India
ഇന്ത്യയിൽ കൊവിഡ് മരണം 7,000 പിന്നിട്ടു; രോഗബാധിതർ രണ്ടര ലക്ഷവും
ന്യൂഡൽഹി: രാജ്യത്തു കൊവിഡ് ബാധിച്ചു മരിച്ചവർ ഏഴായിരം പിന്നിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ 7,135 പേരാണ് ഇതുവരെ മരിച്ചത്. അവസാന 24 മണിക്കൂറിൽ 206 പേർ വിവിധ സംസ്ഥാനങ്ങളിലായി മരണമടഞ്ഞിട്ടുണ്ട്. 9,983 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ 2,56,611 ആയിട്ടുണ്ട്. 1,24,000ൽ ഏറെ പേർ രോഗമുക്തരായി.
റിക്കവറി നിരക്ക് 50 ശതമാനത്തിന് അടുത്ത്. മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതർ 85,975 ആയി ഉയർന്നു. തമിഴ്നാട്ടിൽ 31,667 പേർക്കാണ് ഇതുവരെ രോഗബാധയുണ്ടായത്. ഡൽഹിയിൽ 27,654 പേർക്ക് ഇതുവരെ രോഗം ബാധിച്ചു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS