കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ ചീഫ് വിപ്പായിരുന്നു വ്യക്തിയാണ് പിസി ജോര്‍ജ്. അന്ന് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഭാഗമായി പൂഞ്ഞാറില്‍ നിന്ന് വിജയിച്ചായിരുന്ന പിസി ജോര്‍ജ് സഭയില്‍ എത്തിയത്.
എന്നാല്‍ നാലം വര്‍ഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സ്വന്തം പാര്‍ട്ടി നേതാവായ കെഎം മാണിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ പിസി ജോര്‍ജ് ഒടുവില്‍ പാര്‍ട്ടിയില്‍ നിന്നും ചീഫ് വിപ്പ് പദവിയില്‍ നിന്നും പുറത്താവുകയായിരുന്നു.
സഭകൾ പി സി ജോർജിനെ മുന്നണിയിൽ എടുക്കാൻ യൂ ഡി എഫ്നോട് ആവശ്യപ്പെട്ടു എങ്കിലും മുന്നണി ഇതുവരെ ഒരു തീരുമാനം എടുത്തില്ല.
എന്നാൽ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നൽകി വീണ്ടും വിവാദത്തിലാവുകയാണ് പി.സി. ജോർജ് എം.എൽ.എ. ആർ.എസ്.എസ് കോട്ടയം സേവാപ്രമുഖ് ആർ. രാജേഷിന് സംഭാവനയായ 1000 രൂപ അദ്ദേഹം നൽകി.
ജനപ്രതിനിധിയെന്ന നിലയിൽ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ് തൻ്റെ നിലപാടെന്ന് എന്നും, ‘ദൈവവിശ്വാസിയാണ്, ‘ആരാധനാലയം പണിയാൻ ആര് പണം ചോദിച്ചാലും കൊടുക്കുമെന്നും രാമക്ഷേത്ര നിർമ്മാണത്തിന് ഇനിയും പണം കൊടുക്കുമുന്നും എൽദോസിന്റ നടപടി എംഎൽഎ വർഗത്തിന് നാണക്കേടെന്നും പി സി ജോർജ് കൂട്ടിച്ചെർത്തു.
യുഡിഎഫ് വിട്ട പിസി ജോര്‍ജ് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നും സ്വതന്ത്രനായി വിജയിച്ച് ഏവരേയും ഞെട്ടിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്‍റെ പഴയ പാര്‍ട്ടിയാ കേരള കോണ്‍ഗ്രസ് സെക്യൂലര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ അടക്കം ഉള്‍പ്പെടുത്തി കേരള ജനപക്ഷം എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനം.
ഇടക്കാലത്തില്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നെങ്കിലും അധികം വൈകാതെ അദ്ദേഹം മുന്നണി വിട്ടു. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തോട് അനുബദ്ധിച്ചാണ് യുഡിഎഫിലേക്കുള്ള പ്രവേശന സാധ്യതകള്‍ പിസി ജോര്‍ജ് ശക്തമാക്കിയത്.
നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാവുമെന്നും യുഡിഎഫിനോടാണ് താല്‍പര്യമെന്നുമായിരുന്നു പിസി ജോര്‍ജിന്‍റെ പ്രതികരണം.
തന്‍റെ മുന്നണി പ്രവേശനത്തിന് തടസ്സം നില്‍ക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്നായിരുന്നു പിസി ജോര്‍ജിന്‍റെ ആരോപണം. ഇതോടെ ജോര്‍ജിന്‍റെ മുന്നണി പ്രവേശനത്തിന്‍റെ വാതിലുകള്‍ പൂര്‍ണ്ണമായി അടഞ്ഞെന്ന് വിലയിരുത്തപ്പെട്ടു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS