Middle East

ലോകത്തെ ഏറ്റവും വലിയ ബൂട്ട്‌ പ്രദർശനം കതാറയിൽ

ദോഹ : ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോൾ ബൂട്ട് പ്രദർശനവുമായി പ്രമുഖ അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ്‌ ഇന്റർനാഷണൽ. കതാറ പബ്ലിക്‌ ഡിപ്ലോമസിയുമായി സഹകരിച്ചാണ് ഫോക്കസ് ഇന്റർനാഷണൽ പ്രദർശനം സംഘടിപ്പിക്കുന്നത്.

ഖത്തറിലെ ഏറ്റവും വലിയ വിനോദ സഞ്ചാര മേഖലയായ കതാറയിൽ വെച്ചായിരിക്കും പ്രദർശനം നടക്കുക.

നവംബർ പതിനാലു തിങ്കളാഴ്ച വൈകിട്ട്‌ ഏഴ്‌ മണിക്ക്‌ നടക്കുന്ന അനാച്ഛാദന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും. ചടങ്ങിനു മുന്നോടിയായി ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്ന സാംസ്കാരിക ഘോഷയാത്ര നടക്കും.

ഒരു കായിക വിനോദം എന്ന നിലയിൽ രാജ്യങ്ങൾ തമ്മിലും മനുഷ്യർ തമ്മിലും ഉള്ള സാഹോദര്യത്തിന് ഫുട്ബോൾ നൽകുന്ന സംഭാവനകളെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാൻ ഖത്തർ നടത്തുന്ന പ്രയത്നങ്ങളോടുള്ള പിന്തുണ അറിയിക്കുകയും, ഇന്ത്യയും അറേബ്യയും തമ്മിലുള്ള സാംസ്കാരിക വിനിമയ പാരമ്പര്യത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും
ചെയ്യുക എന്നതാണ് ഈ ബിഗ്‌ ബൂട്ട് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.

മിഡിൽ ഈസ്റ്റിന്റെ പ്രത്യേകിച്ച് ഖത്തറിന്റെ പേര് ഫുട്ബോൾ മത്സര ചരിത്രത്തിലെ വേറിട്ട ഓർമ്മയായി നിലനിർത്താൻ വേണ്ടി ഖത്തർ ചെയ്യുന്ന പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പിന്താങ്ങുവാനും, നൂറ്റാണ്ടുകളുടെ ഫുട്ബോൾ പാരമ്പര്യമുള്ള ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ ഒരു സാംസ്കാരിക പരിശ്രമമാണ് ബിഗ് ബൂട്ട് പ്രദർശനം.

ഇന്ത്യയുടെ ആദ്യത്തെ ഇന്റർനാഷണൽ ഫുട്ബോൾ മത്സരം 1948 ൽ ലണ്ടൻ ഒളിമ്പിക്സിൽ നടന്നപ്പോൾ ചില കളിക്കാർ ബൂട്ട്‌ ഉപയോഗിച്ചിരുന്നില്ല. ഇന്ത്യ ഫ്രാൻസിനോട് തോറ്റ മത്സരത്തിൽ ബൂട്ടിടാതെ കളിച്ചതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അന്നത്തെ ക്യാപ്റ്റൻ താലിമേരൻ AO തമാശ പൂർവ്വം പറഞ്ഞത് “ഞങ്ങൾ ഫൂട്ട്ബോൾ കളിക്കുന്നു , നിങ്ങൾ ബൂട്ട് ബോൾ കളിക്കുന്നു” എന്നായിന്നു. ഇന്ത്യയുടെ പ്രഥമ അന്താരാഷ്ട്ര ഫുട്ബോൾ മൽസരത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരിക്കും ഈ ബിഗ്‌ ബൂട്ട്‌ പ്രദർശനം.

2005 മുതൽ ഇന്ത്യയിലെയും ഖത്തറടക്കമുള്ള വിവിധ ജി സി സി രാജ്യങ്ങളിലെയും യുവജന സാനിദ്ധ്യമാണ് ഫോക്കസ് ഇന്റർനാഷണൽ. തങ്ങളുടെ അറിവും സമയവും പ്രൊഫഷണൽ സ്കില്ലുകളും സാമൂഹിക വളർച്ചയ്ക്ക് മുതൽകൂട്ടാവുന്ന പ്രവർത്തനമേഖലകളിലേക്ക്‌ കൂടി വ്യാപിപ്പിക്കുന്നതിനു വേണ്ടി യുവാക്കളെ സജ്ജരാക്കുക എന്നതാണ് ഫോക്കസ് ഇന്റർനാഷണലിന്റെ ലക്ഷ്യം.

ഗിന്നസ്‌ വേൾഡ്‌ റെക്കോർഡ്‌ ഉടമയും ക്യുറേറ്ററുമായ ആർട്ടിസ്റ്റ്‌ എം ദിലീഫ്‌ ആണ് ബൂട്ട്‌ നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുർആൻ, ഏറ്റവും വലിയ മാർക്കർ പെൻ, സൈക്കിൾ, സാനിട്ടൈസർ, സ്ക്രൂഡ്രൈവർ, തുടങ്ങി ധാരാളം ‘വലിയ’ ആർട്ടുകളുടെ നിർമ്മാതാവാണ് എം ദിലീഫ്. ലെതർ, ഫൈബർ, റെക്സിൻ,ഫോം ഷീറ്റ്‌,ആക്രിലിക്‌ ഷീറ്റ്‌ എന്നിവയാൽ നിർമ്മിച്ച ബിഗ് ബൂട്ടിനു പതിനേഴ്‌ അടി നീളവും ഏഴ്‌ അടി ഉയരവുമുണ്ടായിരിക്കും.

ഇന്ത്യയിൽ നിർമ്മിച്ച ബൂട്ടിന്റെ ഡിസൈൻ ജോലികൾ ഖത്തറിലായിരിക്കും പൂർത്തീകരിക്കുക.

പ്രദർശനത്തിന്റെ ഭാഗമായി ഫോക്കസ്‌ ഇന്റർനാഷണലിന്റെ വിവിധ റീജിയണൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അതാത്‌ രാജ്യങ്ങളിൽ വിവിധ കായിക വിനോദ പരിപാടികൾ നടക്കും.

ലാ സിഗാലെ ഹോട്ടലിൽ നടന്ന പത്ര സമ്മേളനത്തിൽ കതാറ പബ്ലിക്‌ ഡിപ്ലോമസി സി ഇ ഒ ദാർവിഷ്‌ അഹ്‌മദ്‌ അൽ ഷെബാനി, ഐ സി സി പ്രസിഡണ്ട്‌ പി എൻ ബാബുരാജൻ, ഫോക്കസ്‌ ഇന്റർനാഷണൽ സി ഇ ഒ ഷമീർ വലിയവീട്ടിൽ, സി എഫ്‌ ഒ മുഹമ്മദ്‌ റിയാസ്‌, ഇവന്റ്സ്‌ ഡയറക്ടർ അസ്കർ റഹ്‌മാൻ,ഖത്തർ റീജിയണൽ സി ഇ ഒ ഹാരിസ്‌ പി ടി എന്നിവർ പങ്കെടുത്തു.

ഐ മാക്സ്‌ ഗോൾഡ്‌,റിയാദ മെഡിക്കൽ സെന്റർ, എൻ ബി കെ ടൂർസ്‌ ആൻഡ്‌ ട്രാവൽസ്‌, ബ്രാഡ്‌ ഫോർഡ്‌, റേഡിയോ സുനോ എന്നിവരാണ് പ്രദർശനത്തിന്റെ പ്രായോജകർ.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x