പ്രീമിയർ ലീഗ് മത്സരങ്ങൾ ജൂൺ 17ന് ആരംഭിക്കും

കൊവിഡ് മൂലം നിര്‍ത്തിവെച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഈ മാസം 17ന് പുനരാരംഭിക്കും. 100 ദിവസത്തെ ഇടവേളക്ക് ശേഷമാണ് പ്രീമിയര്‍ ലീഗില്‍ വീണ്ടും പന്തുരുളുന്നത്.
പ്രീമിയര്‍ ലീഗിന് പുറമെ എഫ്എ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ മത്സരക്രമവും പുറത്തുവിട്ടിട്ടുണ്ട്. 27നും 28നുമാണ് എഫ് എ കപ്പ് മത്സരങ്ങള്‍. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് തടയാനായി അഞ്ച് പകരക്കാരെ ഇറക്കാനുള്ള നിര്‍ദേശം പ്രീമിയര്‍ ലീഗിലും നടപ്പിലാകുന്നത്.
ജൂണ്‍ 17 മുതല്‍ ആരംഭിക്കുന്ന പ്രീമിയര്‍ ലീഗ് മല്‍സരങ്ങളുടെ ആദ്യ റൗണ്ട് ഫിക്‌സച്ചറുകള്‍ പുറത്ത് വിട്ടു. ആദ്യ റൗണ്ടില്‍ നടക്കുന്ന 32 മല്‍സരങ്ങളുടെ ഫിക്‌സ്ച്ചറുകളാണ് പുറത്ത് വിട്ടത്.
ആദ്യ മല്‍സരത്തില്‍ ആസ്റ്റൺ വില്ല ഷഫീൽഡ് യുണൈറ്റഡിനെയും അന്നേ ദിവസം 8.15ന് രാത്രി മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ നേരിടും. ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന്റെ കിരീടനേട്ടം നിര്‍ണ്ണയിക്കുന്ന അവസാന മല്‍സരമായിരിക്കും ഇത്.
ലീഗില്‍ ബഹുദൂരം മുന്നിലുള്ള ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചതാണ്. എന്നാല്‍ 17ന് നടക്കുന്ന മല്‍സരത്തില്‍ രണ്ടാം സ്ഥാനക്കാരായ സിറ്റി തോല്‍ക്കുന്ന പക്ഷം ആദ്യമായി ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിക്കും. ലീഗില്‍ ആഴ്‌സണല്‍ ഒമ്പതാം സ്ഥാനത്താണ്. സിറ്റിയും ലിവര്‍പൂളും തമ്മില്‍ 25 പോയിന്റിന്റെ വ്യത്യാസമാണുള്ളത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ 19ന് നടക്കുന്ന മല്‍സരത്തില്‍ എതിരാളികള്‍ ടോട്ടന്‍ഹാമാണ്. ജൂണ്‍ 21നാണ് ലിവര്‍പൂള്‍ എവര്‍ട്ടണെ നേരിടുന്നത്. ജൂലായ് ഒന്നിനാണ് മൂന്നാം സ്ഥാനക്കാരായ ലെസ്റ്ററിന്റെ മല്‍സരം. എവര്‍ട്ടണ്‍ ആണ് ലെസ്റ്ററിന്റെ എതിരാളികള്‍.
ഇതേ ദിവസം നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്ഹാം നാലാം സ്ഥാനക്കാരായ ചെല്‍സിയെ നേരിടും. ടൂര്‍ണമെന്റ് പുനരാരംഭിക്കുമ്പോള്‍ ചെല്‍സിക്ക് ഏഴ് ദിവസത്തിനുള്ളില്‍ മൂന്ന് മത്സരങ്ങള്‍ കളിക്കേണ്ടിവരും.