India
പാക്കിസ്ഥാനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

ഡൽഹി: കാർഗിൽ വിജയ് ദിവസം പാക്കിസ്ഥാനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അകാരണമായ ശത്രുത പാക്കിസ്ഥാന്റെ ശീലമാണെന്ന് പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
കാർഗിലിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. ധീര സൈനികരെ അഭിവാദ്യം ചെയ്യുന്നുവെന്ന പറഞ്ഞ മോദി അവരുടെ ധീരത എക്കാലവും ഓർമ്മിക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു.