Health
രോഗമുക്തി നേടിയ ആൾക്ക് വീണ്ടും കോവിഡ്; ആശങ്ക

ഷിംല: ഹിമാചാല്‍പ്രദേശില്‍ കോവിഡ്-19 രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഹിമാചൽ പ്രദേശിലാണ് കോവിഡ് രോഗമുക്തന്റെ ഫലം ശനിയാഴ്ച വീണ്ടും പോസിറ്റീവായത്. ഉന ജില്ലയിൽ നിന്നുള്ള ആളുടെ ഫലമാണ് വീണ്ടും പോസിറ്റീവായതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ രോഗിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഇതോടെ സംസ്ഥാനത്തെ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 23 ആയി. ആകെ 40 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
