സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന പരിപാടികളിൽ ഗാന്ധിജിയെയും, പട്ടേലിനെയും, സുഭാഷ് ചന്ദ്രബോസിനെയും ഓർമിക്കാൻ നാടെങ്ങും പ്രദർശനങ്ങൾ നടത്താൻ തീരുമാനിച്ച കേന്ദ്രസർക്കാർ ഒരു പേര് മാത്രം പതിവ് പോലെ മറന്നു!
എല്ലാ സന്ഘിത്വത്തെയും നിരാകരിക്കുന്ന ജവഹർലാൽ നെഹ്‌റു എന്ന ഒരൊറ്റ പേര്!
ഇന്ന് ഭരണകസേരയിൽ ഇരിക്കുന്നവരുടെ മുൻഗാമികൾ ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്യുമ്പോൾ, സജീവമായി ജനകീയസമരം നയിച്ച, ഒൻപതു കൊല്ലം ജയിലിൽ കിടന്ന, 17 കൊല്ലം ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന, ആധുനിക ഇന്ത്യയുടെ അടിത്തറ ഇട്ട ജവഹർലാൽ നെഹ്‌റു എന്ന രാഷ്ട്രശിൽപിയെ മറന്നു കൊണ്ട് ഏതു ഇന്ത്യയുടെ 75 മത് പിറന്നാൾ ആണ് നിങ്ങൾ ആഘോഷിക്കുന്നത്?
ഈ വാർത്ത ശരിയാണെങ്കിൽ, കേരളമെങ്കിലും, മലയാളികൾ എങ്കിലും ഇതിൽ ശക്തമായി പ്രതിഷേധിക്കണം.
നെഹ്‌റു എന്ന പേരിനെ ജനങ്ങളുടെ ഓർമയിൽ നിന്നും നിഷ്‌കാസനം ചെയ്യാനുള്ള എല്ലാ ശ്രമങ്ങളെയും നമുക്ക് ഒന്നിച്ച് എതിർക്കാം.
നെഹ്‌റുവിന്റെ മഹത്തായ ആശയങ്ങൾ സംഘപരിവാരത്തിന്റെ വളർച്ചയെ പതിറ്റാണ്ടുകളോളം തടഞ്ഞുനിർത്തി എന്നതിനാൽ ആ ഓർമകളെ പോലും അവർ ഭയക്കുന്നു എന്നതാണ് സത്യം.
അതുകൊണ്ട് തന്നെ നെഹ്‌റുവിനെ ബോധപൂർവം തമസ്കരിക്കാനുള്ള ഏതു നീക്കത്തെയും ജനാധിപത്യ ഇന്ത്യ ചെറുത്ത് തോല്പിക്കുക തന്നെ വേണം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS