Art & Literature

ഷെർലക്ക് ഹോംസ്; എഴുത്തുക്കാരനേക്കാൾ വളർന്ന കഥാപാത്രം

“എഴുത്തുകാരനാണോ, അതോ കഥാപാത്രമാണോ മികച്ചത്? “ഏറെ കുഴപ്പം പിടിച്ച ഈ ചോദ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഹോംസ് കഥകളുടെ സൃഷ്ടാവായ ആർതർ കോനൻ ഡോയൽ വർഷങ്ങളളോളം ഇത്തരമൊരു മാനസികാവസ്ഥയിൽ അകപ്പെട്ടിരുന്നു.

1891-ൽ തന്റെ അമ്മയ്ക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നത്.. ” ഇനി എന്റെ എഴുത്തിൽ ഹോംസ് ഉണ്ടാവില്ല… ഞാൻ ഹോംസിനെ കൊല്ലാൻ പോകുന്നു…!!!!!! ” ഇതു കേട്ട അമ്മ മറുപടിയായി ഇങ്ങനെ പറഞ്ഞു ” മോനേ…ഹോംസിനെ കൊല്ലാൻ നിനക്ക് സാധിക്കില്ല “… താൻ കുറേ വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനമാണെന്നും ഇതിൽ നിന്നൊരു ഇഞ്ച് പുറകോട്ടില്ലെന്നുമുള്ള തന്റെ തീരുമാനം ഡോയൽ അമ്മയെ അറിയിച്ചു…

ആ വർഷം തന്നെ അദ്ദേഹം അതിനുള്ള ‘പദ്ധതി’ തയ്യാറാക്കി… 1893ൽ പ്രസിദ്ധീകരിച്ച “ The Adventure of the Final Problem ” എന്ന പുസ്തകത്തിന്റെ അവസാനഭാഗത്ത്‌ “റെയ്ച്ചൻബാക്ക് വെള്ളച്ചാട്ടത്തിന് മുകളിൽ വെച്ച് തന്റെ ചിരവൈരിയായ പ്രൊഫസർ മൊറിയാർട്ടിയോട് നേരിട്ട് ഏറ്റുമുട്ടുന്നതിനിടെ താഴോട്ട് കാൽ തെന്നി വീണ് ഹോംസ് കൊല്ലപ്പെട്ടു…. ശുഭം” എന്നെഴുതി അദ്ദേഹം എഴുത്തു പുസ്തകം അടച്ചു വെച്ചു… അതിനു മുമ്പ്, വാഹനമിടിച്ചും, ഹോംസ് നഗരത്തിലൂടെ നടന്നു പോകുമ്പോൾ കെട്ടിടത്തിനു മുകളിൽ നിന്ന് കല്ല് ദേഹത്തേക്കിട്ടും, മറ്റൊരിക്കൽ ഒരു വാടകക്കൊലയാളിയെ ഉപയോഗിച്ചും കുറ്റകൃത്യങ്ങളുടെ നെപ്പോളിയൻ ‘ എന്നറിയപ്പെട്ടിരുന്ന പ്രൊഫസർ മൊറിയാർട്ട് ആസൂത്രണം ചെയ്ത മൂന്ന് വധശ്രമങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ഹോംസ് ഒടുവിൽ വിധിക്ക് കീഴടങ്ങുകയായിരുന്നു എന്നായിരുന്നു ഡോയലിന്റെ പക്ഷം..

‘ The Strand’ മാഗസിനിലാണ് ഈ ചെറുകഥ ആദ്യമായി പ്രസിദ്ധീകരിച്ചു വന്നത്… മാഗസിൻ പുറത്തിറങ്ങിയതോടെ വർത്തയറിഞ്ഞ ഹോംസിന്റെ ആരാധകർ ഇളകി…മാഗസിന്റെ കോപ്പികൾ കത്തിച്ചു കൊണ്ട് അവർ തെരുവിലേക്കിറങ്ങി. ലണ്ടൻ നഗരത്തിലൂടെ ‘ഹോംസിനെ തിരികെ കൊണ്ടുവരിക’, ‘ഹോംസിന്റെ കൊലയാളി ആർതർ കോനൻ ഡോയലിനെ അറസ്റ്റ് ചെയ്യുക ‘ എന്നെല്ലാമെഴുതിയ ബാനറുകളുമേന്തി കറുത്ത ഗൗണുകളണിഞ്ഞ് പ്രധിഷേധക്കാരുടെ പടുകൂറ്റൻ റാലികൾ നടന്നു… ശക്തമായ പോലീസ് കാവലുണ്ടായിട്ടു പോലും എഡിൻബർഗിലെ ഡോയലിന്റെ വസതിക്കു നേരെ കല്ലേറുണ്ടായി… വീടിനു പുറത്തിറങ്ങിയാൽ ഡോയലിനെ കൊല്ലുമെന്ന് സമരക്കാർ ഭീഷണിപ്പെടുത്തി…

ഹോംസും ഡോ. വാട്സണും

സമരവും, അതേത്തുടർന്നുണ്ടായ ശക്തമായ സമ്മർദ്ദവും കൂടിയായപ്പോൾ ഹോംസിനെ ‘ഉയർത്തെഴുന്നേൽപ്പിക്കാൻ’ ഡോയൽ നിർബന്ധിതനായി… അടുത്ത രചനയിലൂടെ ഹോംസിനെ പൂർവ്വാധികം ശക്തിയായി തിരിച്ചു കൊണ്ടുവന്നു…അന്നു തൊട്ട് പിന്നീട് 1930 ൽ മരിക്കുന്ന വരെ ഡോയൽ ഹോംസ് കഥകൾ നിർത്താതെ എഴുതിക്കൊണ്ടേയിരുന്നു…

1891 ൽ ഹോംസ് കഥകൾ നിർത്താൻ ഡോയലിനെ പ്രേരിപ്പിച്ചത് പ്രധാനമായും മൂന്ന് ഘടകങ്ങളായിരുന്നു,

1.ഹോംസിന്റെ കഥകൾ അത്യധികം ചിന്തിച്ച് സമയമെടുത്ത് എഴുതേണ്ടവയായിരുന്നു…. പലപ്പോഴും ഒരാഴ്ചയൊക്കെ സമയമെടുത്താണ് ഒന്നോ രണ്ടോ പേജുകൾ എഴുതിയിരുന്നത്..

2. ഹോംസ് കഥകളേക്കാൾ ഡോയൽ ഏറെ താല്പര്യപ്പെട്ട് എഴുതിയിരുന്ന തന്റെ ഇഷ്ടകൃതികളായ The Mystery of Cloomber, “The Captain of the Pole-Star”, “The Lost World” തുടങ്ങിയവയൊന്നും പക്ഷേ ഹോംസിനോളം പ്രശസ്തി നേടിയില്ല.

3. കഥാപാത്രമായ ഷെർലക് ഹോംസ് എഴുത്തുകാരനായ ഡോയലിനേക്കാൾ പ്രശസ്തനായി…!!!

ഹോംസിനെ കൊച്ചുകുട്ടിക്കു വരെ അറിയാം. എന്നാൽ ഹോംസിനൊപ്പമല്ലാതെ ആർതർ കോനൻ ഡോയലിന്റെ പേരു പറഞ്ഞാൽ എത്ര പേർ തിരിച്ചറിയും ?? ഇത് അദ്ദേഹത്തിന്റെ മനസ്സിൽ ഒരു തരം ഈഗോ വളർത്തി. താൻ സൃഷ്ടിച്ച, തന്നെ പ്രശസ്തനാക്കിയ കഥാപാത്രത്തോട് ഈഗോ തോന്നേണ്ടി വന്ന ഒരു എഴുത്തുകാരന്റെ അസ്ഥിത്വ ദുഃഖം എത്രത്തോളമുണ്ടാകുമെന്ന് ഒന്നാലോചിച്ചു നോക്കൂ.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x