പാലത്തായിയിൽ ബിജെപി നേതാവ് അനാഥ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ ചുമത്താതെ കേരള പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു എന്ന വാർത്ത കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നാണ്.
കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് വൈദ്യ പരിശോധനയിലടക്കം തെളിഞ്ഞിട്ടും പോക്സോ ചുമത്താൻ പോലീസ് തയ്യാറാകുന്നില്ല എന്നത് വിരൽ ചൂണ്ടുന്നത് എങ്ങോട്ടാണ്…?
പിണറായി സർക്കാർ അധികാരമേറ്റത് മുതൽ ആഭ്യന്തര വകുപ്പിലെ വർഗീയത കേരളത്തിൽ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. ഹാദിയ കേസ്, ബിജെപി നേതാക്കളുടെ വർഗീയ പ്രസംഗങ്ങൾ, വർഗീയ പോസ്റ്റുകൾ, വർഗീയ കൊലപാതകങ്ങൾ തുടങ്ങി ഒട്ടനവധി കേസുകളിൽ കേരളത്തിലെ ആഭ്യന്തര വകുപ്പ് എടുത്ത നിലപാടുകൾ പരിശോധിച്ചാൽ ബിജെപി പിണറായി അവിഹിത കൂട്ടുകെട്ട് എന്ന ആരോപണം ശരിവെക്കുന്ന നിഗമനത്തിലെത്തിചേരാൻ കഴിയും.
സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന മന്ത്രി സഭയിലെ സ്ത്രീ സാന്നിധ്യം കൂടിയായ കെ കെ ശൈലജ ടീച്ചറുടെ മണ്ഡലത്തിലാണ് പാലത്തായി എന്നത് മറ്റൊരു വിരോധാഭാസം. പത്മ രാജന്റെ അറസ്റ്റ് പോലുമുണ്ടായത് ഏറെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് എന്നത് കൂടെ ഇതിനോട് കൂട്ടി വായിക്കുമ്പോൾ ചിത്രം വ്യക്തമാകും.
സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വാളയാർ സംഭവം കൂടി ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്.
വാളയാറിൽ സ്വന്തം പാർട്ടിക്കാരെയായിരുന്നു സംരക്ഷിക്കാൻ നോക്കിയത് എങ്കിൽ ഇവിടെ ബിജെപി നേതാവിനെ എന്നൊരു വെത്യാസം മാത്രമാണുള്ളത്.
പ്രതിപക്ഷം ഉന്നയിക്കുന്നത് പോലെ ഇടതു പക്ഷം അധികാരത്തിലേറിയ ശേഷം ബിജെപിക്കാർ കുറ്റക്കാരായ കേസുകളിൽ എടുത്ത തണുപ്പൻ നിലപാടും, മോദി അധികാരമേറിയ ശേഷം കലക്കാൻ ശ്രമിക്കാത്ത ഏക ബിജെപിയിതര സർക്കാർ പിണറായിയുടെതാണ് എന്നതും കൂട്ടി വായിക്കേണ്ട ഗതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
ബിജെപിയോടുള്ള ഈ മൃതു സമീപനം മാറ്റാൻ ആഭ്യന്തര വകുപ്പ് ഈ വൈകിയ വേളയിലെങ്കിലും തയാറാകുമെന്ന മലയാളികളുടെ പ്രതീക്ഷകൾക്ക് മേലാണ് പാലത്തായി കേസിലെ കുറ്റപത്രം കരിനിഴൽ വീഴ്ത്തിയത്.
പാലത്തായിയിലെ കുഞ്ഞുമോൾക്ക് നീതി കിട്ടാൻ വേണ്ടി മനുഷ്യത്വമുള്ള മലയാളികൾ ഒന്നിക്കുമെന്ന പ്രത്യാശ മാത്രമാണിനി ബാക്കി .
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS