Middle East

സി.ഐ.ഇ.ആർ പൊതുപരീക്ഷ: ജിദ്ദ അൽഹുദാ മദ്റസക്ക് നൂറുശതമാനം വിജയം; പുതിയ അഡ്മിഷൻ ആരംഭിച്ചു

ജിദ്ദ: കൗൺസിൽ ഫോർ ഇസ്ലാമിക് എജുക്കേഷൻ ആൻഡ് റിസേർച്ച് (സി.ഐ.ഇ.ആർ) 2025-26 അധ്യയന വർഷത്തിൽ നടത്തിയ അഞ്ച്, ഏഴ് ക്ലാസുകളിലെ ജി.സി.സി തല പൊതുപരീക്ഷയിൽ ജിദ്ദ അൽഹുദാ മദ്റസക്ക് നൂറു ശതമാനം വിജയം. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി മദ്റസയുടെ ഖ്യാതി ഉയർത്തി.

അഞ്ചാം ക്ലാസിൽ ബാരിഹ് മുഹമ്മദ്‌ ബഷീർ, മുഹമ്മദ്‌ അമാൻ ഹഖ്, ദാര ഫിറോസ്‌ ആര്യൻ തൊടിക, ഈമാൻ റസീൻ മുസ്തഫ, ഫാത്തിമ ഷെൻസ, ഹവ്വ ഷംസീർ, നിഹ അഷ്ക്കർ എന്നിവരും, ഏഴാം ക്ലാസിൽ ഇഹാൻ സൈദ്‌, രീഷ് ആഷിഖ്, ഫാത്തിമ ഹെലൻ, ഫാത്തിമ ജസ ഹെന ജിയാഷ്, മിസ ടി.പി, റെയ യാസിദ്‌, അലൈഅ ഫഹിം എന്നിവരും മുഴുവൻ വിഷയങ്ങളിലും എ-പ്ലസ് (A+) നേടി തിളക്കമാർന്ന വിജയം കൈവരിച്ചു. വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും അൽഹുദാ മദ്റസ മാനേജ്മെന്റും അധ്യാപകരും അനുമോദിച്ചു.

ജിദ്ദയിലെ മലയാളി സമൂഹത്തിനായി സ്ഥാപിതമായ ആദ്യത്തെ മദ്റസയായ അൽഹുദയിൽ നിലവിൽ വിവിധ ബാച്ചുകളിലായി അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിച്ചുവരുന്നുണ്ട്. തജ്‌വീദ് നിയമങ്ങൾക്കനുസൃതമായ ഖുർആൻ പഠനത്തിനും, ഇസ്‌ലാമിക മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന ഉത്തമ തലമുറയെ വാർത്തെടുക്കുന്നതിനുള്ള ധാർമ്മിക ശിക്ഷണത്തിനുമാണ് മദ്റസ മുൻഗണന നൽകുന്നത്.

മദ്റസയിൽ 2026-27 പുതിയ അധ്യയന വർഷത്തേക്ക് കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള പ്രവേശനം ആരംഭിച്ചതായി കൺവീനർ ഉമർ കോയ ബേപ്പൂർ അറിയിച്ചു. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
0572466073, 0538233679.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Back to top button
0
Would love your thoughts, please comment.x
()
x