
“എനിക്ക് എന്ത് കിട്ടും? എനിക്ക് എന്ത് പ്രയോജനം “?
എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടി വരുന്നവരുടെ എണ്ണം കൂടി വരുന്നു എന്നതാണ്.
എന്നാൽ “എനിക്ക് എന്ത് ചെയ്യാൻ കഴിയും? വാട്ട് കാൻ ഐ ഡ്യൂ ഫോർ ദി സോസൈറ്റി? വാട്ട് കാൻ ഐ ഡ്യൂ ഫോർ യു” എന്ന മനസ്ഥിതിയിലാണ് എന്നെ പോലെയുള്ളവർ തിരിച്ചറിവ് കേറിയപ്പോൾ ആലോചിച്ചത്.
ഇന്ന് എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കും മാതാപിതാക്കളുടെയും പ്രധാന പ്രിഒക്കുപ്പേഷൻ എന്ത് പഠിച്ചാൽ ഏറ്റവും നല്ല ശമ്പളം എങ്ങനെ എവിടെ കിട്ടും? എന്നതാണ്.
ഇന്ന് കരിയർ കൗൺസിലിംഗ് നടത്തിയാൽ, വിദ്യാർത്ഥികളും മാതാപിതാക്കൾക്കും കാശ് നല്കി വരും, കാരണം അതു കൊണ്ടു അവർക്ക് പ്രയോജനം കിട്ടും എന്ന ധാരണയാണ്.
എന്നാൽ ബോധിഗ്രാമിൽ എത്തിക്കൽ ലീഡർഷിപ്പ് പ്രോഗ്രാം സൗജന്യമായി നടത്തിയാൽ പോലും പല യുവാക്കളും ചോദിക്കുന്നത് ” ഇതു കൊണ്ടു എന്ത് പ്രയോജനം “? പബ്ലിക്ക് പോളിസി പരിശീലനം ഉണ്ടെങ്കിലും “ഇതു കൊണ്ടു എന്ത് പ്രയോജനം” എന്ന ചോദ്യമാണ്
ഇന്ന് ജോലിയിലും വിവാഹത്തിലും എല്ലാം “എനിക്ക് എന്ത് പ്രയോജനം”, “എനിക്കു എന്ത് കിട്ടും” എന്ന benefit സ്വാർത്ഥത കൂടുന്നുണ്ട്.
ഒരു കാര്യം മാത്രം പറയാം “എനിക്ക് എന്ത് കിട്ടും? എനിക്ക് എന്ത് പ്രയോജനം “? എന്ന് ചോദിച്ചു കരിയറിൽ കയറിയ പലരും മിഡിൽ ലെവലിനു അപ്പുറം പോയിട്ടില്ല.
എന്നാൽ എനിക്ക് എന്ത് ചെയ്യാൻ സാധിക്കും? എനിക്ക് എന്ത് കോൺട്രിബ്യൂറ്റ് ചെയ്യാൻ സാധിക്കും? എന്ന് ആലോചിച്ചവർ എല്ലായിടത്തും സർഗാത്മകവും ക്രിയാത്മകവും imaginative-innovative ആയി ചിന്തിച്ചു എന്തു പ്രശ്നങ്ങൾ പരിഹരിക്കാനും വെല്ലുവിളി നേരിടാനുമുള്ള നേതൃത്വ ശേഷി ഉള്ളവരാകും.
അവരാണ് കരിയറിന് അപ്പുറം നേതൃത്വ സ്ഥാനങ്ങളിൽ എത്തുന്നത്.
പുസ്തകം വായിച്ചാൽ എന്ത് പ്രയോജനം? പുസ്തകം എഴുതിയാൽ എന്ത് പ്രയോജനം? സർക്കാരിനോടും അധികാരത്തിനോടും ചേർന്നു നിന്നാൽ എന്ത് കിട്ടും? എന്നുള്ളവരുടെ മനസ്‌ഥിതി കൂടുന്നു. രാഷ്ട്രീയത്തിലും എന്ത് പ്രയോജനം എന്ന മനസ്ഥിതി കൂടുന്നു.
ഞാൻ സാമൂഹിക/രാഷ്ട്രീയ പ്രവർത്തനത്തിൽ ഏതാണ്ട് 14 വയസ്സ് മുതൽ സജിവമായത് ‘എനിക്ക് സമൂഹത്തിനും ലോകത്തിനും’ എന്ത് ചെയ്യാൻ കഴിയും എന്നത് ആലോചിച്ച് കൊണ്ടാണ്.
നിലമ്പൂരിൽ സ്വന്തം പൈസയും സമയം ചിലവാക്കി വീടുകൾ കയറാൻ പോയത് ആരും ക്ഷണിചിട്ടല്ല. അതു കൊണ്ടു എന്ത് പ്രയോജനം കിട്ടും എന്നത് കൊണ്ടും അല്ല. അവിടെക്കുള്ള യാത്രക്കും താമസത്തിനും അവിടെ കാർ ഉപയോഗിക്കുന്നതിനും ആരും ഒരു പൈസ തന്നിട്ടും ഇല്ല.
പോയത്, ചെയ്യുന്ന കാര്യങ്ങളിൽ ആത്മാർത്ഥയും പ്രതിബദ്ധതയും സ്നേഹവും കമ്മിറ്റ്മെന്റ് വേണം എന്ന കാഴ്ചപ്പാട് കൊണ്ടാണ്. സത്യത്തിൽ അവിടെ നാലു ദിവസം പ്രവർത്തിച്ച തിനെ കുറിച്ച് ഒരൊറ്റ നേതാവിനെ പോലും ബോധിപ്പിച്ചില്ല. അവിടെ കണ്ട നേതാക്കളുമായി സെൽഫിയും എടുത്തില്ല.
കാരണം ആരെയും ബോധിപ്പിക്കാൻ അല്ല ജീവിക്കുന്നതും പ്രവർത്തിക്കുന്നതും. എനിക്ക് മറ്റുള്ളവർക്ക് വേണ്ടി, നാടിന് വേണ്ടി, ബോധ്യങ്ങൾക്ക് വേണ്ടി, പാർട്ടിക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നത് ആയിരുന്നു 14 വയസ്സ് തൊട്ട് ഇതുവരെയുള്ള മനസ്‌ഥിതി. അത് കൊണ്ടു ഒരു ദോഷവും ഇതുവരെ ഉണ്ടായില്ല.
എനിക്ക് എന്ത് ചെയ്യാൻ കഴിയും? എന്നതിന് കറേജ് ഓഫ് കൺവിക്ഷൻ വേണം. കൺവിക്ഷനും കമ്മിറ്റ്മെന്റും ക്രിയേറ്റിവ് തിങ്കിങ്ങുമുണ്ടെങ്കിൽ മാറ്റങ്ങൾ ഉള്ളിലും സമൂഹത്തിലും വരുത്താൻ സാധിക്കും. Make change happen within and beyond.
ജെ എസ് അടൂർ | Js Adoor
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS