ലഡാഖിൽ ഏറ്റുമുട്ടൽ; ചൈനീസ് വെടിവയ്പിൽ ഇന്ത്യൻ കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു
ന്യൂഡൽഹി: ലഡാഖിൽ ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടി ഇന്ത്യൻ സൈനികർ. ഏറ്റുമുട്ടലിൽ ഇന്ത്യൻ കേണലിനും രണ്ടു ജവാൻമാർക്കും വീരമൃത്യു. ഇന്ത്യ-ചൈന അതിർത്തിയായ ലഡാഖിലെ ഗാൽവാൻ താഴ്വരയിൽ തിങ്കളാഴ്ച രാത്രിയാണ് ഇരു സേനകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കിഴക്കൻ ലഡാഖിലെ അതിർത്തിയിൽ ഗൽവാൻ താഴ്വരയിൽ നിലയുറപ്പിച്ചിട്ടുള്ള ഇൻഫൻട്രി ബറ്റാലിയന്റെ കമാൻഡിംഗ് ഓഫിസറാണു കൊല്ലപ്പെട്ട കേണൽ.
അതിർത്തിയിലെ സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ തുടരുകയാണ്. ഇതിനിടെ ഗൽവാൻ വാനിയിൽ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോർട്ട്.
സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ യോഗം ചേരുകയാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ഇന്ത്യ-ചൈന സംഘർഷത്തിൽ 1975-നുശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS