
കോവിഡ് ടെസ്റ്റ്: ജിദ്ദ ഒ ഐ സി സി ഹൈകോടതിയിൽ ഹരജി നൽകും.
ജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള ചാർട്ടേഡ് ഫ്ലൈറ്റ് യാത്രക്കാർക്ക് മാത്രം കോവിഡ് പരിശോധന നിർബന്ധമാക്കിയ കേരള സർക്കാരിന്റെ നടപടിക്കെതിരായി ഒഐസിസി ജിദ്ദ വെസ്റ്റേൺ റീജിണൽ കമ്മിറ്റി ഹൈകോടതിയിൽ കേസ് ഫയൽ ച്ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കെ പി സി സി ജനറൽ സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ മാത്യു കുഴൽനാടാൻ മുഖാന്തിരം ഒ ഐ സി സി ജിദ്ദ കമ്മിറ്റിയ്ക്ക് വേണ്ടി പ്രവർത്തക സമതി അംഗം സിദ്ദിഖ് മുവാറ്റുംപുഴയാണ് ഹരജി സമർപ്പിക്കുന്നത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ആരും തന്നെ നടപ്പിലാക്കത്ത ഒരു നിബന്ധന വെച്ച് കൊണ്ട് പ്രവാസികളെ ബുധിമുട്ടിക്കുന്ന നിലപാട് അംഗീകരിക്കുനാവില്ലെന്നും, ഇത് സൗദിയിൽ പ്രവർത്തികമാകുവാൻ വലിയ പ്രയാസമാണെന്നും ഭാരവാഹികളുടെ ഓൺലൈൻ യോഗം കുറ്റപ്പെടുത്തി.
ലോകത്തിൽ ഏറ്റവു കൂടുതൽ കോവിഡ് രോഗികൾക്കുള്ള അമേരിക്കയിൽ നിന്നുള്ള വർക്ക് പോലും നിശകർഷിക്കാത്ത നിബന്ധന വെച്ച് പ്രവാസികളെ സ്വന്തം നാട്ടിലേയ്ക്ക് വരാതിരിക്കുവാനുള്ള പിണറായി സർക്കാരിന്റെ കുൽശ്രിത ശ്രമമാണിതു. സാമുഹ്യാ വ്യാപനം പോലും സ്ഥിരീകരിക്കപ്പെട്ട സ്ഥലങ്ങളിൽ പ്രത്യേകിച്ചും ചൈനയിൽ നിന്നുള്ള വർക്ക് പോലും ഇല്ലാത്ത നിബന്ധന ഗൾഫ് മലയാളികളോട് കാണിക്കുത് ക്രൂരതയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം പ്രവാസി കുടുംബങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കണം, ഇതിനായി എല്ലാവരും ഒരുമിച്ച് നിന്ന് പേരടണമെന്നും യോഗം അഭിപ്രായപ്പെട്ടു.
റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ ആധ്യക്ഷ്യം വഹിച്ചു,
വന്ദേ ഭാരത് മിഷനിൽ വരുന്നവർക്ക് ഈ നിബന്ധന ബാധകമല്ലെന്നു പറയുകയും എന്നാൽ സൗദിൽ നിന്നും മൂന്നാം ഘട്ടത്തിൽ ഒരു വിമാനവും കേരളത്തിലേയ്ക്കു സർവീസ് പ്രഖ്യാപിക്കാതെയിരിക്കുകയും ചെയ്യുന്നത് ദുരൂഹമാണ്, ഒരു വിധത്തിലും ടെസ്റ്റ് റിപ്പോർട്ട് 48 മണിക്കൂറിനകം സൗദിയിൽ കിട്ടാൻ പ്രായസമാണ്, ദുബായിൽ നടക്കുന്ന റാപിഡ് ടെസ്റ്റ് സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടില്ല. പി സി ആർ ടെസ്റ്റിന് 1500 റിയാലിലധികം ചെലവ് വരും. ചാർട്ടർ വിമാനങ്ങളും എംബസിയിൽ രജിസ്റ്റർ ചെയ്തു കൊണ്ടുള്ളതാണ് സര് വീസ് നടത്തുന്നത്, യാത്രക്കാരുടെ മുഴുവൻ വിവരങ്ങളും 5, ദിവസം മുൻപ് കൈമാറിയതിന് ശേഷമാണ് അനുമതി ലഭിക്കുന്നത്, എന്നിട്ടു ചാർട്ടർ വിമാനം എന്ന് പറഞ്ഞു പ്രവാസികളെ തടഞ്ഞു നിർത്തുന്നത് അങ്ങേയറ്റം പ്രതിഷേധാര്ഹമാണ്. ഗൾഫ് പ്രവാസികളിൽ ബഹു ഭൂരിപക്ഷം വരുന്നതു യു ഡി എഫ് അനുഭാവികളാണ് എന്നത് കണക്കിലെടുത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേയ്ക്ക് തെരെഞ്ഞടുപ്പിനു മുൻപ് നാട്ടിലെത്തിക്കാതെ യിരിക്കുന്നതിനുള്ള ഹീന ശ്രമമാണെനും കുറ്റപ്പെടുത്തി.