Kerala

ഏത് ‘തൊപ്പി’ യും ഇവിടെ ചിലവാകും; വെറുപ്പ് വിനോദമാവുന്ന കാലം!

താൻ വേഷം മാറി, മുസ്ലിയാർ ആണെന്ന വ്യാജേന പള്ളിപ്രഭാഷണത്തിന് പോയി നാട്ടുകാരെ പറ്റിച്ച് പണം വാങ്ങിയിട്ടുണ്ടെന്ന് ഉളുപ്പില്ലാതെ വ്ളോഗ് ചെയ്തയാളാണ് ഇപ്പോൾ ‘തൊപ്പി’ എന്ന പേരിൽ ആൽഫാ ജനറേഷൻറെ ഇമാമായി വളാഞ്ചേരിയിൽ പ്രത്യക്ഷപ്പെട്ട നിഹാദ് എന്ന പയ്യൻ.

പയ്യനെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. അവനു വളരാനും നിലനിൽക്കാനും വരുമാനമുണ്ടാക്കാനും ഉതകുന്ന ആവാസവ്യവസ്ഥ ഉണ്ടാക്കിക്കൊടുത്തത് നാട്ടുകാർ തന്നെയാണ്.

വീട്ടിലെ പെണ്ണുകാണലും പ്രസവവും അടക്കം ചിത്രീകരിച്ച് മാലോകരെ കാണിക്കുന്ന വ്ളോഗർമാർ, അവ കുത്തിയിരുന്നു കാണുകയും വൈറലാക്കുകയും ചെയ്യുന്ന മുസ്ലിം-അമുസ്ലിം കുടുംബിനികൾ, ചാനൽ ചർച്ചകളിൽ വസ്തുതകളേക്കാൽ പഞ്ച് ഡയലോഗുകൾ ഹൈലൈറ്റ് ചെയ്ത് സെൻസേഷൻ ഉറപ്പിക്കുന്ന മാധ്യമസംസ്കാരം, ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട മൂല്യം ‘ചില്ലായിരിക്കലാണ്’ എന്ന് പഠിപ്പിക്കുന്ന പുരോഗന സെലിബ്രിറ്റികൾ, ഉത്തരവാദിത്ത ബോധത്തേക്കാൾ പ്രധാനമാണ് വ്യക്തിസ്വാതന്ത്ര്യം എന്ന് പഠിപ്പിക്കുന്ന സാംസ്കാരിക നായകർ, എന്തു വഷളത്തരം ചെയ്താലും ‘അതവരുടെ ചോയ്സല്ലേ’ എന്നു പറഞ്ഞു ന്യായീകരിക്കുന്ന ലിബറൽ ബുദ്ധിജീവികൾ, വരുമാനം കൂടുതലുള്ളവർക്കാണ് ജീവിതവിജയമുണ്ടാവുക എന്ന് പഠിപ്പിക്കുന്ന കരിയറിസ്റ്റ് കോർപറേറ്റ് വിനോദവ്യവസായങ്ങൾ;

എല്ലാറ്റിനുമുപരി,

കാമ്പുള്ള അജണ്ടകളില്ലാതെ നിസ്സാര പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്ന മതപ്രബോധന രംഗം ഇവയെല്ലാം ചേർന്നാണ് ഈ ആവാസവ്യവസ്ഥ സാധ്യമാക്കിയത്.

രാഷ്ട്രീയ പ്രധാനമോ സാംസ്കാരിക പ്രധാനമോ അല്ലാത്ത അറുവഷളൻ കാര്യങ്ങൾ നിരന്തരം പറയുന്ന ഒരു വ്യക്തിക്ക് കുട്ടികൾക്കിടയിലുണ്ടാക്കാൻ കഴിഞ്ഞ സ്വാധീനത്തിൽ മറ്റൊരു വില്ലൻ സോഷ്യൽ മീഡിയാ അൽഗോരിതമാണ്.

കുട്ടികൾ സെർച്ച് ചെയ്യുന്നത് തന്നെ പേഴ്സണലൈസേഷൻ വഴി അവർക്ക് വീണ്ടും ലഭിക്കുന്നു.

ഫലം,

വഷളൻ കാര്യങ്ങൾ കേൾക്കുന്നതിൻറെ ജാള്യത മാറി, അവരത് ആസ്വദിക്കുന്നു. ‘തൊപ്പിൻറെ തെറി നല്ല രസാണ്’ എന്ന് പറയുന്ന കുട്ടികൾ ന്യൂ നോർമലായി മാറുന്നു.

പടച്ചോനേ! ഇവരൊക്കെയാണല്ലോ നാളത്തെ മന്ത്രിമാരും ജനനായകരും!

ഇതിലും ഭേദം പഴയ സ്പൈഡർമാനും സി.ഐ.ഡി. മൂസയും ഒക്കെയായിരുന്നു.

അതിൻറെ ഇടയിൽക്കൂടി രക്ഷിതാക്കളും അധ്യാപകരും കുട്ടികളെ നിയന്ത്രിക്കുന്നത് ടോക്സിക്ക് ആണെന്ന് പഠിപ്പിക്കുന്ന ലിബറൽ-വോക്ക് ആക്ടിവിസ്റ്റുകളുടെ പുന്നാരിക്കലും. അവരെയാണ് ആദ്യം സാനിറ്റൈസ് ചെയ്യേണ്ടത്.

നിങ്ങൾ എഴുതിവെച്ചോ, വൈകാതെ ഈ തെറികളും ചക്കക്കുരുപ്പാട്ടുമൊക്കെ സെൽഫ് ആർട്ടിക്കുലേഷൻറെ മഹാ എപ്പിസോഡുകളായി ആഘോഷിക്കപ്പെടും.

തൊപ്പി, ഒരു വ്യക്തിയോ ഒരു സംഭവമോ അല്ല. അങ്ങനെയുള്ളവർ നമുക്കുചുറ്റും ഇനിയുമുണ്ട്. നേരത്തെ പറഞ്ഞ ആവാസവ്യവസ്ഥ മാറ്റിയാലേ അത് ഇല്ലാതാകൂ.

Rasheed P Elamkulam

4 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x