Kerala

എസ് എസ് എൽ സി പരീക്ഷ മാറ്റിവെക്കരുത്; ഒരു ഹൈസ്കൂൾ അധ്യാപകന് പറയാനുള്ളത്

പ്രതികരണം/റസാഖ് മലോറം

കേരളത്തിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള പ്രാഥമിക കടമ്പയാണ് എസ് എസ് എൽ സി പരീക്ഷ.

2020-2021 ബാച്ചിലെ കുട്ടികൾ കോവിഡ് ബാച്ചായി പുറത്തിറങ്ങുമ്പോൾ സമൂഹം മനസ്സിലാക്കേണ്ട കുറേ യാഥാർഥ്യങ്ങളുണ്ട്.

സ്കൂൾ തുറക്കാതിരുന്ന സാഹചര്യത്തിൽ സർക്കാർ ഓൺലൈനായി വിക്ടേഴ്സിലൂടെ പരമാവധി ക്ലാസ്സുകൾ നൽകാൻ നല്ല രീതിയിൽ ശ്രമിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിലൊക്കെ ഒരു വിധം നല്ല സ്വീകാര്യത അതിന് ലഭിക്കുകയും ചെയ്തു. പക്ഷെ, ക്ലാസ് മുറിയിലെ നേരിട്ടുള്ള വിനിമയത്തിൽ നിന്നു വ്യത്യസ്തമായുള്ള ആദ്യാനുഭവമാകയാൽ ഇതിന്റെ ഒരു വിലയിരുത്തൽ സംസ്ഥാന തലത്തിൽ നടന്നിട്ടുണ്ടോ എന്നത് സംശയമാണ്.

ജനുവരിയിൽ പത്താം തരത്തിലെ കുട്ടികൾ അധ്യാപകരുടെ മുമ്പിലെത്തിയപ്പോഴാണ് യഥാർഥ ചിത്രം വെളിപ്പെട്ടത്. കേവലം 30-35 % പേർ മാത്രമാണ് കാര്യമായി ഓൺലൈൻ ക്ലാസ്സുകൾ ഉപയോഗപെടുത്തിയത്.

എല്ലാവിധ സൗകര്യങ്ങളുമൊരുക്കാൻ സർക്കാരും പൊതുസമൂഹവും അധ്യാപകരും സന്നദ്ധ പ്രവർത്തകരും ശ്രമിച്ചിട്ടു കൂടിയാണ് ഇതെന്ന് നമ്മളോർക്കണം.

ബഹുഭൂരിപക്ഷവും ഈ വ്യവസ്ഥിതിയിൽ നിന്ന് പുറത്തായിരുന്നു എന്ന് ചുരുക്കം. പക്ഷെ, കുട്ടികൾ ക്ലാസ്സിലെത്തി. അവർക്ക് കിട്ടിയ ആശ്വാസം ചെറുതൊന്നുമായിരുന്നില്ല.

കൂട്ടുകാരെയും അധ്യാപകരേയും പുറംലോകത്തേയും കണ്ട കുട്ടികൾ പഠനത്തിന്റെ വഴിക്ക് വരാൻ തുടങ്ങി. അതികഠിനമായ ശ്രമങ്ങളാണ് ഹൈസ്കൂൾ അധ്യാപകൻ ഒരു പൊതു പരീക്ഷക്ക് ഇവരെ തയ്യാറാക്കാൻ നടത്തിയത്.

പൊതു വിദ്യാലയങ്ങളുടെ നിലനിൽപ്പ് എസ് എസ് എൽ സി റിസൽട്ടിനെ ആശ്രയിച്ചിരിക്കുന്നു എന്നതു കൊണ്ടു തന്നെ ഈ ശ്രമത്തിൽ അവരും കുട്ടികളും വിജയിച്ചിട്ടുണ്ട്. മോഡൽ പരീക്ഷ ഭംഗിയായും സുഗമമായും കുട്ടികൾ എഴുതിക്കഴിഞ്ഞു.

പരീക്ഷയുടെ ഒരു മൂഡിലേക്ക് കുട്ടികൾ വന്നു കഴിഞ്ഞ സ്ഥിതിക്ക്, പരീക്ഷ മാറ്റി വക്കുന്നത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഉണ്ടാക്കുക.

ഒരു പത്താം ക്ലാസ്സുകാരന്റെ രക്ഷിതാവെന്ന നിലക്ക്, ഒരു ഹൈസ്കൂൾ അധ്യാപകനെന്ന നിലക്ക് പരീക്ഷ മാറ്റി വെക്കാതിരിക്കാൻ ഞാൻ അപേക്ഷിക്കുകയാണ്.

കോലും അലകും അല്പമെങ്കിലും ശരിയാക്കിയെടുത്ത ഈ സാഹചര്യം പരീക്ഷക്കനുകൂലമാണ്. കുട്ടികളുടെ മാനസിക സ്ഥിതി ഞങ്ങൾക്കേ അറിയൂ. ഒരുപാട് വിദ്യാർഥികളുടെ മനോനിലയിൽ കാര്യമായ ക്ഷതമുണ്ടാക്കാൻ ഇത് കാരണമാകും.
പ്ലീസ്, പരീക്ഷ മാറ്റിവെക്കരുത്.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Usama CA
3 years ago

അതേ.. ഇപ്പോഴത്തെ നീക്കം കുട്ടികളുടെ പഠനത്തെ മാത്രമല്ല തകർക്കുക, ഒരു വർഷക്കാലത്തെ പ്രതിസന്ധികളെ തരണം ചെയ്ത് നേടിയെടുത്ത അവരുടെ മനാസികമായ കരുത്ത് കൂടിയാണ്.

ഈ നീക്കം സർക്കാർ ഉപേക്ഷിക്കണം.

Back to top button
1
0
Would love your thoughts, please comment.x
()
x