Opinion

കേരളം; മാപ്ല സമരവും വർഗീകരണവും

പ്രതികരണം/രാം പുനിയാനി

കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്, പ്രത്യേകിച്ചും കോവിഡ് 19 ന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതിനുശേഷം. മാനുഷികവും സമർത്ഥവും ഫലപ്രദവുമായ നടപടികളിലൂടെ കേരളം തങ്ങളുടെ പാതയിൽ മുന്നേറി. ഇത് സംസ്ഥാനത്തെ ജനങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച റിസൾട്ടും, ബുദ്ധിമുട്ടുകളെ ലഘൂകരിക്കുകയും ചെയ്തു. പൊതുജനാരോഗ്യ സേവനങ്ങൾ കൂടുതൽ സംഘടിതവും മിക്ക ആളുകൾക്കും ലഭ്യമാകുന്നതുമായ ഒരു സംസ്ഥാനമാണ് കേരളം.

മതത്തിന്റെ പേരിൽ ദേശീയതയെ പ്രതിനിധീകരിക്കുന്ന ശക്തികൾക്ക് കാര്യമായ രീതിയിൽ തിരഞ്ഞെടുപ്പ് വിജയം നേടാൻ കഴിയാത്ത സംസ്ഥാനം കൂടിയാണിത്. ആർ‌എസ്‌എസ് ശാഖകളുടെ വലിയ ശൃംഖലയും ശബരിമല സ്ത്രീ പ്രവേശന പ്രശ്നം പോലുള്ള പ്രശ്‌നങ്ങൾ വർഗ്ഗീകരിക്കാനുള്ള അവരുടെ നിരന്തരമായ ശ്രമങ്ങളും ഉണ്ടായിരുന്നിട്ടു കൂടി ഇങ്ങനെ സംഭവിക്കുന്നു. കണ്ണൂരിൽ ആർ‌എസ്‌എസിന്റെയും സി‌പി‌എമ്മിന്റെയും കേഡർമാർ തമ്മിൽ അക്രമങ്ങളും കൊലപതാകങ്ങളും നടക്കുന്നുണ്ട്. ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തുകയും ഈ അക്രമം മൂലം കൊല്ലപ്പെട്ടവരുടെ കണക്കുകൾ അവതരിപ്പിച്ച് പ്രതിരോധിക്കുകയും ചെയ്യുന്നു.

മലബാർ സമരത്തിന്റെ ശതാബ്ദി

മലബാർ സമരത്തിന്റെ 2021 ൽ വരാനിരിക്കുന്ന ശതാബ്ദി സമൂഹത്തെ വർഗീയമായി ധ്രുവീകരികരിക്കുന്ന സാമുദായിക ശക്തികൾക്ക് അവസരം നൽകിയേക്കാം. ഈയിടെയാണ് സംവിധായകൻ ആഷിക്ക് അബു മലബാർ കലാപത്തെ ആസ്പദമാക്കി ഒരു സിനിമ പ്രോജക്റ്റ് പ്രഖ്യാപിക്കുന്നത്. കലാപത്തിന്റെ നേതാവായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെക്കുറിച്ചാണ് പ്രസ്തുത ചിത്രം.

പ്രധാനമായും ഭൂവുടമകളുടെയും അവരുടെ കൂട്ടാളികളുടെയും കൈകളാൽ കടുത്ത അടിച്ചമർത്തലുകൾ അനുഭവിക്കുന്ന കർഷകരുടെ പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു വാരിയംകുന്നത്തിന്റെത്. ഈ ഭൂവുടമകളായ ജെന്മിമാർ കൂടുതലും ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളായിരുന്നു, ബ്രിട്ടീഷുകാർ ഇവരെ നന്നായി സംരക്ഷിക്കുകയും ചെയ്തു. ഭൂവുടമകൾ ഹിന്ദുക്കളും കൃഷിക്കാർ മുസ്‌ലിംകളുമായത് പ്രശ്നത്തെ സംങ്കീർണ്ണമാക്കി.

അറബ് വ്യാപാരികളിലൂടെയും ജാതിയുടെ ഇരകളായവരിലൂടെയുമാണ് ഇസ്ലാം ആദ്യമായി ഇന്ത്യയിൽ മലബാർ തീരത്ത് എത്തിയതെന്ന് നമുക്കറിയാം, വർണ സമ്പ്രദായം ഇസ്ലാമിലേക്ക് കടന്നത് ഈ ഇടപെടൽ മൂലമാണ്. ഇസ്‌ലാമിന്റെ പ്രാരംഭ പ്രവേശനത്തിന്റെ പ്രതീകമെന്ന നിലയിൽ ഇന്ത്യയിലെ ആദ്യത്തേതായ ചേരാമൻ ജുമ പള്ളി മലബാർ മേഖലയിൽ സ്ഥിതിചെയ്യുന്നു.

ഫിലിം പ്രോജക്റ്റ് പ്രഖ്യാപിച്ചതോടെ, മതാടിസ്ഥാനത്തിൽ സമൂഹത്തെ ധ്രുവീകരിക്കാൻ സാമുദായിക ഘടകങ്ങൾക്ക് മറ്റൊരു അവസരമായത് പോലെ. പ്രസ്തുത ചിത്രത്തിലൂടെ വാരിയംകുന്നത്തിന്റെയും മറ്റ് സമരത്തിന് മുന്നിലുണ്ടായിരുന്നവരെ സിനിമ നിർമ്മാതാക്കൾ മഹത്വവൽകരിക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടികാട്ടി ഹിന്ദു ഐക്യവേദി എതിർപ്പ് പ്രകടിപ്പിച്ചു. 1921 ഓഗസ്റ്റിൽ മലബാറിലെ തെക്കൻ പ്രദേശത്ത് ഈ കലാപം പൊട്ടിപ്പുറപ്പെട്ടു. 1922 ജനുവരിയിൽ ഹാജി പിടിക്കപ്പെട്ടു. സമരം പരാജയപ്പെടുകയും ബ്രിട്ടീഷുകാരാൽ ക്രൂരമായി അടിച്ചമർത്തുകയും ചെയ്തു.

ചില ഹിന്ദുക്കൾക്കെതിരെയും സമരമുണ്ടായെങ്കിലും സമരത്തിന്റെ പ്രധാന നേതൃത്വത്തിലുണ്ടായവർ സമരത്തെ കാർഷിക പരാതികൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗമാക്കി. കുറച്ച് നാമമാത്ര ഘടകങ്ങൾ ഇതിനെ ഹിന്ദു വിരുദ്ധമാക്കി മാറ്റി. ആര്യ സമാജ് (ആധുനിക ഇന്ത്യയെക്കുറിച്ചുള്ള സുമിത് സർക്കാറിന്റെ പുസ്തകത്തിൽ ഉദ്ധരിച്ചത്) അനുസരിച്ച് 2500 ഓളം ഹിന്ദുക്കൾ പരിവർത്തനം ചെയ്യപ്പെട്ടു, അതിൽ 600 പേർ കൊല്ലപ്പെട്ടു എന്നും പറയുന്നു.

ഖിലാഫത്തും കോൺഗ്രസും

തുർക്കിയിൽ ഖിലാഫത്ത് പുനസ്ഥാപിക്കാനുള്ള പ്രക്ഷോഭം നടന്നുകൊണ്ടിരുന്ന സമയത്താണ് കലാപം ഉണ്ടായത്. ഇന്ത്യയിൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചു, മുസ്ലീങ്ങളും ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത് ഉറപ്പാക്കുകയെന്നതാണ് ഗാന്ധിയുടെ പ്രധാന ലക്ഷ്യം. കലാപസമയത്ത്, ബ്രിട്ടീഷുകാരോട് വിശ്വസ്തത പുലർത്തിയിരുന്ന മുസ്ലീങ്ങൾക്കെതിരെയും നിരവധി ആക്രമണങ്ങൾക്ക് ഹാജി നേതൃത്വം നൽകി. ഈ സമരം ഹിന്ദുക്കൾക്കെതിരായി കാണുന്നതിന് സമരം അവതരിപ്പിച്ച ചില കടുത്ത മൗലികവാദ ഘടകങ്ങൾക്കും അവസരമൊരുക്കി. കലാപത്തിൽ നിരവധി അമുസ്‌ലിംകളും പങ്കെടുത്തു, പല മുസ്‌ലിംകളും ഈ ഘടകങ്ങളുടെ ഹിന്ദു വിരുദ്ധ നിലപാടിനെ പിന്തുണച്ചിട്ടുണ്ടായിരുന്നില്ല.

സമരത്തിന്റെ മൂലകാരണം പാവപ്പെട്ട കർഷകർക്കെതിരെ നടന്ന കടുത്ത അടിച്ചമർത്തലായിരുന്നു. കർഷകരുടെ കലാപത്തിന് 1921 ന് മുമ്പ് ഈ പ്രദേശത്ത് ഒരു നീണ്ട ചരിത്രമുണ്ട്. പോലീസിന്റെയും നിയമ കോടതികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ ജാൻമി ഭൂവുടമകൾ അടിച്ചമർത്തലുകൾക്ക് നേതൃത്വം നൽകി, കുടിയാന്മാരിൽ കൂടുതൽ അടിച്ചമർത്തൽ നേരിടേണ്ടി വന്ന മാപ്പിള കർഷകർ അവർക്കെതിരെ കലാപം തുടങ്ങുകയായിരുന്ന്. ഈ പ്രക്ഷോഭങ്ങളുടെ പരമ്പര ആദ്യം 1836 ലും പിന്നീട് 1836 നും 1854 നും ഇടയിൽ സമാനമായ 22 പ്രക്ഷോഭങ്ങൾ നടന്നു, അതിൽ 1841 ലും 1849 ലും നടന്നത് വളരെ ഗുരുതരമായിരുന്നു.

1919 ൽ തുടങ്ങി 1922 ൽ അവസാനിച്ച സമരം

സാമൂഹ്യശാസ്ത്രജ്ഞൻ ഡി എൻ ധനഗരെയുടെ കലാപത്തിന്റെ സംഗ്രഹം വളരെ ഉചിതമാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, “അടിസ്ഥാന സുരക്ഷയെ അവഗണിക്കുക, ഭൂവുടമ-കുടിയാൻ ബന്ധങ്ങളുടെ തകർച്ച, പാവപ്പെട്ട കർഷകരുടെ അരാഷ്ടീയ വൽക്കരണം എന്നിവയാണ് സമരത്തിന്റെ പ്രധാന കാരണങ്ങൾ”. കുടിയാൻ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അടിസ്ഥാന പ്രസ്ഥാനം ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവുമായി ഇടകലർന്നിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

1919 ൽ ആരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനം മുസ്ലീം കർഷകരുടെ ആവലാതികൾക്ക് ഒരു പുതിയ ഉത്തേജനം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഖിലാഫത്ത് പ്രസ്ഥാനം പാൻ ഇസ്‌ലാമിക വികാരങ്ങൾ സൃഷ്ടിച്ചതോടെ പ്രാദേശിക പരാതികൾ ആഗോളവുമായി ബന്ധപ്പെട്ട്, അതിന് ഒരു പുതിയ ഊർജ്ജം നൽകുന്നു. പിന്നീട് ഖിലാഫത്തിന്റെ തകർച്ച തീർത്തും നിരാശയും അക്രമത്തിന്റെ തീവ്രതയും നൽകി.

ഈ സങ്കീർണ്ണമായ സാഹചര്യത്തിൽ, ഹാജിയെ കുറിച്ചുള്ള സിനിമ പദ്ധതി; കലാപത്തിന് മതപരമായ നിറം നൽകുന്നതിനെ ശക്തമായി എതിർത്തു, ഒരു ചെറിയ വിഭാഗം അതിന് ഒരു സാമുദായിക വഴിത്തിരിവ് നൽകാൻ ശ്രമിച്ചു, പ്രധാനമായും ജെന്മിമാർ (ഭൂവുടമകൾ) ഉന്നത ഹിന്ദു ജാതിക്കാരായിരുന്നു. ജെന്മിമാരുടെ അതിക്രമങ്ങളുടെയും കടുത്ത ചൂഷണത്തിന്റെയും വലിയ സംരക്ഷകനായിരുന്നു ബ്രിട്ടീഷ് ഭരണകൂടം. കലാപ സമയത്ത് ബ്രിട്ടീഷുകാരോട് വിശ്വസ്തത പുലർത്തിയിരുന്ന മുസ്‌ലിംങ്ങളായ വ്യക്തികൾക്കെതിരെ നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് ഹാജി.

മലബാർ സമരം ഒരു പരിധിവരെ സമൂഹങ്ങൾക്കിടയിൽ കലഹത്തെ സൃഷ്ടിച്ചു, അത് ആസൂത്രിതമല്ലാത്തതും ഹാജിയെപ്പോലുള്ള സമര നേതാക്കളുടെ അജണ്ടയിൽ ഒരിടത്തും ഉണ്ടായിരുന്നില്ല. എല്ലാ സംവിധാനങ്ങളിലൂടെയും ‘ഭിന്നിപ്പിക്കൽ ഭരണം’ എന്ന തന്ത്രപ്രകാരം മുന്നോട്ട് കൊണ്ടുപോകുന്ന ബ്രിട്ടീഷുകാർ ഇത് ഹിന്ദുക്കൾക്കെതിരായ മുസ്ലീങ്ങളുടെ ആക്രമണമാണെന്ന നിലയിൽ അവതരിപ്പിച്ചു.

ചില ഹിന്ദു സാമുദായിക ശക്തികൾ ഇതിനെ ഹിന്ദുക്കളുടെ വംശഹത്യയായി അവതരിപ്പിക്കുന്നു. എന്നാൽ10000 ഓളം മുസ്‌ലിംകൾ കൊല്ലപ്പെടുകയും വലിയൊരു വിഭാഗം മുസ്ലിംങ്ങളെ ആൻഡമാനിലേക്ക് നാടുകടത്തപ്പെടുകയും ചെയ്ത കലാപം ബ്രിട്ടീഷുകാർ നിഷ്‌കരുണം അടിച്ചമർത്തി. പ്രാഥമികമായി ഒരു കർഷക സമരമായിരുന്നത് നിർഭാഗ്യവശാൽ സങ്കീർണ്ണമായ സാഹചര്യങ്ങളിൽ പെട്ടു. സമരത്തെക്കുറിച്ചുള്ള ശരിയായ വിലയിരുത്തൽ നല്ല തേജസ്സുള്ള സാമൂഹിക സമഗ്രതയുടെ അപൂര്‍വ്വക്കാഴ്‌ച്ചകൾ കാണാൻ സഹായിക്കും.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x