FeatureIndia

‘ഹിന്ദു’വിന്റെ അഭിമാനം ഉയർത്താൻ ബിജെപിക്ക് ഒരു വോട്ട്; എന്നിട്ട് ‘ഉണർന്ന’ ഹിന്ദുവിന് ലാഭമോ നഷ്ടമോ ?

കുറിപ്പ്/ ശ്രീദ്ധര ഉണ്ണി

‘ഹിന്ദുവിന്റെ അഭിമാനം ഉയർത്താൻ ബിജെപിക്ക് വോട്ട് ചെയ്യൂ’ എന്നതാണ് സംഘപരിവാർ ഹിന്ദുക്കളോട് നിരന്തരം ആവശ്യപ്പെടുന്ന പ്രധാന കാര്യം. RSSന്റെ ഈ ആവശ്യം പരിഗണിച്ചു പതിറ്റാണ്ടുകൾക്ക് ശേഷം RSSനെ ഒറ്റക്ക് ഭൂരിപക്ഷം നൽകി ഹിന്ദു അധികാരത്തിലേറ്റി.

ചെറിയ കാര്യമല്ല ഇത്. മറ്റാരുടെയും ഓശാരത്തിന് നിൽക്കാതെ സ്വന്തമായി തീരുമാനമെടുക്കാനുള്ള അധികാരമാണിത്. മുൻപത്തെ പല സർക്കാർകൾക്കും ഈ വിഷയം വലിയ വെല്ലുവിളി തന്നെയായിരുന്നു. അത് കൊണ്ട് തന്നെ മോദി സർക്കാരിന് രാജ്യത്തിന് ഗുണകരമായ പലതും ചെയ്യാൻ കഴിയുമെന്ന് RSS വിമർശകർ പോലും പ്രതീക്ഷ പുലർത്തി.

ഏകദേശം 2500 ദിവസമായി സർവ അധികാരങ്ങളോടും കൂടി RSS ഹിന്ദുവിനെ ഭരിക്കുന്നു. എന്നിട്ട് ഹിന്ദുവിന്റെ അഭിമാനം എത്രത്തോളം ഉയർന്നു? കള്ളം പറയാത്ത ഒന്നാണല്ലോ കണക്കുകൾ.

നമുക്ക് 2014 മുതൽ ഇത് വരെയുള്ള ചില കണക്കുകൾ പരിശോധിക്കാം. RSS ഭരണം ഹിന്ദുവിന് ലാഭമമോ നഷ്ടമോ എന്നു ഇതിൽ നിന്ന് ബോധ്യമാവും.

2013ൽ ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിന് മുകളിലായിരുന്ന സമയത്ത് ഹിന്ദുവിന് 70 രൂപക്ക് പെട്രോളും 56ൽ രൂപക്ക് ഡീസലും ലഭിച്ചിരുന്നു. 2020 ഏപ്രിലിൽ കോവിഡ് കാരണം സൗജന്യമായി ക്രൂഡോയിൽ ലഭിക്കുന്ന സാഹചര്യം പോലും വന്നിരുന്നു. അന്ന് ഹിന്ദു പെട്രോൾ വാങ്ങിയത് 76 രൂപക്കാണ്. 11 ഡോളർ ആയിരുന്ന സമയത്ത് 80 രൂപക്കും.

ഇത് പോലെ തന്നെയാണ് പാചക വാതക വില വർദ്ധനവും. LPG യുടെ അസംസ്‌കൃത വസ്തുവായി Hydrocarbon ൻ്റെ വില 90% വരെ ഇടിഞ്ഞപ്പോൾ ഇന്ത്യയിൽ സിലിണ്ടർ വില ഇരട്ടിയിലേറെ ഉയർന്നു.

അതായത് 2013ൽ ‘സബ്‌സിഡിയുള്ള ഗാർഹിക’ സിലിണ്ടറിന്റെ വില 380-400 രൂപയായിരുന്നു. ഇന്ന് 900 രൂപ കൊടുത്താണ് അഭിമാനം ഉയർന്ന ഹിന്ദു അത് വാങ്ങുന്നത്. അന്നത്തെ വില പരിഗണിച്ചാൽ ഇന്ന് 200ൽ താഴെ രൂപയെ വരൂ എന്നതും ഓർക്കുക. ലിങ്ക്

ഹിന്ദുക്കൾ ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ വില മൂന്നിരട്ടി അതായത് 300%ത്തോളമാണ് കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ വർധിച്ചത്. അമേരിക്ക പോലും വില കുറഞ്ഞ പാമോയിൽ വാങ്ങുന്ന മലേഷ്യയിൽ നിന്നും ഇന്ത്യ പാമോയിൽ ഇറക്കുമതി വെട്ടി കുറച്ചതാണ് ഓയിൽ, വെളിച്ചെണ്ണ വില കുതിച്ചുയരാൻ കാരണമായ മറ്റൊന്ന്.

അടുത്തത് ഹിന്ദുക്കൾ ഏറ്റവുമധികം ഉപയോഗിക്കുന്ന മൊബൈൽ, ഹെഡ്‌ഫോണ്, TV, Set Top box, റഫർജറേറ്റർ, മിക്സി.. അടക്കമുള്ള മറ്റു ഇലക്ട്രോണിക് വസ്തുക്കൾ അടക്കമുള്ളവയുടെ നികുതിയാണ്.

2013ൽ ഇത് കേവലം 5% മാത്രമായിരുന്നു. ഇന്ന് 18 മുതൽ 28 ശതമാനം വരെയാണ് ഹിന്ദു കൊടുക്കേണ്ട നികുതി. ഹിന്ദു കെട്ടിടം നിർമിക്കുന്ന കമ്പി, സ്റ്റീൽ ,അലുമിനിയം, സിമന്റ് പോലുള്ള വസ്തുക്കളക്കും തഥൈവ.

“ഹിന്ദുവിന്റെ അഭിമാനം ഉയർത്താൻ ബിജെപിക്ക് വോട്ട് ചെയ്യൂ ” എന്നതാണ് സംഘപരിവാർ ഹിന്ദുക്കളോട് നിരന്തരം ആവശ്യപ്പെടുന്ന…Posted by Sreedhara Unni on Wednesday, 24 March 2021


ഹിന്ദുക്കൾ 30 വർഷത്തോളമായി ബിജെപിക്ക് ഭരണത്തിൻ കീഴിൽ അഭിമാനത്തോടെ ജീവിക്കുന്ന ഗുജറാത്തിലെ ഒരു ഹിന്ദുവിന്റെ പരമാവധി ദിവസ വരുമാനം 293 രൂപയാണ്. ഗുജറാത്ത് സർക്കാർ നിയമസഭയിൽ വച്ച റിപ്പോർട്ട്.

അഭിമാനം കുറഞ്ഞ മലയാളി ഹിന്ദുവിന്റെ വരുമാനം 600 രൂപക്കും മുകളിലാണ് എന്നതും ഇതിനോട് ചേർത്തു വായിക്കണം.

UP കഴിഞ്ഞാൽ ഏറ്റവും അധികം കുഞ്ഞുങ്ങൾ ‘ഹിന്ദു’ മരിക്കുന്നത് 22 വർഷമായി ബിജെപി ഭരിക്കുന്ന ഗുജറാത്തിലാണ്. കേരളത്തിൽ ആയിരം കുഞ്ഞുങ്ങളിൽ 10 പേർ മരിക്കുമ്പോൾ ഗുജറാത്തിൽ 30 പേർ മരിക്കുന്നു. ലിങ്ക്

ഇന്നും ഗുജറാത്തിലെ 100 ൽ 39 സ്ത്രീകൾക്കും വിദ്യാഭ്യാസമില്ല. ആർത്തവ കാലത്ത് തുണിയോ പാഡോ ഉപയോഗിക്കുന്നത് കേവലം 36% സ്ത്രീകളാണ്. മറ്റുള്ളവർ കടലാസും മണ്ണും ചാരവും മരപ്പൊടിയുമൊക്കെ ഉപയോഗിക്കുന്നു. ഇതൊക്കെയാണ് ഹിന്ദുവിന്റെ അഭിമാനം.

എഴുതാൻ തുടങ്ങിയാൽ ഇത് പോലെ നൂറു കണക്കിന് ഉദാഹരണങ്ങളുണ്ട്. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളായ നല്ല വായു, വെള്ളം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ചികിത്സ എന്നിവയെ കുറിച്ചൊന്നും സംസാരിക്കാത്ത പകരം മതവും വെറുപ്പും മാത്രം തുപ്പുന്ന RSSന്റെ കെണിയിൽ വീണതാണ് ഗുജറാത്തിനെയും ഒപ്പം രാജ്യത്തെയും ഈ അവസ്ഥയിൽ എത്തിച്ചത്. ഇത് കൊണ്ട് തന്നെ പ്രതിപക്ഷ കക്ഷികൾക്ക് പോലും മതത്തിന്റെ പുറകെ പോവേണ്ടി വരുന്നു.

ബിജെപി നേതാക്കൾ തുപ്പുന്ന വെറുപ്പ് ഭക്ഷണമാക്കി അധിക നാൾ ജീവിക്കാൻ കഴിയില്ലെന്ന ബോധ്യം വരുമ്പോൾ ആത്മാഭിമാനത്തിൽ വിജ്രംഭിച്ചു നിൽക്കുന്ന 35% വരുന്ന ഉണർന്ന ഹിന്ദുക്കൾ ഉറങ്ങുക തന്നെ ചെയ്യും. ഇല്ലെങ്കിൽ രാജ്യത്തിന്റെ സർവ നാശത്തിലേക്കാണ് അത് നയിക്കുക.

എന്ന് ഒരു ഉണരാത്ത ഹിന്ദു ഒപ്പ് #×@*+
(മതേതര കേരളം )

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x