EnvironmentKerala

വയൽ നികത്തിയുള്ള വീട് നിർമാണം; 2008 ന് ശേഷം വാങ്ങിയത് നികത്താൻ പാടില്ല: കേരള ഹൈക്കോടതി

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നതിന് ശേഷം നെൽവയൽ
വാങ്ങിയവർക്ക് വീട് വെക്കാനായി അത് നികത്താനാവില്ലെന്ന് ഹൈകോടതി.

വീടുവയ്ക്കാൻ മറ്റു ഭൂമിയില്ലെങ്കിൽ കൈവശമുള്ള പാടത്തിന്റെ നിശ്ചിത ഭാഗം നികത്തി വീടുവയ്ക്കാൻ അനുമതി നൽകുന്ന വ്യവസ്ഥ, നിയമം നിലവിൽ വരുന്നതിനു മുമ്പ് വയൽ നിലമുടമകളായവർക്കാണ് മാത്രമാണ് ബാധകമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇതു സംബന്ധിച്ച ഡിവിഷൻ ബെഞ്ചിന്റെ വിധി നിയമപരമല്ലെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ്ഷാജി പി.ചാലി, ജസ്റ്റിസ് സതീഷ് നൈനാൻ എന്നിവരുൾപ്പെട്ട ഫുൾ ബെഞ്ച് റദ്ദാക്കി.

2008 ആഗസ്റ്റ് 12നാണ് വയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ നിയമം കൊണ്ടുവന്നത്.
ഇതിനു ശേഷം തുണ്ടു നിലം വാങ്ങിയവർക്ക് വയലിനകത്ത് വീടു വെക്കാൻ അനുമതി നൽകുന്നത് നിയമത്തിന്റെ ലക്ഷ്യത്തെ ബാധിക്കുമെന്നും ഫുൾബെഞ്ച് വെക്തമാക്കി.

നിയമം വന്ന ശേഷം നിലം വാങ്ങിയവർക്ക് ഇത് നികത്തി വീട് വെക്കാൻ അർഹതയില്ലെന്ന് സിംഗിൾ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയുള്ള അപ്പീലുകളിൽ ഡിവിഷൻ ബെഞ്ച് ഈ വിധി റദ്ദാക്കി. നിയമം വന്ന ശേഷം നിലം വാങ്ങിയവർക്കും വീടുവയ്ക്കാൻ മറ്റു ഭൂമിയില്ലെങ്കിൽ നിശ്ചിത അളവിൽ നിലം നികത്താമെന്നായിരുന്നു ഡിവി ഷൻ ബെഞ്ചിന്റെ വിലയിരുത്തൽ.

2020ൽ മറ്റൊരു സിംഗിൾ ബെഞ്ച് ഈ വിലയിരുത്തൽ നിയമപരമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്  ചില ഹർജികൾ ഫുൾബെഞ്ചിന് വിട്ടിരുന്നു. തുടർന്നാണ് ഫുൾബെഞ്ച് ഈ ഹർജികൾ പരിഗണിച്ചത്.

നിലമുടമകളെ 2008ന് മുമ്പും ശേഷവും നിലം വാങ്ങിയവരെന്ന  വേർത്തിരിക്കുന്നത് വിവേചനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. നെൽവയൽ നികത്തുന്നത് പൂർണമായും തടയുകയെന്നതല്ല നിയമത്തിന്റെ ലക്ഷ്യമെന്നും ഇവർ ചൂണ്ടിക്കാട്ടി.

എന്നാൽ ഈ വാദം ഫുൾ ബെഞ്ച് തള്ളി.

2008നു ശേഷം നിലം വാങ്ങിയവർ നിലമുടമകൾ തന്നെയാണ്. പക്ഷേ അവർക്ക് നികത്താൻ അർഹതയില്ല.

പഞ്ചായത്ത്  മേഖലയിൽ ഒരേക്കർ നിലമുള്ള വ്യക്തി വേറെ ഭൂമിയില്ലാത്ത പത്തു പേർക്ക് നിലം വിറ്റാൽ ഓരോ നിലമുടമയ്ക്കും ഇതു നികത്തി വീടുവയ്ക്കാൻ അനുമതി നൽകേണ്ടി വരും. നെൽവയലുകൾ സംരക്ഷിക്കുകയെന്ന നിയമത്തിന്റെ ലക്ഷ്യത്തെ ഇത് ബാധിക്കുമെന്നും ഫുൾബെഞ്ച് ചൂണ്ടിക്കാട്ടി.

2008-നു മുൻപേ വയലിൻ്റെ ഉടമസ്ഥനാണെങ്കിൽ മറ്റു ഭൂമി ഇല്ലെങ്കിൽ വീട് നിർമിക്കാൻ വയൽ നികത്താൻ അനുമതി നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. പഞ്ചായത്ത് പരിധിയിൽ 4.4 ആറും മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പരിധിയിൽ 2.02 ആറുമാണ് ഇത്തരത്തിൽ നികത്താൻ അനുവദിക്കുക. (ഒരു ആർ= 2.47 സെന്റ്).

1970-ൽ എട്ടു ലക്ഷം ഹെക്ടർ ഭൂമിയിൽ കേരളത്തിൽ നെൽകൃഷിയുണ്ടായിരുന്നു. 2000 ആയപ്പോഴേക്കും രണ്ടുലക്ഷമായി. നെൽവയലുകൾ തരം മാറ്റിയതാണ് കാരണം. ആവശ്യമായതിൽ 80 ശതമാനം നെല്ലും ഇറക്കുമതി ചെയ്യുകയാണ്. ഭക്ഷ്യവിളകളിൽ നിന്ന് നാണ്യവിളകളിലേക്കുള്ള മാറ്റവും ഇതിനു കാരണമായി.

തണ്ണീര്‍ത്തട നിയമം വന്നതിന് ശേഷവും പാടമാണെന്നറിഞ്ഞ് നിലം വാങ്ങിയവര്‍ക്ക് വയല്‍ നികത്താന്‍ അനുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പാടങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്. അതിനാല്‍, ഇളവ് അനുവദിച്ചാല്‍ പാടം വ്യാപകമായി നികത്തപ്പെടാനുള്ള കാരണമാവുമെന്ന് കോടതി വിശദീകരിച്ചു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x