PoliticalSports

വസീം ജാഫറിൻ്റെ രാജി; ക്രിക്കറ്റിൽ പോലും വർഗീയതയുടെ വിഷം കലക്കുന്നവർ

പ്രതികരണം/സംഗീത് ശേഖർ

ഉത്തരാഖണ്ഡ് കോച്ച് വാസിം ജാഫർ രാജി വച്ചിരിക്കുന്നു. ടീമിൽ കൂടുതൽ മുസ്ലിം കളിക്കാരെ ഉൾപ്പെടുത്തുകയും മതപരമായ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്തു എന്നതാണ് ജാഫർ നേരിടുന്ന ആരോപണങ്ങൾ.

22/ 23 അംഗ ടീമിൽ 2 / 3 മുസ്ലിം താരങ്ങളെ ഉൾപ്പെടുത്തി ടീമിനെ മുസ്ലിം ഭൂരിപക്ഷമുള്ള ടീമാക്കി മാറ്റിയതാണ് ജാഫറിന്റെ ആദ്യത്തെ പിഴവ്.

ഇന്ത്യയുടെ പഴയ കാല ഓപ്പണിംഗ് ബാറ്റ്സ്‍മാനായിരുന്ന രാം ഭക്ത് ഹനുമാൻജിയെ പ്രകീർത്തിക്കുന്ന ‘രാം ഭക്ത് ഹനുമാൻ കി ജയ്’ എന്ന സ്ലോഗൻ മാറ്റി ‘ഗോ ഉത്തരാഖണ്ഡ്’ എന്നാക്കിയതാണ് പ്രശ്നങ്ങൾ ഗുരുതരമാകാൻ കാരണം.

ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മഹിം വർമയോട് “ഞാൻ താങ്കളുടെ വേലക്കാരനല്ല” എന്ന പ്രസ്താവനയോടെ അപമര്യാദയായി സംസാരിച്ചതും ഒരു കാരണമാണത്രെ.

ഒന്നോ രണ്ടോ വെള്ളിയാഴ്ചകളിൽ ചില മൗലവിമാരുടെ സാന്നിധ്യം ടീം ക്യാമ്പിൽ കാണപ്പെട്ടു എന്നതുമൊരു കാരണമാണ്. ഇന്ത്യൻ സന്ദർശനത്തിനെങ്ങാനും എത്തിയ ഇൻസമാമുൾ ഹഖ് ക്യാമ്പിൽ എത്തിപ്പെട്ടതാണോ അതോ അസറുദ്ദീൻ താടി വളർത്തിയതാണോ എന്ന കാര്യത്തിൽ അന്വോഷണം നടക്കുന്നുണ്ട്.

വസിം ജാഫറിനെ പോലൊരു ക്രിക്കറ്ററുടെ പേരിൽ പോലും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ കമ്യുണൽ ആംഗിൾ സൃഷ്ടിച്ച് അയാളെ താറടിച്ചു കാണിക്കാൻ ശ്രമിക്കുന്ന വർഗീയ കോമരങ്ങളാണ് ഈ നാടിന്റെ ശാപം..

അനായാസം ഒരാളുടെ അല്ലെങ്കിലൊരു വിഭാഗത്തിന്റെ വായടപ്പിക്കാൻ, അവരെ എളുപ്പം ഫയറിംഗ് ലൈനിൽ കൊണ്ട് വന്നു നിർത്താൻ ഇന്നേറ്റവും മൂർച്ചയുള്ള ആയുധം തന്നെയാണ് വർഗീയത. യഥാർത്ഥ പ്രശ്നങ്ങളെ കവർ അപ്പ് ചെയ്യാനുള്ള ആയുധം.

ക്രിക്കറ്റ് പോലൊരു ഗെയിമിൽ പോലും കുളം കലക്കാൻ ഈ വിഷം ഉപയോഗിക്കപ്പെടുകയും അതിനെ പിന്തുണക്കാൻ സംഘികളും പൊട്ടൻഷ്യൽ സംഘികളും അണിനിരക്കുകയും ചെയ്യുന്നതിലും പരം നാണക്കേട് വേറെയില്ല. വർഗീയത തുലയട്ടെ

#wesupportwasimjaffer

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x