കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുഗതാഗതവും, വാണിജ്യ വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടും, കോവിഡ് നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്ന ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് അനുമതി നിഷേധിക്കുന്നതിലൂടെ സര്‍ക്കാര്‍ വിശ്വാസികളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പട്ടു.
മനുഷ്യനെ മാറാരോഗിയാക്കുന്ന മദ്യം വരെ വില്‍പ്പന നടത്താന്‍ സന്ധ്യവരെ അനുമതി നല്‍കുന്ന സര്‍ക്കാര്‍ മഹാമാരിക്കെതിരിരെ ബോധവത്കരണം നടത്തുന്ന ആരാധനാലയങ്ങളോടുള്ള അനീതി തുടര്‍ന്നാല്‍ വിശ്വാസികള്‍ക്ക് തെരുവിലിറങ്ങി പ്രതികരിക്കേണ്ടി വരുമെന്ന് സെക്രട്ടറിയേറ്റ് താക്കീത് നല്‍കി.
സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാറലി അധ്യക്ഷത വഹിച്ചു. ഡോ. കെ ടി അന്‍വര്‍ സാദത്ത്, അബ്ദുസ്സലാം മുട്ടില്‍, ഫൈസല്‍ മതിലകം, യൂനുസ് നരിക്കുനി, അബ്ദുല്‍ ജലീല്‍ മദനി വയനാട്, ഷമീര്‍ ഫലാഹി, മുഹ്‌സിന്‍ തൃപ്പനച്ചി, ഷാനവാസ് പറവന്നൂര്‍, ഐ വി ജലീല്‍, ഫിറോസ് കൊച്ചിന്‍ എന്നിവര്‍ സംസാരിച്ചു
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS