആപ്പില് നിന്നും ക്ലബ്ബ്‌ ഹൗസ്‌ മികച്ചതായി ഫീൽ ചെയ്യുന്നു. പല പ്രമുഖരും അവിടെ ആക്റ്റീവ് ആണ്. സംസാര പ്രിയർക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരിടം. അത് പോലെ അറിവുകൾ വായിക്കാനോ യൂട്യൂബ് വഴി കാണാനോ താല്പര്യമില്ലാത്ത, എന്നാല് കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ക്ലബ്ബ്‌ ഹൗസ്‌ തീർച്ചയായും ഇഷ്ടപ്പെടും.

ഓർക്കുക, സൂം പോലെ കണ്ട് ചർച്ച ചെയ്യുന്ന പ്ലാറ്റഫോം അല്ല, ആളെ കാണാതെ വോയിസ് മാത്രം കേൾക്കുന്ന ഒരു വേദിയാണ്.

ഒറ്റ ദിവസം കൊണ്ട് തന്നെ പല റൂമിലും കയറിയിറങ്ങി. മൈക്ക് എടുത്ത് സംസാരിക്കാൻ മടിയുള്ള എന്നെപ്പോലെയുള്ളവർക്ക് അവിടെ നല്ല പോലെ ശോഭിക്കാൻ പറ്റുമെന്ന് കരുതുന്നില്ല. എന്നാൽ ഉപകാരപ്രദമായ പല ചർച്ചകളും കേൾക്കാൻ പറ്റും.

അവിടെ കയറിയപ്പോൾ ട്രാവൽ ചെയ്യുന്ന പ്രമുഖരുടെ അനുഭവങ്ങൾ അറിയാൻ പറ്റി. പിന്നെയും കുറേ ഗ്രൂപ്പുകളുണ്ട്. ടെക് വേൾഡ് മുതൽ രാഷ്ട്രീയം, ചിരിക്കാത്ത ശോഭ തുടങ്ങി തെറി വേൾഡ് റൂം വരെ കാണാനിടയായി. അവരവർക്ക് താല്പര്യമുള്ള മുറിയിൽ കേറി ഒച്ചയും ബഹളവും ഉണ്ടാക്കാം.

പിന്നെ ഏറ്റവും പ്രധാന കാര്യം പറയാൻ വിട്ട് പോയി. ഐഡി ക്രിയേറ്റ് ചെയ്താലും നേരത്തേ ക്ലബ്ബ്‌ ഹൗസ്‌ ഉപയോഗിക്കുന്നവരുടെ ‘ക്ഷണം’ ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ഐഡി ആക്റ്റീവ് ആവൂ. ഒരു അക്കൗണ്ടിൽ നിന്ന് മാക്സിമം 5 പേർക്ക് മാത്രമേ ഇങ്ങനെ ഇൻവിറ്റേഷൻ കൊടുക്കാൻ പറ്റുകയുള്ളൂ.

ഫോൺ നമ്പർ ഉപയോഗിച്ചാണ് നിങ്ങൾ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതെന്ന് പറഞ്ഞല്ലോ. നേരത്തേ അംഗമായ സുഹൃത്തിന് നമ്മൾ ആരംഭിച്ച മൊബൈൽ നമ്പർ കൊടുത്തു, അവർ ആ നമ്പർ invite ചെയ്താൽ മാത്രമേ ഇത് ഉപയോഗിക്കാൻ പറ്റുകയുള്ളൂ. ഒരാൾക്ക് 5 പേരെ മാത്രം ക്ഷണിക്കാൻ പറ്റുന്നത് കൊണ്ട് പലർക്കും ഇത് വരെ clubhouse ൽ ഐഡി ആക്റ്റീവ് ചെയ്യാൻ പറ്റിയിട്ടില്ല എന്ന് തോന്നുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ഞാൻ കണ്ട് പിടിച്ച ഒരു ഉപായം കൂടി പറഞ്ഞു തരാം.

അതായത് ഒരാൾക്ക് അനുവദിച്ച qouta തീർന്ന് പോയാലും അടുത്ത സുഹൃത്തുക്കളെ ആഡ് ചെയ്യാനുള്ള വിദ്യ.

ആദ്യം പറഞ്ഞത് പോലെ അക്കൗണ്ട് തുടങ്ങുന്നതിനു മുമ്പ് നേരത്തേ അവിടെ അംഗമായ ഒരാൾക്ക് നിങ്ങളുടെ മൊബൈൽ നമ്പർ കൊടുത്ത് കോഡ് അടക്കം അയാളുടെ മൊബൈലിൽ സേവ് ചെയ്യാൻ ആവശ്യപ്പെടുക.

നിങ്ങൾ പുതുതായി അക്കൗണ്ട് തുടങ്ങി എന്ന ഒരു നോട്ടിഫിക്കേഷൻ അയാൾക്ക് കിട്ടും. നിങ്ങളുടെ ഒരു ഫോൺ കോൺടാക്ട് ലിസ്റ്റിലുള്ള സുഹൃത്ത് ഒരു അനാഥ പ്രേതം പോലെ ഈ നിലയത്തിന് ചുറ്റും വട്ടം കറങ്ങി നടക്കുന്നുണ്ട്. നിങ്ങൾക്ക് അവനെ അകത്തേയ്ക്ക് കടത്തി വിടണമെന്നുണ്ടോ (Let them in) എന്ന് ക്ലബ്ബ്‌ ഹൗസ്‌ നമ്മോട് ചോദിക്കും. നമ്മൾ മനസ്സ് വെച്ചാല് അവർ അകത്ത് കടക്കും.

നേരത്തേ അഞ്ചു പേരെ invite ചെയ്തവർക്കും ഇങ്ങനെ ആഡ് ചെയ്യാം. ഇനി 5 പേരെ add ചെയ്തിട്ടില്ല, ഇനിയും 3 പേരെ മറ്റോ invite ചെയ്യാനുള്ള സൗകര്യമുണ്ട് എങ്കിലും ഇങ്ങനെ Let them in വഴി ആഡ് ചെയ്താൽ കൂടി നിങ്ങളുടെ കൈവശമുള്ള 3 പേരെ invite ചെയ്യാനുള്ളതിൽ നിന്ന് കുറവ് വരുന്നതല്ല.

സിദ്ദീഖ് പടപ്പിൽ
5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x