ഗൾഫ് ഇസ്‌ലാഹി കോഡിനേഷൻ കമ്മിറ്റി : സലാഹ് കാരാടാൻ ചെയർമാൻ സുലൈമാൻ മദനി ജനറൽ കൺവീനർ
രിയാദ് : വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്‌ലാഹി സെന്ററുകളുടെ ജി.സി.സി. കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ചെയർമാൻ സലാഹ് കാരാടൻ (സൗദി), ജനറൽ കൺവീനർ കെ.എൻ. സുലൈമാൻ മദനി (ഖത്തർ), ഫൈനാൻസ് കൺവീനർ നാസർ ഇബ്രാഹിം (യു. എ. ഇ) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് ചെയർമാൻമാരായി അബൂബക്കർസിദ്ദീഖ് മദനി (കുവൈറ്റ്) അസൈനാർ അൻസാരി – (യു.എ.ഇ) ഹുസൈൻ മാസ്റ്റർ – (ഒമാൻ) എന്നിവരെയും ജോയിൻ കൺവീനർമാരായി യൂസഫ് കൊടിഞ്ഞി (സൗദി), സയ്യിദ് അബ്‌ദുറഹിമാൻ തങ്ങൾ (കുവൈറ്റ്), ബഷീർ അൻവാരി (ഖത്തർ), സുദീർ അബൂബക്കർ (ബഹറൈൻ) എന്നിവരെയും എം.അഹമ്മദ് കുട്ടി മദനി, എം.ടി. മനാഫ് സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
യോഗത്തിൽ കെ.എൻ.എം മർക്കസുദ്ദഅവ സെക്രട്ടറി അഹമ്മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു. എൻ.എം അബ്‌ദുൽ ജലീൽ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഡോ: അനസ് കടലുണ്ടി, മനാഫ് മാസ്റ്റർ, ഷമീർ വലിയവീട്ടിൽ, അസ്കർ ഒതായി, ഇബ്രാഹിം കുട്ടി സലഫി, സാബിർ ഷൗക്കത്ത്, ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. കെ.എൻ.എം സംസ്‌ഥാന സെക്രട്ടറി ഡോ: ജാബിർ അമാനി സ്വാഗതവും അസൈനാർ അൻസാരി നന്ദിയും പറഞ്ഞു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
All the best wishes???