ഒരു നക്ഷത്രത്തിനായി…

ഇനിയെത്ര പെയ്യും നിൻ ഓർമകൾ,
ഈ വരികളിൽ
നിന്നുതിർന്നു പോയ തുള്ളികൾ…
ഇനിയുമെത്ര കൊതിച്ചിടും ആ പുഞ്ചിരി,
എന്റെ കൺകളിൽ
നിന്നടർന്നു പോയ പുഞ്ചിരി…
ഇനിയെത്ര നടന്നിടും കാലം,
നിന്റെ കരങ്ങളിൽ
കൈ ചേർത്ത് നടന്നൊരാ വഴികളിൽ…
അറ്റമില്ലാത്തൊരീ പാതയിൽ ഞാൻ ഇരിക്കുന്നുണ്ട്…
എന്റെ ജീവിതത്തിൽ നീ പതിയാത്ത താള് കണ്ടെത്തുവാൻ..
പാതിയിൽ മുറിഞ്ഞ നമ്മുടെ വാക്കുകൾ മുഴുമിപ്പിക്കുവാൻ…
തട്ടിതടയുന്ന മനസ്സിന്റെ മുറിവുണക്കാനുള്ള മന്ത്രം പഠിക്കുവാൻ…
ഏഴു നിറങ്ങളിൽ മങ്ങിപ്പോയ ബാകി നക്ഷത്രങ്ങളെ കുറിച്ച് പറയുവാൻ…
ഇനിയുമെത്ര ഒഴുകിടും ഓർമകൾ,
ഈ കൺകളിൽ
പുഞ്ചിരിയിൽ കണ്ണുനീരായി നിനക്കായ്..
ഇനിയുമെത്ര മറിഞ്ഞിടും താളുകൾ,
ഈ ഹൃദയത്തില്
വരികളിൽ വാക്കുകളായി നിനക്കായി…
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

കവിത നന്നായിട്ടുണ്ട്.. ഇനിയും പ്രതീക്ഷിക്കുന്നു.. എഴുതണം.. ??
ഇനിയുമെത്ര ഒഴുകിടും ഓർമകൾ, ഈ കൺകളിൽ പുഞ്ചിരിയിൽ കണ്ണുനീരായി നിനക്കായ്…..
Excellent
Expecting more…