India

അദാനി ഗ്രൂപ്പ് കടക്കെണിയിലേക്കോ ?

അദാനി ഗ്രൂപ്പിന്റെ ഓഹരികൾ “ഓവർ ലിവറേജ്ഡ് ” ആണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഫിച്ച് അതിന്റെ Credit Sights ലൂടെ ഓഹരിക്കളിക്കാർക്ക് മുന്നറിയിപ്പ് നല്കിയിരിക്കുന്നു.

അദാനിയുടെ ആറ് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികൾക്ക് 2320 ബില്യൻ ഡോളർ കടമുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്.

വൻതോതിൽ കടം വാങ്ങിയുള്ള ഈ വളർച്ച മോശപ്പെട്ട ഒരു സാഹചര്യത്തിൽ വലിയൊരു കടക്കെണിയിലേക്കും ചില കമ്പനികൾ കടം തിരിച്ചടവിൽ വീഴ്ച വരുത്തുന്നതിലേക്കും നയിച്ചേക്കാമെന്നാണ് റിപ്പോർട്ട് പറയുന്നത്.

തുറമുഖ രംഗം കുത്തകയാക്കിയ അദാനി ഏറ്റവുമൊടുവിൽ 10 ബില്യൻ ഡോളറിലധികം മുടക്കി ഹോൾസിമിന്റ സിമൻറ് പ്ളാൻറുകൾ ഏറ്റെടുത്ത് സിമന്റ് മേഖലയിലേക്കു കൂടി കടന്നു.

ഖനി, പ്രതിരോധം, വൈദ്യുതി നിലയങ്ങൾ, ഡാറ്റാ സെൻ്ററുകൾ, വിമാനത്താവളങ്ങൾ തുടങ്ങി ആറു മേഖലകളിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുള്ള അദാനി ഗ്രൂപ്പ് ഏറ്റവുമൊടുവിൽ NDTVയെ വിലക്കെടുത്ത വാർത്തയാണ് പുറത്ത് വരുന്നത്.

ഇന്ത്യയിൽ മുകേഷ് അംബാനിയെ മറികടന്ന അദാനി 56 ഇഞ്ചിന്റെ ബിനാമിയാണ് എന്ന് വിശ്വസിക്കുന്ന വളരെപ്പേരുണ്ട്. ഇയാളെ വളർത്തൽ മുഖ്യ ലക്ഷ്യമാക്കിയിരിക്കുന്ന മോഡി സംഘപരിവാറിനെ തഴഞ്ഞ് സ്വന്തം അജണ്ട നടപ്പാക്കുന്നതായി സംഘപരിവാറിൽ തന്നെ വിമർശനങ്ങൾ ശക്തമാവുകയാണ്.

ഫിച്ചിന്റെ Credit Sights റിപ്പോർട്ട് വിദേശ ഓഹരിക്കളിക്കാരെ അദാനിയുടെ ഓഹരികൾ വിറ്റഴിക്കുന്നതിലേക്ക് വരും ദിനങ്ങളിൽ നയിക്കുമോ എന്നത് അധികം വൈകാതെ അറിയാനാകും.

അദാനിയുടെ വൻ തോതിൽ കടം വാങ്ങിയുള്ള ഗ്രോത്ത് മോഡൽ വലിയൊരു കടക്കെണിയിൽ അവരെയെത്തിച്ചാൽ ഇന്ത്യൻ ഓഹരി വിപണിയും, ഇന്ത്യൻ സമ്പദ്ഘടന തന്നെയും, വലിയ തിരിച്ചടികൾ നേരിടുമെന്നുറപ്പാണ്.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x