Art & Literature

‘ഗസൽ; പ്രണയാക്ഷരങ്ങളുടെ ആത്മ ഭാഷണം’; പുസ്തക പ്രകാശനം നാളെ

ഗസൽ എന്താണ്‌/ എന്തല്ല, അതിന്റെ ഘടനാപരമായ സവിശേഷതകൾ എന്തൊക്കെയാണ്‌?

അത് എവിടെ നിന്നാരംഭിച്ചു വളർന്നതാണ്‌, ഇന്ത്യയിലേക്ക് എന്നെത്തി? എങ്ങനെയെത്തി?

മലയാളത്തിൽ ഗസലിനെ എത്തിപ്പിടിക്കാൻ ശ്രമങ്ങളുണ്ടായിട്ടുണ്ടോ? എന്താണ്‌ ഗസൽ ഗായകി? പ്രധാനപ്പെട്ട കവികൾ ആരൊക്കെയാണ്‌?

എന്നിങ്ങനെയുള്ള ചോദ്യങ്ങളെ അഭിമുഖീകരിച്ച് പുസ്തക രൂപത്തിലാക്കി പ്രസിദ്ധീകരണത്തിന് തയ്യാറായിരിക്കുകയാണ് ഗസൽ ആസ്വാദകനായ ഷബീർ.

അതോടൊപ്പം 125 ഉർദു ഗസലുകളുടെ മലയാള വിവർത്തനത്തിനുള്ള ഒരു ശ്രമവും അവയുടെ ആലപിക്കപ്പെട്ട ഒരു വേർഷന്റെ യൂട്യൂബ് ലിങ്കും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഗസൽ എന്നതെന്തെന്ന് മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ മനസിലാക്കാവുന്ന രൂപത്തിലാണ്‌ ഇത് ക്രമീകരിച്ചിട്ടുള്ളത്. തീർച്ചയായും ഈ പുസ്തകം നിങ്ങൾക്ക് ഏറെ ഉപകാരപ്പെടുമെന്നു തന്നെയാണ്‌ പ്രതീക്ഷ.

അദ്ദേഹത്തിൻ്റെ രണ്ടു വർഷം നീണ്ടു നിന്ന അന്വേഷണങ്ങൾ കടലാസിലേക്ക് പകർത്തിയിരിക്കുകയാണ്‌. സങ്കല്പം, തുടക്കം, പടർപ്പുകൾ, വളർച്ച, ഗതിമാറ്റങ്ങൾ തുടങ്ങി ഗസലിന്റെ ചരിത്രാന്വേഷണത്തോടൊപ്പം പ്രധാനപ്പെട്ട കവികളെക്കുറിച്ചുള്ള കുറിപ്പുകളും 125 ഗസലുകളുടെ വിവർത്തന ശ്രമങ്ങളും അടങ്ങുന്നതാണ്‌ പുസ്തകം.

കേരള ഗസൽ ഫൗണ്ടേഷനാണ്‌ പുസ്തക വിതരണം ഏറ്റെടുത്തിരിക്കുന്നത്. 370 പേജ് ഉൾക്കൊള്ളുന്ന പുസ്തകത്തിന്‌ 360 രൂപയാണ്‌ മുഖവില നിശ്ചയിച്ചിരിക്കുന്നത്.

കോവിഡ് മൂലം സോഷ്യൽ മീഡിയ വഴി 12 പ്രമുഖർ വെർച്വലായാണ് ‘ഗസൽ: പ്രണയാക്ഷരങ്ങളുടെ ആത്മഭാഷണം’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത്. പണ്ഡിറ്റ് രമേശ് നാരായണ്‍, സിതാര കൃഷ്ണകുമാര്‍, കണ്ണൂര്‍ ഷരീഫ്, വി ടി മുരളി, ജിതേഷ് സുന്ദരം, ഹരീഷ് ശിവരാമകൃഷ്ണന്‍, റാസ റസാഖ്, മിഥുന്‍ ജയരാജ്, വീത് രാഗ്, അഷ്‌റഫ് ഹൈദ്രോസ്, സമീര്‍ ഉമ്പായി, ഡോ. ശംസുദ്ദീന്‍ തിരൂര്‍ക്കാട് എന്നിവരുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ വഴി ആഗസ്ത് 7 ശനി (നാളെ) രാത്രി 7 മണിക്കാണ് പ്രകാശനം.

തുടർന്ന് 7.30 ന് കേരള ഗസൽ ഫൗണ്ടേഷൻ്റെ ക്ലബ് ഹൗസിൽ വെർച്വൽ മെഹ്ഫിലും ചർച്ചയുമുണ്ട്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x