Kerala

പാലത്തായി പീഡന കേസ്; ബി.ജെ.പി നേതാവിന് വേണ്ടി അട്ടിമറിക്കുന്നുവോ ?

പാലത്തായി പീഡന കേസിൽ ബി ജെ പി പ്രാദേശിക നേതാവ് പത്മരാജന് ഇന്ന് ജാമ്യമില്ല. കേസില്‍ അറസ്റ്റിലായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും അധ്യാപകനുമായ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍റെ ജാമ്യാപേക്ഷയാണ് ഇന്ന് ഹൈക്കോടതി തള്ളിയത്.

ഇയാള്‍ നല്‍കിയ ജാമ്യഹരജി തലശ്ശേരി ജില്ല സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാൽ 90 ദിവസം പൂർത്തിയായാൽ വീണ്ടും ജാമ്യാപേക്ഷ കൊടുത്താൽ കുറ്റപത്രം സമർപ്പിച്ചില്ല എങ്കിൽ പ്രതിക്ക് ഏളുപ്പത്തിൽ ഇറങ്ങാൻ സാധ്യത ഉണ്ട്.

പോലീസ് അനാസ്ഥ

കോവിഡ് കാ‍ലത്ത് പൊതുസമൂഹം ഒന്നിച്ച് സമരരംഗത്തേക്ക് ഇറങ്ങിയ വിഷയം ആയിരുന്നു പാലത്തായി പീഡന കേസ്. കേസിലെ പ്രതിയായ ബി.ജെ.പി നേതാവിനെ കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ വൻ പ്രതിഷേധമായിരുന്നു.

അതിനെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണത്തിൽ മെല്ലെ പോക്ക് നയമാണ് സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് വ്യാപകമായ ആരോപണമുണ്ടായിരുന്നു. ക്രൈബ്രാഞ്ച് അന്വേഷണം ഏറ്റടുത്തിട്ടും വേണ്ടത്ര രീതിയിലുള്ള പുരോഗതി അന്വേഷണത്തിൽ കാണുന്നില്ലായെന്നും ഈ കേസ് ഗൗരവത്തിലല്ല സർക്കാർ കാണുന്നതിത് എന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.

കേസ് അട്ടിമറിക്കുന്നോ ?

പീഡനം നടന്നിട്ടും ആദ്യഘട്ടത്തിൽ പോലീസിൻ്റെ ഭാഗത്ത് നിന്ന് ഭീകരമായ വീഴ്ചയാണ് അന്വേഷണത്തിൽ കണ്ടത്. പ്രത്യക്ഷ സമര പരിപാടി നടത്തിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. എന്നാൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. അങ്ങനെ പ്രതിക്ക് ജാമ്യം ലഭിക്കുകയാണങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാറിന് മാത്രമായിരിക്കും എന്നും വിവിധ സംഘടനകൾ ആരോപിച്ചു.

പാലത്തായി പീഡനക്കേസിലെ പ്രതിക്ക് ജാമ്യം നൽകരുത് എന്നാവശ്യപ്പെട്ട് MGM സംസ്ഥാന സമിതി ആഹ്വാനം ചെയ്ത ഭവന സമരത്തിൽ നിന്ന്

കേസ് ഡയറി സമർപ്പിക്കാൻ പോലും ക്രൈംബ്രാഞ്ചിന് ഇത് വരെ സാധിച്ചിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയായിട്ടാണ് കാണുന്നത്. ഇത്തരത്തിൽ ഉള്ള സമീപനം പ്രതിയെ രക്ഷിക്കാൻ ആണ് എന്നും സംശയിക്കേണ്ടതുണ്ട് എന്നും വിവിധ സംഘടനകൾ പ്രസ്ഥാവിച്ചു. ആരോഗ്യ മന്ത്രിയുടെ നാട്ടിലാണ് സംഭവം.

ബി ജെ പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും ബി ജെ പി യുടെ അധ്യാപക സംഘടനയുടെ ജില്ലാ നേതാവുമായ പത്മരാജനാണ് കേസിലെ പ്രതി. പ്രസ്തുത കേസ് അട്ടിമറിഞ്ഞിരിക്കുന്നതായും അതുകൊണ്ടാണ് പോക്സോ കേസ് പ്രതിയെ അറസ്റ്റു ചെയ്യപ്പെടാൻ ഇത്ര വൈകിയത് എന്നും അന്വേഷണോദ്യോഗസ്ഥനോട് സംസരിച്ചതിന് ശേഷം ശ്രീജ നെയ്യാറ്റിന്‍കര ആരോപിച്ചിരുന്നു.

https://www.facebook.com/permalink.php?story_fbid=2772437869654997&id=1452859214946209

പോക്സോ കേസും തെളിവുകളും

പോക്സോ കേസിലെ സാഹചര്യത്തെളിവുകൾ എന്നാൽ ഇരയാക്കപ്പെട്ട കുട്ടിയുടെ മൊഴി മാത്രമാണ്. പീഡനത്തിനിരയാക്കപ്പെട്ട കുട്ടി അന്വേഷണോദ്യോഗസ്ഥന്റെ മുന്നിൽ മൊഴി നൽകി, മജിസ്‌ട്രേറ്റിനു മുന്നിലും മൊഴി നൽകിയിട്ടുണ്ട്. ഡോക്ടർക്കു മുന്നിൽ ഹാജരാക്കിയും മൊഴി നൽകിയിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട ദിവസം കുട്ടിയെ ബ്ലീഡിങ്ങിനെ തുടർന്ന് ബന്ധുക്കൾ ഗൈനക് വിഭാഗത്തിലെ ഡോക്ടറെ കാണിച്ചിരുന്നു. ആ വൈദ്യ പരിശോധനയിൽ തന്നെ മുറിവ് വ്യക്തമായിരുന്നു. എന്നിട്ടും സാഹചര്യ തെളിവുകളുടെ അഭാവമാണ് എന്ന് പറഞ്ഞു പോലീസ് മാസങ്ങളോളം കേസ് നീട്ടി കൊണ്ട് പോയി.

വൈദ്യ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് തെളിഞ്ഞിട്ടും കുട്ടിയെ പീഡിപ്പിച്ച വ്യക്തിയുടെ പേര് കുട്ടി കൃത്യമായി പറഞ്ഞിട്ടും സാഹചര്യ തെളിവുകൾ എന്ന ന്യായത്തിന്‌ പിന്നിലെ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ് വ്യക്തമാവുന്നത്.

പത്തുവയസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒളിവിൽ പാർക്കുന്ന പ്രതിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യുക എന്ന പ്രാഥമിക നടപടി പോലും സ്വീകരിക്കാത്ത പോലീസ്, സാഹചര്യ തെളിവുകളുടെ അഭാവം എന്ന ന്യായം കാര്യമായ അട്ടിമറിയിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്.

കുറ്റപത്രവും ജാമ്യവും

പ്രാഥമികാന്വേഷണം എന്ന നിലയിൽ കുട്ടിയുടെ മൊഴി പോലും രേഖപ്പെടുത്താത്ത ക്രൈം ബ്രാഞ്ച് ഈ ഏഴ് ദിവസങ്ങൾക്കുള്ളിൽ എങ്ങനെ കുറ്റപത്രം സമർപ്പിക്കും? മൊഴി എടുക്കാൻ കുട്ടിയുടെ മാനസിക നില സ്റ്റേബിൾ അല്ലെന്ന് പറയുന്ന ക്രൈം ബ്രാഞ്ച് കുട്ടിയെ ട്രോമയിൽ നിന്നും തിരിച്ചു കൊണ്ടു വരാൻ കുട്ടിയെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരുടെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കുറ്റപത്രം കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ പോക്സോ കേസ് പ്രതികൾക്ക് ജാമ്യം കിട്ടാൻ നിയമപരമായ അവകാശം ഉണ്ട്.

രണ്ടാമതൊരാൾക്കു പ്രതി പദ്മരാജൻ കുട്ടിയെ കൈമാറി എന്ന് കുട്ടിയുടെ മാതാവിന്റെ മറ്റൊരു പരാതി ഉണ്ട്. ആ പരാതിയിന്മേൽ എഫ് ഐ ആർ ഇതുവരെ ഇട്ടിട്ടില്ല. ആ എഫ് ഐ ആർ കോടതിയിൽ സമർപ്പിച്ചാൽ കുട്ടിയെ കൈമാറിയ പദ്മരാജന് വീണ്ടും അകത്ത് കിടക്കേണ്ടതായി വരുമായിരുന്നു. ഒരു പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച പ്രതി പദ്മരാജൻ പുറത്തിറങ്ങും പുറത്തിറങ്ങുന്ന പത്മരാജൻ ബി ജെ പി യിലെ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എന്നന്നേക്കുമായി ഈ കേസിൽ നിന്ന് പുറത്തു കടക്കുമെന്നും സ്ത്രീ സംഘടനകൾ പ്രസ്ഥാവനയിൽ പറഞ്ഞു.

സ്ത്രീകളെ, പെൺകുട്ടികളെ പീഡിപ്പിക്കുകയും പിൽക്കാലത്ത് സ്ഥലനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന കേസുകൾ കേരളത്തിൽ വ്യാപിക്കുകയാണ്. പാലത്തായി പീഡന കേസ് എന്നല്ല ഈ കേസ് അറിയപ്പെടേണ്ടത്. പ്രതിയുടെ പേരിൽ കേസുകൾ ചർച്ച ചെയ്യപ്പെടണം. ബി ജെ പി പ്രാദേശിക നേതാവ് പത്മരാജൻ പീഡിപ്പിച്ച കേസ് എന്ന് തന്നെ ഈ കേസ് അടയാളപ്പെടുത്തേണ്ടതുണ്ട്.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x