
Middle EastNews
നിയന്ത്രിതമായി ഹജ്ജിന് അനുമതി നൽകി സൗദി
ജിദ്ദ: കോവിഡ് മഹാമാരിയുടെ ഭീതിതമായ അന്താരീക്ഷത്തിൽ വിശുദ്ധ ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച ആശങ്കകൾക്ക് സൗദി ഭരണകൂടം വിരാമമിട്ടു. ഹിജ്റാബ്ദം 1441 ലെ (ക്രിസ്തുവർഷം 2020 ) ഹജ്ജ് പതിവുപോലെ അരങ്ങേറുമെന്ന് സൗദി ഹജ്ജ്, ഉംറാ മന്ത്രാലയം തിങ്കളാഴ്ച വൈകീട്ട് പ്രഖ്യാപിച്ചു. എന്നാൽ തീർത്ഥാടനത്തിൽ ഇത്തവണ വിദേശങ്ങളിൽ നിന്നുള്ളവർ ഉണ്ടാകില്ല. സ്വദേശികളും വിദേശികളുമായി സൗദിയ്ക്ക് അകത്തുള്ള വളരെ പരിമിതമായ എണ്ണം വിശ്വാസികൾ മാത്രമായിരിക്കും ജൂലൈ അവസാന ദിവസങ്ങളിൽ ആരംഭിക്കുന്ന ഇത്തവണത്തെ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കുക.

ലോകത്ത് വിവിധ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ഉണ്ടാകുന്നതായ റിപ്പോർട്ടുകൾ വന്ന ആദ്യ വേളയിൽ തന്നെ ദിനംപ്രതി ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ഉംറ മദീന സിയാറ തീർത്ഥാടനകൾ ആതിഥേയ രാഷ്ട്രമായ സൗദി അറേബ്യ നിർത്തലാക്കിയിരുന്നു.
