
Kerala
ഇന്ധന വില വര്‍ധനവ്: വണ്ടി കെട്ടി വലിച്ച് പ്രതിഷേധിച്ചു
കാസർഗോഡ്: കോവിഡ് പശ്ചാത്തലത്തില്‍ ദിനംപ്രതി ഇന്ധനവില കൂട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പാക്യാര ശാഖാ കമ്മിറ്റി വണ്ടി കെട്ടി പ്രകടനം നടത്തി.
ശാഖാ മുസ്ലിം ലീഗ് സെക്രെട്ടറി ബഷീര്‍ പാക്യാര പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖ വൈസ് പ്രസിഡന്റ് ഹൈദർ പാക്യാര അധ്യക്ഷത വഹിച്ചു. ശാഖ സെക്രെട്ടറി പികെ മുഹമ്മദ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ റാസിഖ് റാഫി, റഷീദ് കെ എച്, അബ്ദുല്ല ആലി, സലിം ബദ്‌രിയ, അന്ത്രു, ഷാഫി പാക്യാര, ഹനീഫ് ഇകെ എന്നിവർ സംസാരിച്ചു.