KeralaOpinion

കെ.എൻ.എ ഖാദർ പള്ളി കമ്മിറ്റിയിലേക്ക് അല്ല, നിയമസഭയിലേക്ക് ആണ് മത്സരിക്കുന്നത് !

പ്രതികരണം/യാസർ നാദാപുരം

കെ.എൻ.എ ഖാദർ മതേതര ഇന്ത്യയിലെ മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ/ യുഡിഎഫിന്റെ സ്ഥാനാർഥിയാണ്.

അദ്ദേഹം അദ്ദേഹത്തിന് സൗകര്യം ഉണ്ടെങ്കിൽ പള്ളിയിൽ പോകും അമ്പലത്തിൽ പോകും ചർച്ചിൽ പോകും. സൗകര്യം പോലെ മുസ്ലിമോ ക്രിസ്ത്യാനിയോ ഹിന്ദുവോ ആവാൻ എല്ലാ അവകാശവും ഏതൊരു ഇന്ത്യക്കാരനെയും പോലെ അദ്ദേഹത്തിന് ഉണ്ട്.

അതൊക്കെ ഇന്ത്യാ രാജ്യത്ത് ഓരോ വ്യക്തിക്കും ഉള്ള സ്വാതന്ത്ര്യം ആണ്. അദ്ദേഹം മൽസരിക്കുന്നത് കേരള നിയമസഭയിലേക്കാണ്, അല്ലാതെ ഏതെങ്കിലും പള്ളിയിലെ ഖത്തീബ് സ്ഥാനത്തേക്കല്ല എന്ന് മനസ്സിലാക്കാനുള്ള ബോധവും സംസ്കാരവും നേതാക്കൾക്ക് ഉണ്ടാവണം.

ഒരാൾ ശിർക് ചെയ്തു (ബഹുദൈവ ആരാധന നടത്തി) അതുകൊണ്ട് അയാൾ ഞങ്ങളുടെ പള്ളിയിൽ ഇമാം ആവാൻ യോഗ്യനല്ല എന്ന് പറയാനുള്ള എല്ലാ അവകാശവും സമസ്തക്ക് ഉണ്ട്. അത്തരം അഭിപ്രായം ന്യായവും ആണ്. ഏകദൈവത്തെ അല്ലാതെ ആരാധിക്കുന്ന വ്യക്തികൾ മുസ്ലിം പള്ളികളിൽ (കുറഞ്ഞ പക്ഷം ഞാൻ ജുമുഅക്ക് പോകുന്ന പള്ളിയിൽ) ഖത്തീബ് ആവരുത് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.

പക്ഷേ ഒരു സ്ഥാനാർഥി ശിർക് ചെയ്തു എന്ന് പറഞ്ഞു സമസ്ത നേതാക്കൾ പ്രതിഷേധിക്കുന്നത് ശുദ്ധ പോക്ക്രിതരവും അസഹിഷ്ണുതയും ആണ്. പള്ളിയിൽ വന്നു ഫതാവാ ചോദിച്ചാൽ തീർച്ചയായും നിങ്ങൾക്ക് പറയാം, ഞങ്ങളുടെ അഭിപ്രായത്തിൽഒരു മുസ്ലിം അങ്ങനെ ചെയ്യരുത് എന്ന്.

പക്ഷേ ഖാദർ ഒരു മുസ്ലിം എന്ന നിലക്കല്ല, ലീഗിന്റെ/യുഡിഎഫിന്റെ സ്ഥാനാർഥി ആയിട്ടാണ് മൽസരിക്കുന്നത്. അതും നിയമസഭയിലേക്ക്, പള്ളി ഖത്തീബ് സ്ഥാനത്തേക്കല്ല.

മറ്റൊരു തമാശ, മുജാഹിദ് വിഭാഗത്തിന്റെ പൊതു അഭിപ്രായ പ്രകാരം ഈ പറയുന്ന ഫൈസിമാർ കണ്ട സിദ്ധൻമാരെ ഒക്കെ മഖാമും മറ്റും കെട്ടി ആരാധിക്കുന്നവർ അഥവാ ശിർക് ചെയ്യുന്നവരാണ്.

എന്റെ പൊന്നു ഫൈസിമാരെ, ശിർകിൽ വർഗീയത പാടില്ല. ഇപ്പോഴേ ഇത്തരം അലക്കൂൽത്ത് ടീമിനെ നിലക്ക് നിർത്തിയാൽ യുഡിഎഫിന് നല്ലത്.

5 3 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Mujeeb Rahman M
3 years ago

സമുദായത്തിൻ്റെ പേരും ആത്മീയ നേതാക്കളുടെ ലീഡർഷിപ്പും ഉള്ള മുസ്ലിം ലീഗിൽ നിന്ന് സമുദായ നേതാക്കളായി അറിയപ്പെടുന്നവർ ഇത്തരം കാര്യങ്ങൾ ചെയ്താൽ തീർച്ചയായും വിമർശിക്കപ്പെടും.’
അവർ ലീഗിലെ തന്നെ അമുസ്ലിം സ്ഥാനാർഥികളെ പോലെയോ’ cpm, കോൺഗ്രസ്: നേതാക്കളെ പോലെയോ അല്ല.

Naseeh
Reply to  Mujeeb Rahman M
3 years ago

സമുദായത്തിന്റെ പിന്നോക്കാവസ്ഥക്ക് വേണ്ടിയാണ്, അല്ലാതെ മതപ്രചാരണത്തിന് അല്ല ലീഗ് മത്സരിക്കുന്നത്. പിന്നെ ആത്മീയ നേതാവ് എന്നത് അദ്ദേഹത്തിന്റെ വേറെ റോൾ ആണ്. അത് രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ ഇരിക്കുമ്പോൾ അദ്ദേഹം രാഷ്ട്രീയ നേതാവ് മാത്രം ആണ്.

നിഷ്പക്ക്ഷ് കുമാർ
3 years ago

വിളക്ക് കത്തിച്ചാൽ ശിർക്കായി പോകും എന്നു വിശ്വസിക്കുന്ന അബ്ദുറബ്ബ്…
ക്ഷേത്രത്തിൽ കേറി തൊഴുതാലും ഒരു കുഴപ്പവുമില്ല എന്ന് വിശ്വസിക്കുന്ന ഖാദർ…
ജാറത്തിൽ കയറിയാൽ ദീനിൽ നിന്ന് പുറത്തായിപ്പോകും എന്ന് വിശ്വസിക്കുന്ന മജീദ്.
ജാറത്തിൽ ചെന്ന് പ്രചരണം തുടങ്ങുന്ന സമദാനി…

നാനാത്വത്തിൽ ഏകത്വം ഇത് പോലെ കാണാൻ പറ്റുന്ന പാർട്ടി വേറെ ഏതുണ്ട്…?

ഇതൊക്കെയാണെങ്കിലും തീവ്രവാദികൾ എന്ന വിളി ബാക്കിയാണ്, അതാണ് കഷ്ടം.

Yahiya

കെ എൻ എ കാദറിന്റെ ഗുരുവായൂർ ദർശനം: സമസ്തയുടെ രൂക്ഷവിമർശനം
https://youtu.be/e5luaSwmZgE

Back to top button
4
0
Would love your thoughts, please comment.x
()
x