കത്തിയാളുന്ന വേനൽ! എ സി വാങ്ങുന്നുണ്ടെങ്കില്‍ ഇതൊക്കെ ശ്രദ്ധിക്കാം

ഇപ്പോൾ വേനല്‍ക്കാലം അതിന്റെ പാരമ്യത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായ് മാര്‍ച്ച്, ഏപ്രിൽ
മാസങ്ങളിലെ ചൂട് കൂടുതലായ് അനുഭവപ്പെടുന്നു. എയര്‍ കണ്ടീഷണര്‍ ഇന്ന് സാധാരണ ജനങ്ങള്‍ക്കിടയിലും വ്യാപിച്ച് കൊണ്ടിരിക്കുന്നു.എ സി വാങ്ങുന്നതിന് മുന്‍പ് കുറച്ചു കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് വൈദ്യുതി ബില്ല് കൂടാതിരിക്കുന്നതിന് ഉപകരിക്കും.

നിങ്ങള്‍ എ സി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മുറിയുടെ അളവിനനുസരിച്ച് എ സി തിരഞ്ഞെടുക്കാം. അതായത് 1 ടണ്‍ , 1.5 ടൺ, 2 ടൺ, 2.5 ടൺ എന്നിങ്ങനെ. കേരളത്തിലെ വീടുകളിലെ സ്വഭാവം അനുസരിച്ച്
100-120 സ്ക്വയർ ഫീറ്റ് വരെയുള്ള മുറി കളില്‍ ഒരു ടണും. 120-180 വരെ ഒന്നര ടണ്‍ എ സി യും തിരഞ്ഞെടുക്കാം. കുറച്ച്കൂടി വലിയമുറികളില്‍ രണ്ടു ടണ്‍ നു മുകളില്‍ ഉപയോഗിക്കുന്നു.

ഇപ്പോള്‍ എ സി കള്‍ രണ്ടു വിഭാഗമുണ്ട് ഇന്‍വെര്‍ട്ടര്‍ എ സി യും നോണ്‍ ഇന്‍വെര്‍ട്ടറും. നോണ്‍ ഇന്‍വെര്‍ട്ടര്‍ എ സി ഒരു നിശ്ചിത വേഗതയില്‍ പ്രവര്‍ത്തിക്കുന്ന കംപ്രസ്സർ ഒരു നിശ്ചിത വൈദ്യുതി ഉപയോഗിക്കുമ്പോള്‍, ഇന്‍വെര്‍ട്ടര്‍ എ സി കളില്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു കംപ്രസ്സർ ഉപയോഗിച്ച് ആവശ്യാനുസരണം മാത്രം വൈദ്യുതി ഉപയോഗിക്കുന്നു.അത് കൊണ്ട് ഇന്‍വെര്‍ട്ടര്‍ എ സി കളാണ് കൂടുതല്‍ ലാഭകരം.

ഇതിന് പുറമെ Bureau of Energy Efficiency നല്‍കുന്ന സ്റ്റാര്‍ റേറ്റിങ്ങും എ സി കളില്‍ ഉണ്ടാകും.2 സ്റ്റാര്‍, 3 സ്റ്റാര്‍, 5 സ്റ്റാര്‍ എന്നിങ്ങനെ കൂടുതല്‍ സ്റ്റാര്‍ റേറ്റിങ് ഉള്ളത് കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ സമയം പ്രവിര്‍ത്തിക്കേണ്ട എ സി കളില്‍ 5സ്റ്റാര്‍ ഇന്വെര്ട്ടര് എ സി യും, കുറഞ്ഞ സമയം പ്രവര്‍ത്തിക്കേണ്ടതാണെങ്കില്‍ 3സ്റ്റാര്‍ ഇന്വെര്ട്ടര് എ സി യും തിരഞ്ഞെടു ക്കുന്നതാണ് നല്ലത്. നോണ്‍ ഇന്‍വെര്‍ട്ടര്‍ നേക്കാള്‍ ഇന്‍വെര്‍ട്ടര്‍ എ സി കൾക്ക് വില അൽപ്പം കൂടുമെങ്കിലും പിന്നീട് വൈദ്യുതി ബില്‍ ലാഭിക്കാന്‍ ഇന്‍വെര്‍ട്ടര്‍ എ സി കള്‍ തന്നെ ഉത്തമം.