
നീ എന്റെ നെഞ്ചിൽ വിറക് വെച്ച് തീ
പൂട്ടിയപ്പോഴും എന്റെ തലയിൽ ഒരു
കലം വെള്ളം ഭാരം നീ വെച്ചപ്പോഴും
എന്റെ വയറിൽ തീ
ആളിപ്പടർന്നപ്പോഴും എന്റെ കണ്ണീരാം
പുക പോലും നിനക്ക് അരോചകരമായ്
കുഴൽ വഴി വീടിനു
പുറത്താക്കിയപ്പോഴും മറുക്കാതെയും
എതിർക്കാതെയും ഞാൻ
ക്ഷമിച്ചെതെന്തെന്നോ?
നിന്റെ വയറിന്റെ കാളൽ ശമിപ്പിക്കാ
നാണ് ഞാനെന്റെ
വയറെരിച്ചതെന്നറിഞ്ഞതും
നീറ്റലും നോവും മറന്നു
പുഞ്ചിരിക്കുകയായിരുന്നു.