
പാലായിലെ കുഴിമന്തി കടയും ക്രിസ്ത്യന്‍- മുസ്‌ലിം വര്‍ഗ്ഗീയത വളര്‍ത്താനുള്ള അജണ്ടകളും
പ്രതികരണം/ടി റിയാസ് മോൻ
‘ ആഷിഖ് ലത്തീഫ് തിരൂര്‍’ ആരായിരിക്കും?
പാലായിലെ ഒരു കുഴിമന്തി ഹോട്ടല്‍ ഉദ്ഘാടനം തിരൂരിലിരുന്ന് ആഘോഷിക്കാന്‍ മാത്രം അയാള്‍ ആരായിരിക്കും? പാലായിലെ ചില ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്നാണ് ആഷിഖ് ലത്തീഫ് തിരൂരിനെ കാണുന്നത്.
കണ്ടയുടനെ ഫേസ്ബുക്കില്‍ സെര്‍ച്ച് ചെയ്ത് നോക്കി. അങ്ങനെ ഒരാളെ കാണാനില്ല.


‘ആഷിഖ് ലത്തീഫ് തിരൂര്‍’ എന്ന സാങ്കല്പിക തിരൂര്‍ക്കാരന്‍ മുസ്ലിമിനെ സൃഷ്ടിച്ചത് ആരായിരിക്കും? ക്രിസ്ത്യന്‍- മുസ്‌ലിം വര്‍ഗ്ഗീയത വളര്‍ത്താന്‍ വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളില്‍ ഒന്നാണത്.
നിരവധി ഫേക്ക് ഐ ഡികളും, അതു പോരാഞ്ഞ് ഫോട്ടോഷോപ്പുകളിലൂടെയും അപ്പണി ചെയ്യുന്നത് മുസ്‌ലിം സമുദായത്തിന്റെ ശത്രുക്കളാണ്.
മൂന്ന് വിഭാഗമാണ് അത്തരം വേലകള്‍ ഒപ്പിക്കാന്‍ സാധ്യതയുള്ളത്. ഒന്നാമതായി സംഘ്പരിവാറാണ്. കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിന്റെ പുതിയ സംരക്ഷകവേഷം എടുത്തണിയുന്നത് അവരാണല്ലോ.
സ്വാഭാവികമായും സംഘ്പരിവാറല്ല, മുസ്‌ലിംകളാണ് ക്രിസ്ത്യാനികളുടെ ശത്രുക്കള്‍ എന്ന് സ്ഥാപിക്കാന്‍ സംഘ്പരിവാര്‍ വെമ്പല്‍ കൊള്ളുന്നുണ്ട്.
വലിയ രീതിയിൽ വർഗീയ ദ്രുവീകരണത്തിന് ഇടയാക്കുന്ന തരത്തിൽ ചർച്ച നടക്കുന്ന പോസ്റ്റിൻ്റെ ലിങ്ക്: https://www.facebook.com/AchayanzofPala/posts/1044082946075301
രണ്ടാമതായി അപ്പണി ചെയ്യാന്‍ സാധ്യതയുള്ളത് ജോസ് മോന്റെ കുട്ടികള്‍ തന്നെയാണ്. കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം ഐക്യജനാധിപത്യ മുന്നണിയില്‍ നിന്ന് പുറത്ത് പോയതിന് ശേഷം മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗീയത വളര്‍ത്തുന്നതിന് അത്യധ്വാനം ചെയ്യുന്നുണ്ട്.
മുസ്‌ലിം-ഹിന്ദു സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ- തീവ്രവാദ പ്രവണതകള്‍ മുളപൊട്ടിയപ്പോഴെല്ലാം സമചിത്തതയോടെ ജീവിച്ചവരാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം. ആ സമുദായത്തിന്റെ സത്‌പേരിനെ കളങ്കം ചാര്‍ത്താന്‍ ശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികളെ പുറത്ത് കൊണ്ട് വരേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ട്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യത നിര്‍വ്വഹിക്കുന്നില്ല. എന്ന് മാത്രമല്ല, കേരളത്തിലെ ഇടതുബുദ്ധിജീവികളും, ആക്ടിവിസ്റ്റുകളും ഈ ക്രൈസ്തവ വര്‍ഗ്ഗീയതയെ കുറിച്ച് മൗനം പാലിക്കുകയാണ്.
സഭാ വിശ്വാസികള്‍ക്ക് അകത്ത് നിന്നല്ല, പുറത്ത് നിന്നാണ് ക്രൈസ്തവ വര്‍ഗ്ഗീയത രൂപപ്പെടുന്നതും, ഊര്‍ജ്ജം സംഭരിക്കുന്നതും. അത് കേരളത്തിന്റെ സാമൂഹ്യജീവിതത്തെ പതുക്കെപ്പതുക്കെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
അപ്പോള്‍ മൂന്നാമത്തെ സാധ്യത തെളിയുന്നുണ്ട്. മൂന്നാമതായി സി പി ഐ എമ്മിനെ തന്നെ സംശയിക്കേണ്ടി വരുന്നു. പാലായില്‍ കുഴിമന്തിക്കട തുടങ്ങിയാല്‍ എന്താണ് കുഴപ്പമെന്ന ചോദ്യം വര്‍ത്തമാന കാലത്ത് കോട്ടയത്ത് നിന്ന് ഉയരേണ്ടതാണ്.
ബീഫ് ഫെസ്റ്റ് മലപ്പുറത്തും, കോഴിക്കോട്ടും നടത്തുകയും കോട്ടയത്തെത്തുമ്പോള്‍ മുസ്‌ലിം വിരുദ്ധത ആഘോഷിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സി പി എം ഉപേക്ഷിക്കുമെന്ന് വെറുതെ വ്യാമോഹിക്കാം.
Sijo ayoor എന്ന ക്രിസ്ത്യൻ വെറുപ്പ് ഉത്പാദന ഐഡിയിൽ നിന്ന് ആണോ ഈ വ്യാജന്റെ തുടക്കം എന്നറിയില്ല.. എന്നാലും അവൻ ‘ആഷിഖ് ലത്തീഫ് തിരൂർ’ എന്ന ഐഡി സ്വയം കണ്ടതായി അവകാശപ്പെടുകയും ആ പ്രൊഫൈലിന്റെ നമ്പർ എന്നും പറഞ്ഞ് ഒരു നമ്പർ ഇടുകയും ചെയ്തു. ഇത് എവിടെ നിന്ന് കിട്ടി എന്ന് പലരും ചോദിച്ചിട്ടും കക്ഷി ആർക്കും ഒരു മറുപടിയും കൊടുത്തിട്ടുമില്ല.
ഈ നമ്പർ ട്രൂകോളറിൽ അടിച്ചാൽ ആഷിക് ലത്തീഫ് തിരൂർ എന്ന പേര് കിട്ടും. പക്ഷേ, ട്രൂകോളറിൽ പേര് വരുത്താൻ വളരെ സിമ്പിളാണ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കുറച്ചു പേർ ആ പേരിൽ ഫോണിൽ നമ്പർ വെറുതേ സേവ് ചെയ്താൽ മതി.
എഫ്ബിയിൽ ഫുൾ നെയിം തന്നെ അപൂർവ്വം പേർക്കെ ട്രൂകോളറിലും അതേ പോലെ ഉണ്ടാകൂ.. അതും സേവ് ചെയ്യുമ്പോൾ പറ്റിയ സ്പെല്ലിങ്ങ് മിസ്റ്റേക്കും ശ്രദ്ധിക്കുക.. ട്രൂകോളറിൽ എത്തിയപ്പോൾ ലത്തീഫ് എന്നത് ലത്തീഫി ആയിട്ടുണ്ട്.
ഇനിയാണ് ട്വിസ്റ്റ്.. ഇതേ നമ്പർ പക്ഷേ IMO ആപ്പിൽ ഉണ്ട്. വാട്‌സ്ആപ്പ് പോലെ തന്നെ മൊബൈൽ നമ്പർ വെരിഫൈ ചെയ്ത്, നമ്പറിന്റെ ഉടമയ്ക്ക് സ്വന്തം നിലയിൽ മാത്രമേ പ്രൊഫൈൽ ഉണ്ടാക്കാൻ പറ്റൂ.
IMO യിൽ പക്ഷേ ആ നമ്പർ SREEJA SUDHEESH എന്ന പേരിൽ ആണ് ഉള്ളത്. ഫോട്ടോ അടക്കം ഉണ്ട്.. 😁
ഇപ്പോഴും ഈ കക്ഷി തന്നെയാണോ ആ വ്യാജ ഐഡി ഉണ്ടാക്കിയത് എന്നത് ഉറപ്പില്ല.. ആകെയുള്ളത് പ്രൊഫൈൽ നേരിട്ട് കണ്ടു എന്ന് പറയുന്ന ആൾ തരുന്ന നമ്പർ എന്ന ബലം മാത്രമാണ്. Sijo Ayoor ഉം ചാണകങ്ങളും ഒത്ത് കളിച്ചതാണോ എന്നൊക്കെ അവർ തന്നെ പറയട്ടെ.
ഈ ഒരൊറ്റ വ്യാജ ഐഡിയുടെ പേരിൽ ഉണ്ടായ സ്ക്രീൻഷോട്ട് സമൂഹത്തിൽ ഉണ്ടാക്കിയത് മായ്ക്കാൻ പറ്റാത്ത ഒരു മുറിവാണ്. ഇത്തരം നികൃഷ്ടമായ കളികൾ കളിച്ചിട്ടാണ് സങ്കികളും കുഞ്ഞാടുകളും ഈ നാട് നശിപ്പിക്കാൻ ഒത്തൊരുമിച്ച് രംഗത്ത് ഇറങ്ങിയിട്ടുള്ളത്. ഇതൊക്കെ വെറും തുടക്കം മാത്രമാണ്.. ജാഗ്രത പാലിച്ചില്ലെങ്കിൽ ഈ നാട് ഉത്തരേന്ത്യയെ കടത്തി വെട്ടാൻ അധിക കാലം ഒന്നും വേണ്ടി വരില്ല.
#copied