Pravasi

പ്രവാസികളുടെ ആശങ്ക പരിഹരിക്കണം : ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ

ദോഹ: കോവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ടു പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രിക്ക് ഇമെയിൽ അയച്ചതായി ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നല്ലളം അറിയിച്ചു.
ജോലിനഷ്ടം മൂലവും ആരോഗ്യ പ്രശ്നങ്ങൾ മൂലവും ധാരാളം പ്രവാസികൾ ഗൾഫിൽ കഷ്ടപ്പെടുകയാണെന്ന് ഇസ്‌ലാഹി സെന്റർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ധാരാളം കുടുംബങ്ങൾ നാട്ടിലേക്ക് പോവാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്, അവരിൽ പലർക്കും കുട്ടികളുടെ വിദ്യാഭ്യാസ ചെലവോ വീട്ടു വാടകയോ താങ്ങാൻ കഴിയുന്നില്ല. നാട്ടിൽ പോവുന്നവർ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് പറയുന്നത് വലിയ തിരിച്ചടിയാണ്.

ലക്ഷണങ്ങളില്ലാത്തവർക്ക് ഗൾഫിൽ കോവിഡ് രോഗനിർണയ ടെസ്റ്റ് ചെയ്യുന്നില്ല. സ്വകാര്യ മേഖലയിൽ ടെസ്റ്റ് നടത്തുന്ന രാജ്യങ്ങളിൽ അതിനു ഭാരിച്ച തുകയാണ് ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാൻ കഴിയില്ല. ഖത്തറിൽ ഈ ടെസ്റ്റ് ആവശ്യമില്ല എന്ന് പറഞ്ഞെങ്കിലും അത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല, ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും നിർദ്ദേശം പൂർണ്ണമായും ഉപേക്ഷിക്കണമെന്നും ഇസ്‌ലാഹി സെന്റർ സെക്രട്ടറിയേറ്റ്‌ യോഗം ആവശ്യപ്പെട്ടു.
പ്രവാസികൾ ബഹു ഭൂരിപക്ഷം പേരും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ഗൾഫ് നാടുകളിൽ തുടരുകയാണ്. പ്രതികൂല സാഹചര്യമാണ് കുറച്ചുപേരെ നാട്ടിലേക്ക് തിരിച്ചു പോവാൻ നിർബന്ധിതരാക്കുന്നത്. എന്നാൽ തിരിച്ചു പോവാൻ നിർബന്ധിതരായ പ്രവാസികൾ ലക്ഷക്കണക്കിന് വരും.  ഇവർക്ക് മതിയായ വിമാന സൗകര്യം ഏർപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. വാണിജ്യ വിമാന സർവീസുകൾക്ക് എത്രയും പെട്ടെന്ന് അനുമതി നൽകുകയാണ് വേണ്ടത്, ഇസ്‌ലാഹി സെന്റർ ആവശ്യപ്പെട്ടു. നാട്ടിലേക്ക് പറിച്ചു നടപ്പെടുന്ന പ്രവാസികൾക്ക് വേണ്ടി പുനരധിവാസ പാക്കേജുകൾ ഉടനടി പ്രഖ്യാപിക്കണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് ഇസ്‌ലാഹി സെന്റർ ആവശ്യപ്പെട്ടു

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x