Middle EastPravasi
Trending

ഖത്തർ എയർവേയ്‌സിന്റെ സ്നേഹ സമ്മാനം; മെഡിക്കൽ മേഖലയിലെ ഒരു ലക്ഷം വിദേശി ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ്

ഖത്തറിൽ കോവിഡ് -19 പ്രതിരോധ നിർമാർജ്ജന പ്രവർത്തനങ്ങളിൽ സ്വന്തം ജീവൻ പോലും പണയം വെച്ച് ജോലി ചെയ്യുന്നവരോടുള്ള ഐക്യദാർഢ്യം എന്ന നിലക്കാണ് ഖത്തർ എയർവേയ്സ് ഈ പ്രഖ്യാപനം നടത്തിയത്.വിദേശികളായ ഓരോ മെഡിക്കൽ ജീവനക്കാർക്കും രണ്ടു വീതം ടിക്കറ്റുകളാണ് സൗജന്യമായി നൽകുക.ലോക നഴ്‌സസ് ദിനത്തോടനുബന്ധിച്ചാണ് ഖത്തർന്റെ ഈ സ്നേഹ സമ്മാനം.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ലക്ഷം ആരോഗ്യപ്രവർത്തകർക്കാണ് ഈ ഓഫർ.ഇതിന്നായി പ്രത്യേക രെജിസ്ട്രേഷൻ ഉണ്ടാകും,മെയ് 12 രാത്രി മുതൽ മെയ് 18 രാത്രി വരെയുള്ള 5 ദിവസമാണ് രെജിസ്ട്രേഷൻ കാലയളവ്. qatarairways.com/ThankYouHeroes എന്ന വെബ്പേജ് ലിങ്കിലൂടെയാണ് അപേക്ഷ നൽകേണ്ടത്.രജിസ്റ്റർ ചെയ്യുന്ന ഓരോരുത്തർക്കും മുൻഗണനാ ക്രമപ്രകാരം പ്രൊമോഷൻ കോഡ് ലഭ്യമാകും.

ഈ പ്രൊമോഷൻ കോഡ് ഉപയോഗിച്ച് ഖത്തർ എയർവേയ്സ് സർവീസ് ഉള്ള ഏത് രാജ്യത്തേക്കും രണ്ട് എക്കണോമി ക്ലാസ് റിട്ടേൺ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.നവംബർ 26 ആണ് ബുക്ക് ചെയ്യാനുള്ള അവസാന തിയ്യതി,2020 ഡിസംബർ 10 വരെയുള്ള യാത്രാ ടിക്കറ്റുകൾക്കാണ് ഈ കോഡ് ഉപയോഗിക്കാനാവുക.മറ്റു ഫീസുകൾ ഇല്ലാതെ എത്ര തവണയും ടിക്കറ്റ് തീയതി മാറ്റാവുന്നതാണ്.

ഡോക്ടർസ്,മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്ന നഴ്സുമാർ,ഫാർമസിസ്റ്റുകൾ,ലാബ് ടെക്നീഷ്യൻസ്.ക്ലിനിക്കൽ ഗവേഷകർ തുടങ്ങിയ എല്ലാവർക്കും ഈ സൗജന്യ ഓഫർ ലഭിക്കും.

സൗജന്യ ടിക്കറ്റിനൊപ്പം ഖത്തർ ഡ്യൂട്ടി ഫ്രീ ശാഖകളിൽ നിന്നും 35 % ഇളവ് ലഭിക്കുന്നതിനുള്ള കൂപ്പണും ഇവർക്ക് നൽകും.2020 ഡിസംബർ 31 വരെയാണ് കാലാവധി.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x