ColumnsSocial

സ്വന്തം കാര്യം സിന്ദാബാദ്; ‘കാച്ചിൽ കൃഷ്ണപിള്ളമാർ’ !

മനുഷ്യൻ തമ്മിലുള്ള ബന്ധത്തിലോരു എത്തിക്സ് ഉണ്ട്. പലപ്പോഴും നമ്മളുടെ കൂടെ പഠിച്ചുവർ. പ്രതേകിച്ചു സ്കൂളിൽ പഠിച്ചുവർ. പല കാര്യത്തിനും അറിഞ്ഞും അറിയാത്തവരുടെ സഹായങ്ങൾ കൊണ്ടാണ് നമ്മളൊക്കെ ജീവിക്കുന്നത്.

ചിലർ വന്ന വഴികൾ ഓർക്കും. ചിലർ മറക്കും. ചിലർക്കു മാനുഷിക ബന്ധങ്ങളിലെ എത്തിക്സും ഇന്റഗ്രിറ്റിയും പ്രധാനമാണ്‌. മാനുഷിക ബന്ധങ്ങളെ സ്ഥാനമാനത്തിനും പണത്തിനും അപ്പുറം ബഹുമാനിക്കുന്നവർ.

പക്ഷെ ചിലർ എല്ലാം ബന്ധങ്ങളിലും instrumental ആണ്. നിങ്ങളെ കൊണ്ട് എന്തെങ്കിലും സാധിക്കാൻ വിളിക്കും. പ്രയോജനമുണ്ടെങ്കിൽ അടുത്ത് കൂടും. കാര്യം കഴിഞ്ഞാൽ അറിഞ്ഞ ഭാവം പൊലും നടിക്കില്ല.

അങ്ങനെ പൂർണമായും ഇൻസ്‌ട്രെമെന്റൽ ബന്ധമുള്ളവർക്ക് മനുഷ്യ ബന്ധങ്ങളിൽ ഉള്ള എത്തിക്സ് കുറവായിരിക്കും. അങ്ങനെ രണ്ട് അനുഭങ്ങളാണ് ഇവിടെ.

പണ്ട് ഒരാൾ സ്ഥിരം എന്നെ കാണുവാൻ വരുമായിരുന്നു. ഐ എ എസ് ഉദ്യോഗസ്ഥൻ. അന്നു അയാൾ ആ സംസ്ഥാനത്തെ മുഖ്യ മന്ത്രിയുടെ ഗുഡ് ബുക്കിൽ അല്ലായിരുന്നു. മലയാളി അല്ല. കേരളത്തിലും അല്ല.

അയാൾക്ക് ഒരു ഇൻറ്റർനാഷണൽ അസെൻമെന്റ് വേണം. ആ ആവശ്യമായി എന്നെ കാണുവാൻ വിദേശത്ത് വന്നു. പിന്നെ സ്ഥിരം ഫോൺ വിളി. മൂന്നു മാസം സ്ഥിരം വിളികൾ.

അവസാനം ഒരു നല്ല അവസരം വന്നപ്പോൾ അദ്ദേഹത്തിന്റ പേര് നോമിനെറ്റ് ചെയ്തു. അന്ന് ( 20 വർഷം മുമ്പ് ) ഏഴു ലക്ഷം പ്രതിമാസ ശമ്പളം. അയാളുടെ നഗരത്തിൽ ഏറ്റവും പ്രിസ്റ്റിജിയസ് ലൊക്കേഷനിൽ വലിയ വീട് വച്ചു. ജോലിയും ശമ്പളവുമൊക്കെ ആയി കഴിഞ്ഞു ആൾ അപ്രത്യക്ഷനായി.

പിന്നീട് വർഷങ്ങൾ കഴിഞ്ഞു ഞാൻ ആ നഗരത്തിൽ ഒരു ലക്ച്ചർ ചെയ്യാൻ പോയപ്പോൾ കക്ഷിയേ വിളിച്ചു. സർവീസിൽ തിരികെ വന്നിരുന്നു. അന്നത്തെ മുഖ്യമന്ത്രിയുടെ അടുത്തയാൾ. കക്ഷി അപ്പോഴേക്കും മുതിർന്ന ബ്യൂറോക്രാറ്റ് ആയിരുന്നു. അതുകൊണ്ട് തന്ന അതിന്റെ പാരഫെർനേലിയ എല്ലാമുണ്ട്.

ഫോൺ വിളിച്ചപ്പോൾ അങ്ങേ തലക്കൽ ‘ഓ ഐ റിമെംബേർ മീറ്റിംഗ് യു സം വേർ‘ ഞാൻ പറഞ്ഞു “സംവേർ അല്ല സർ. എന്റെ വീട്ടിൽ അങ്ങ് മൂന്നു പ്രാവശ്യം വന്നിട്ടുണ്ട്. ഡിന്നറും കഴിച്ചിട്ടുണ്ട്. ” യെസ്‌ “

ഡ്യൂ യു വാന്റു മീറ്റ് സി എം “? ഞാൻ പറഞ്ഞു ‘ സി എം നേ കാണാൻ എനിക്ക് എന്റെ മാർഗങ്ങൾ ഉണ്ട്.’ ഇപ്പോൾ ആവശ്യം ഇല്ല. സീ യു നെക്സ്റ്റ് ടൈം

പിന്നെ അയാളെ വിളിച്ചിട്ടില്ല. അയാളുടെ രാഷ്ട്രീയ രക്ഷകർത്താവ് സ്ഥാനത്തു നിന്ന് പോയതിൽ പിന്നെ ആളെകുറിച്ച് കേട്ടിട്ടില്ല.

എന്നെ ഒരാഴ്ചയിൽ മൂന്നു പ്രാവശ്യം വിളിച്ചു പ്ലീസ്… പ്ലീസ് എന്ന് മൂന്നു മാസം വിളിച്ചയാൾ. എന്റെ വീട്ടിൽ പല പ്രാവശ്യം വന്നയാൾ. ഞാൻ പറഞ്ഞു എന്നത് കൊണ്ട് വലിയ ശമ്പളത്തിൽ ജോലി കിട്ടിയാൾ…. പിന്നെ ‘ ഐ റിമമ്പർ മീറ്റിംഗ് യു സം വേർ!

അതു പോലെ ഒരു മലയാളി ഒരു രാജ്യത്തു പെട്ടു പോയി. ജയിലിൽ ഒക്കെ പോയി നോ ഫ്ലൈയിങ്‌ ഓർഡർ ഉള്ള സമയം. എന്റെ ബന്ധുവിന്റെ ബന്ധു. അയാൾ എന്നെ എന്നും വിളിച്ചു സങ്കടം പറയും. എങ്ങനെയെങ്കിലും സഹായിക്കണമെന്നു പറഞ്ഞു. അയാൾ ചെയ്യാവുന്ന രാഷ്ട്രീയ ഇൻഫ്ലുവെൻസ് ഒക്കെ നോക്കി. ഒന്നും ഫലിച്ചില്ല. ഒടുവിൽ ഞാൻ എന്റെ സുഹൃത്തായ ഒരു അംബാസ്സിഡറേ വിളിച്ചു. ആ നല്ല മനുഷ്യൻ സഹായിച്ചു. ആൾ നാട്ടിൽ എത്തി. ഇവിടെ സാമാന്യം സൗകര്യമുള്ളയാൾ. പിന്നെ ഒരു വിവരവും ഇല്ല.

എങ്ങനെയോ നമ്പർ കിട്ടിയപ്പോൾ വിളിച്ചു. നാട്ടിൽ എത്തിയോ എന്ന് ചോദിച്ചു.” യെസ് ഭയങ്കര ബിസിയാണ്. ഞാൻ രണ്ടാഴ്ച കഴിഞ്ഞു ഇന്ന സ്ഥലത്തു കാണും. വന്നാൽ തമ്മിൽ കാണാൻ ശ്രമിക്കാം.”

ഒരു ദിവസം മൂന്നു തവണ എന്ന രീതിയിൽ മൂന്നു മാസം വിളിച്ചയാളെ സഹായിച്ചു. പക്ഷെ കാര്യം കണ്ടപ്പോൾ ആളു വളരെ ബിസിയാണ്.

ഇത് പോലെ ഒരു പാട് അനുഭവങ്ങളുണ്ട്

കാര്യം കാണാൻ കാലിൽ പിടിക്കും. അതു കഴിഞ്ഞാൽ പിന്നെ ഉത്സവ പറമ്പിൽ വച്ചു പൊലും കണ്ട പരിചയം കാണിക്കില്ല.

രാഷ്ട്രീയത്തിലും പ്രൊഫഷനിലുമൊക്കെ അങ്ങനെ സ്വന്തം കാര്യം സിന്ദാബാദ്‌ കാർ കുറേയുണ്ട്.

ഞാൻ ജീവിതത്തിൽ പഠിച്ച ഒരു കാര്യം. നമ്മളെ ഒരു ചെറിയ കാര്യത്തിൽ എങ്കിലും സഹായിച്ചവരെ ഒരിക്കലു മറക്കില്ല.

പിന്നെ ആർക്കെങ്കിലും സഹായിച്ചാൽ നന്ദി പൊലും പ്രതീക്ഷിക്കുന്നില്ല. നന്ദിയൊന്നും വേണ്ട. ആരെയും സഹായിക്കുന്നത് ഒന്നും പ്രതീക്ഷിച്ചല്ല.

പക്ഷെ വളരെ അടുത്ത് പെരുമാറി, നിങ്ങളുടെ വീട്ടിൽ പല പ്രാവശ്യം ഓരോന്നിനും വരുന്നവർ, വീട്ടിൽ താമസിച്ചവർ. ഭക്ഷണം കഴിച്ചവർ. പിന്നീട് നിങ്ങളെ അറിഞ്ഞ ഭാവം കാണിക്കില്ല. അങ്ങനെ പലരും കാച്ചിൽ കൃഷ്ണ പിള്ളമാരാകുന്നത് കണ്ടിട്ടുണ്ട്. അല്പം പൈസയോ അധികാരമോ ഒക്കെ കിട്ടിയാൽ പിന്നെ വന്ന വഴികൾ മറക്കുന്നവർ.

“ഐ റിമമ്പർ മീറ്റിംഗ് യു സംർവേർ “ടൈപ്പ്.

അങ്ങനെയുള്ളവരേ പിന്നെ ഒഴിവാക്കുക എന്നതാണ് നയം

ബഹു ജനം പല വിധം

നിങ്ങളിൽ എത്ര പേർക്ക് ഇത്പോലെയുള്ള അനുഭവങ്ങളുണ്ട്?

പിൻ കുറി: ഈ കുറിപ്പ് മാനുഷിക ബന്ധങ്ങളുടെ എത്തിക്സിനെ കുറിച്ചും അതിന്റെ ഇന്റഗ്രിറ്റിയെകുറിച്ചാണ്. അല്ലാതെ സഹായം ചെയ്തിട്ട് ആരിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നതിനെ കുറിച്ചല്ല.

Js Adoor

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x