സംസ്ഥാനത്ത് മദ്യം നിരോധിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം നിരോധിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നേയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് പ്രായോഗികമല്ലാത്തതുകൊണ്ടാണ് മദ്യശാലകള്‍ തുറക്കാത്തതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മദ്യ നിരോധനത്തിലേക്ക് പോകാന്‍ ആലോചിക്കുന്നില്ല. പക്ഷെ ഈ ദിവസങ്ങള്‍ അതിന് പ്രായോഗികമല്ല. അതുകൊണ്ടാണ് ഇപ്പോള്‍ വേണ്ടാന്ന് വച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS