
Business
രാജ്യത്ത് സ്വർണ വിലയിൽ റെക്കോർഡ് വർധനവ്
രാജ്യത്ത് സ്വർണ വിലയിൽ റെക്കോർഡ് വർധനവ്. പവന് 160 രൂപ കൂടി 36,760 രൂപയിലെത്തി. ഗ്രാമിന് 4595 രൂപയാണ് പുതുക്കിയ വില.
അതെ സമയം ജൂലായ് ആറിന് വില കുറഞ്ഞ് 35,800 നിലവാരത്തിലെത്തിയിരുന്നു. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ വില കൂടുകയായിരുന്നു. ഇതോടെ ഈ വർഷം മാത്രം സ്വർണ വിപണിയിൽ 7,760 രൂപയുടെ വർധനവാണ് ഉണ്ടായത്.
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 1,818.53 ആയി ഉയർന്ന് ഒമ്പത് വർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാമിന്റെ വില 49,085 രൂപയിലുമെത്തി.