Health

എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍? | Open Press Explainer

കോവിഡ് രോഗ വ്യാപനം‌ തടയുന്നതിന്റെ ഭാഗമായി‌ മൂന്ന് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം മലപ്പുറം ജില്ലകളിൽ ആണ് ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ആദ്യഘട്ടത്തിൽ നടപ്പാക്കിയ ലോക്ക്ഡൗണിനേക്കാളും ശക്തമായ നിയന്ത്രണങ്ങളാണ് ട്രിപ്പിൾ ലോക്ക്ഡൗണിൽ നടപ്പാക്കുക. അവശ്യ സേവനങ്ങൾ മാത്രം ലഭ്യമാക്കി മറ്റെല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ വിലക്കിക്കൊണ്ടുള്ള കർശന നിയന്ത്രണങ്ങളാണ് ഉണ്ടാവുക. പ്രധാന റോഡുകൾ അടയ്ക്കും. മെഡിക്കൽ ഷോപ്പുകളും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും മാത്രം തുറക്കും.

തീവ്ര രോഗബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ആണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍.

രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തന്ത്രമാണെന്നും പറയാം. മൂന്ന് ഘട്ടങ്ങൾ ആയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്.

  1. തീവ്ര രോഗബാധിത മേഖലയില്‍ ആരും പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുകയെന്നതാണ് ആദ്യത്തെ ഘട്ടം.
  2. രോഗബാധിതരുടെ സമ്പര്‍ക്കം കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ആ സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും.
  3. രോഗം ബാധിച്ചവര്‍ വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തും.കമ്മ്യൂണിറ്റി വ്യാപനം തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, ലോക്ക് ഡൗൺ തമ്മിലുള്ള വിത്യാസം?

കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ വേണ്ടി ജനങ്ങള്‍ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാന്‍ ഏര്‍പ്പെടുത്തുന്ന അടിയന്തിര പെരുമാറ്റച്ചട്ടത്തെയാണ് ലോക്ക് ഡൗൺ എന്ന് പറയുന്നത്.

ആവശ്യസര്‍വ്വീസുകള്‍ ലോക്ക്ഡൗണില്‍ പ്രവര്‍ത്തിക്കും. പലചരക്ക് പച്ചക്കറി കടകള്‍, ബാങ്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയെല്ലാം ലോക്ക്ഡൗണ്‍ കാലത്ത് തുറന്ന് പ്രവര്‍ത്തിക്കാം.

എന്നാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ആ വഴിയില്‍ ശക്തമായ പരിശോധകള്‍ ഏര്‍പ്പെടുത്തും.

പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരിക്കും പരിശോധനകള്‍ നടത്തുന്നത്. പല വഴിയിലൂടെ ഒരു പ്രദേശത്ത് എത്താന്‍ സാധിക്കുന്ന വഴികള്‍ എല്ലാം അടച്ചിടും. ചുരുക്കി പറഞ്ഞാല്‍ കടുത്ത നിയന്ത്രണം.

ട്രിപ്പിൾ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കിയ സേവനങ്ങൾ ഏതാണ്?

വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ട്രെയിൻ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ സാധിക്കില്ല. വിമാനത്താവളത്തിലേക്കും റെയിൽ‌വേ സ്റ്റേഷനിലേക്കും ടാക്സികൾ‌ ക്രമീകരിക്കാന്‍ അനുവദിക്കും.

എടിഎമ്മും അവശ്യ ബാങ്കിംഗ് പ്രവർത്തനങ്ങളും സാധിക്കും. ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ പ്രവര്‍ത്തിക്കും. മൊബൈല്‍ സര്‍വ്വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാര്‍. ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും പ്രവര്‍ത്തിക്കും.‍ ചരക്ക് വാഹനങ്ങള്‍ക്ക് അനുമതി നല്‍കും. വളരെ അത്യാവശ്യമുളള മാധ്യമപ്രവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍.പി.ജി, ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിനു അനുമതിയുണ്ടെങ്കിലും സമയ പരിധി കുറയ്ക്കും. കടകളിൽ പോകാൻ ആളുകളെ അനുവദിക്കില്ല. അവശ്യ വസ്തുക്കൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ അവ വീട്ടിലെത്തിക്കാൻ സൗകര്യമൊരുക്കും.

കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കും.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
മാധവൻ
2 years ago

Informative 👍

Back to top button
1
0
Would love your thoughts, please comment.x
()
x