IndiaLaw

‘എന്തുകൊണ്ടാണ് ആക്ടിവിസ്റ്റുകളായ ജഡ്ജിമാർ, അഭിഭാഷകരുമായി സൗഹൃദമുള്ളവർ എന്നിവർ ചോദ്യം ചെയ്യപ്പെടാത്തത് ?’ – രഞ്ജൻ ഗോഗോയ്

സുപ്രീംകോടതി ജഡ്ജി ആയിരിക്കെ ഭരണത്തിലുള്ള സർക്കാറിന് അനുകൂലമായ വിധികൾ പ്രസ്താവിച്ചതിന്റെ പ്രതിഫലമാണ് രാജ്യസഭാ സീറ്റ് എന്ന പ്രതിപക്ഷ ആരോപണങ്ങളെ കുറിച്ച് സംസാരിക്കവെ ആണ് മുൻ ചീഫ് ജസ്റ്റിസ് ഗോഗോയ് ഇങ്ങനെ പ്രസ്താവിച്ചത്. രാജ്യസഭയിൽ ജസ്റ്റിസ് ഗോഗോയെ “ഷേയിം.. ഷേയിം..” വിളികളോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്.

വിരമിച്ചതിന് ശേഷം ജുഡീഷ്യറിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങുകയും എന്നാൽ ഔദ്യോഗിക പദവിയിൽ ഇരിക്കുമ്പോൾ നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്ന “ആക്ടിവിസ്റ്റ് ജഡ്ജിമാരെ” അദ്ദേഹം വിമർശിച്ചു.

ഈ ആക്ടിവിസ്റ്റ് ജഡ്ജിമാർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ഇതെല്ലാം പറയാൻ ആരാണ് അവർക്ക് വേദികൾ നൽകുന്നത്? ഇവർക്ക് പിന്നിൽ ആരാണ് എന്ന ചോദ്യങ്ങളൊന്നും ആരും ചോദിക്കുന്നില്ല.

എന്നാൽ മറ്റൊരു വിഭാഗം ജഡ്ജിമാരുണ്ട്, അവർ അവരുടെ ഔദ്യോഗിക സമയത്ത് അഭിഭാഷകരുമായി നല്ല സൗഹൃദം സ്ഥാപിക്കുകയും, വിരമിച്ചതിന് ശേഷം അവർക്ക് ആർബിട്രേഷൻ (arbitration) ലഭിക്കുകയും ചെയ്യുന്നു. അവരിലേക്ക് അത്തരം വാണിജ്യ വ്യവഹാര പ്രവർത്തനങ്ങൾ പ്രവഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, എന്തുകൊണ്ട് ആർബിട്രേഷൻ പ്രവൃത്തികൾ ചില ജഡ്ജിമാരിലേക്ക് മാത്രം പോവുന്നു എന്നും എന്ത് കൊണ്ട് മറ്റുള്ളവർക്ക് ലഭിക്കുന്നില്ല എന്നും ഇത്തരം ചോദ്യങ്ങളൊന്നും ആരും ചോദിക്കുന്നില്ല എന്നും മുൻ ചീഫ് ജസ്റ്റിസ് പറഞ്ഞു.

എല്ലാം ദേശീയ നിയമ സർവകലാശാലകളിലെ മുഴുവൻ പൂർവവിദ്യാർഥികളുടെ കൂട്ടായ്മ ആയ Federation of Alumni for National Law Schools സംഘടിപ്പിച്ച വെബിനാറിലാണ് ജസ്റ്റിസ് ഗോഗോയ് ഈ പ്രസ്താവനകൾ നടത്തിയത്.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഒരു ജഡ്ജിയുടെ വിരമിക്കലിനു ശേഷമുള്ള മൂന്ന് തരത്തിലുള്ള അവസരങ്ങൾ ആണ് ഉള്ളത് (post retirement assignments), അതിൽ ഒന്നാമത്തെ വിഭാഗം ആക്ടിവിസ്റ്റ് ജഡ്ജിമാരും, രണ്ടാം വിഭാഗത്തിൽ ആർബിട്രേഷൻ വ്യവഹാരങ്ങൾ ഏറ്റെടുക്കുന്നവരും, മൂന്നാമത്തേ വിഭാഗം മറ്റ് തരത്തിലുള്ള സർക്കാർ നിയമനങ്ങൾ സ്വീകരിക്കുന്നവരും, “എന്തുകൊണ്ടാണ് മൂന്നാമത്തെ വിഭാഗത്തിൽ ഉള്ള ജഡ്ജിമാരെ മാത്രം എല്ലാവരും ചോദ്യം ചെയ്യുകയും സംശയിക്കുകയും ചെയ്യുന്നത്? മറ്റ് രണ്ട് വിഭാഗത്തിൽ ഉള്ളവരെ കുറിച്ച് എന്തുകൊണ്ട് ആരും ചോദ്യങ്ങൾ ചോദിക്കുന്നില്ല?” ജസ്റ്റിസ് ഗോഗോയി ചോദിച്ചു.

ഭരണഘടനാ കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാരിൽ 70% പേരും സർക്കാർ നിയമനങ്ങൾ സ്വീകരിച്ചിട്ടുണ്ട് എന്ന് 2016 ലെ സെന്റർ ഫോർ ലീഗൽ പോളിസിയുടെ റിപ്പോർട്ടിൽ ഉണ്ട്. ഈ സർക്കാർ നിയമനങ്ങൾ സ്വീകരിച്ച എല്ലാവരും വിട്ടുവീഴ്ച (നിലപാടിൽ) ചെയ്യപ്പെട്ടിരുന്നോ? ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം വിട്ടുവീഴ്ച ചെയ്യപ്പെട്ടുവെന്നാണോ? എല്ലാം ഒരു വ്യക്തിയുടെയും ബോധ്യങ്ങൾക്ക് അനുസരിച്ചാണ്.

നിങ്ങളുടെ മനസ്സിൽ ഉറച്ച ബോധ്യമുള്ള കാലം ഒരു പ്രശ്നവുമില്ല. ഒരു ജഡ്ജി തന്റെ പ്രവർത്തനങ്ങളിൽ നീതിപുലർത്തിയിട്ടുണ്ടെങ്കിൽ, വിരമിക്കലിനു ശേഷമുള്ള ജോലി സ്വീകരിക്കുന്നത് തെറ്റല്ല. ഓരോ വ്യക്തികളും അവരുടെ ബോധ്യങ്ങൾക്ക് അനുസരിച്ച് ചെയ്യേണ്ടത് ആണ് എന്നും ജസ്റ്റിസ് ഗോഗോയ് പറഞ്ഞു.

ബാബരി മസ്ജിദ്- അയോദ്ധ്യ കേസ് വിധി

അയോദ്ധ്യ വിധിന്യായം ബെഞ്ചിലെ അഞ്ച് ജഡ്ജിമാർ

അയോദ്ധ്യ കേസിൽ ആരാണ് വിധി എഴുതിയത്? അതിന്റെ രചയിതാവിന്റെ പേര് വെക്കാത്തത് എന്ന ചോദ്യത്തിനും അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, “സുപ്രീം കോടതിയുടെ വിധിന്യായത്തിൽ എന്തുകൊണ്ടാണ് അതിന്റെ രചയിതാവിന്റെ പേര് ഉണ്ടായിരിക്കേണ്ടത്? 2015-16ൽ ഒരു പ്രത്യേക ബെഞ്ച് തീരുമാനിച്ച 32 കേസുകൾ വിധിന്യായത്തിൽ എഴുത്തുകാരന്റെ പേര് വെളിപ്പെടുത്താത്തത് എനിക്ക് കാണിക്കാൻ കഴിയും.

എന്നാൽ അന്ന് ആരും അത്തരം ചോദ്യങ്ങളൊന്നും ചോദിച്ചില്ല. ഞാൻ തന്നെ എഴുതിയ മറ്റു 13 വിധിന്യായങ്ങളിൽ എഴുത്തുകാരനായ എന്റെ പേര് പരാമർശിച്ചിട്ടില്ല എന്നും ജസ്റ്റിസ് ഗോഗോയ് ചൂണ്ടിക്കാട്ടി.

അയോദ്ധ്യ വിധിന്യായം ബെഞ്ചിലെ അഞ്ച് ജഡ്ജിമാർ ഏകകണ്ഠമായി തീരുമാനമെടുത്തത് ആണ് എന്ന് അംഗീകരിക്കാൻ എന്താണ് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം ചോദിച്ചു, ഒരു വിധിന്യായത്തിന്റെ രചയിതാവ് എന്ന ബഹുമതി ആരും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് അതിൽ രചയിതാവിന്റെ പേര് ഇല്ലാത്തത് എന്നും ജസ്റ്റിസ് ഗോഗോയ് കൂട്ടിച്ചേർത്തു.

“ഒരു വിധിന്യായത്തിന് ഒരു എഴുത്തുകാരനെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? ആ വിധിന്യായത്തിൽ (അയോദ്ധ്യ) അഞ്ച് ജഡ്ജിമാരും ഒപ്പിട്ടു. അഞ്ച് ജഡ്ജിമാരും അതിന്റെ രചയിതാക്കളാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

അയോധ്യ വിധി എഴുതിയ ജഡ്ജിയുടെ പേരിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സാധാരണയായി ഉന്നയിക്കുന്നത് ‘വിമർശകരാണ്’, അഞ്ച് ജഡ്ജിമാരും പ്രത്യേക വിധിന്യായങ്ങൾ രചിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നു എന്നും 2019 നവംബറിൽ ഞാൻ വിരമിക്കുന്നതിനുമുമ്പ് വിധി വരരുത് എന്നും അവർ ആഗ്രഹിച്ചിരുന്നതായി ജസ്റ്റിസ് ഗോഗോയ് പറഞ്ഞു.

ജഡ്ജിമാരെ വിവേചനരഹിതവും യുക്തിരഹിതവുമായ വിമർശനങ്ങൾക്കെതിരെ അദ്ദേഹം ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. നമ്മൾക്ക് ഇപ്പോഴും ബെഞ്ചിൽ (സുപ്രീംകോടതി) നല്ല ജ്ഞാനവും കഴിവും ഉള്ള ആളുകളുണ്ട്. അവർ തഴച്ചുവളരട്ടെ. അവർ അവരുടെ ജോലി ചെയ്യട്ടെ. അവരെ നിരാശപ്പെടുത്തരുത്, അവരെ പിന്തുണയ്ക്കുക എന്നും ജസ്റ്റിസ് ഗോഗോയ് പറഞ്ഞു.

എന്നാൽ ഗോഗോയ് ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച സുപ്രീംകോടതിയിലെ ജീവനക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കിയതും, ശേഷം ആ കേസുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ ഉൾപ്പെട്ട ബഞ്ച് വാദം കേൾക്കുകയും ചെയ്തതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

പിന്നീട് ആ കേസ് സുപ്രീംകോടതിയിലെ മറ്റൊരു സീനിയർ ജഡ്ജിയുടെ നേതൃത്വത്തിൽ ഉള്ള കമ്മീഷൻ അന്വേഷിക്കുകയും ആരോപണം വ്യാജമാണ് എന്നും കണ്ടെത്തിയിരുന്നു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Via
News 18
Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x