Middle East

ജിദ്ദ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ; വെളിച്ചം ഖുർആൻ പഠന സംഗമത്തിന് പ്രൗഢമായ സമാപനം

ജിദ്ദ: സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദേശീയ സമിതി സംഘടിപ്പിച്ച വെളിച്ചം സൗദി  ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെയും ഖുർആൻ ലേണിംഗ് സ്കൂൾ പഠിതാക്കളുടെയും ദേശീയ സംഗമത്തിന്  പ്രൗഢമായ   സമാപനം.  

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ അങ്കണത്തിൽ നടന്ന വെളിച്ചം സംഗമം ഇസ്‌ലാഹി സെന്റർ ജിദ്ദ  ഡയറക്ടർ ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി ഉദ്ഘാടനം ചെയ്തു.  ഖുർആൻ പഠനത്തിനും പ്രചാരണത്തിനും മലയാളി സമൂഹവും ഇസ്ലാഹി സെന്ററും നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് ശൈഖ് മുഹമ്മദ്  മർസൂഖ് അൽ ഹാരിഥി അഭിപ്രായപ്പെട്ടു.

പരിശുദ്ധ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് ഏറ്റവും ഉത്തമൻ  എന്ന പ്രവാചക വചനം അദ്ദേഹം ഓർമ്മപ്പെടുത്തി.

കേവലം അക്ഷര വായനക്കപ്പുറം അക്ഷരങ്ങളെ ചേർത്തുവെച്ചുള്ള ആശയ പഠനം നടത്തുമ്പോൾ മാത്രമേ  ഉൾക്കാഴ്ച കൊണ്ട് ഖുർആനിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കുകയുള്ളൂ എന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സുലൈമാൻ മദനി പറഞ്ഞു.

വിശുദ്ധ ഖുർആനാണ് വിശ്വാസിയുടെ ഒന്നാം പ്രമാണം എന്നത് വിസ്മരിച്ചതാണ് ആധുനിക കാലത്ത് മുസ്ലിം സമുദായം നേരിടുന്ന അപചയങ്ങൾക്ക് മുഖ്യ ഹേതുവെന്നും   വർത്തമാനകാലത്ത് പ്രവാചക ദൗത്യം നിർവഹിക്കപ്പെടേണ്ടത് വിശുദ്ധ ഖുർആനിന്റെ കൃത്യമായ വിശദീകരണങ്ങളിലൂടെ യായിരിക്കണമെന്നും സുലൈമാൻ മദനി കൂട്ടിച്ചേർത്തു.

കാലാതിവർത്തിയായ വിശുദ്ധ ഖുർആൻ ധാർമികതയുടെയും വൈജ്ഞാനികതയുടെയും വെളിച്ചം പകർന്ന് ലോകത്തിനു മുന്നിൽ ജ്വലിച്ചു നിൽക്കുന്ന വേദഗ്രന്ഥമാണെന്നും ഖുർആനിനെതിരെയുള്ള വെല്ലുവിളികൾ അതിന്റെ അവതരണകാലം തൊട്ടേ ഉള്ളതാണെന്നും വിശുദ്ധ ഖുർആൻ ആദ്യം മുതൽ അവസാനം വരെ ആശയം മനസ്സിലാക്കി തുറന്ന മനസോടെ വായിക്കുന്ന ഒരാൾക്ക് അതിനോട് അടുക്കാനല്ലാതെ അകലുവാൻ സാധിക്കാത്ത വിധം അത് മനസിനെ സ്വാധീനിക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ അദ്ധ്യക്ഷത വഹിച്ചു, ജെ.എൻ.എച്ച് എം.ഡി. വി.പി മുഹമ്മദ് അലി, അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങൽ മുഹമ്മദ്, അമീറലി പി എം എന്നിവർ  ആശംസകൾ നേർന്ന് സംസാരിച്ചു.

വെളിച്ചം സംഗമത്തോടനുബന്ധിച്ച് നടന്ന വനിതാ സംഗമത്തിൽ പ്രമുഖ പണ്ഡിത ബുഷ്‌റ നജാത്തിയ  മുഖ്യ പ്രഭാഷണം നിർവഹിച്ചു.

ഖുർആനിനെ ഒരു സംശയവും കൂടാതെ ഏറ്റെടുത്ത് ജീവിതത്തിൽ പകർത്തേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ് എന്ന് അവർ ഓർമിപ്പിച്ചു. ഖുർആൻ വായനക്കപ്പുറം അതിന്റെ അർത്ഥ- ആശയങ്ങളിലേക്ക് ഇറങ്ങുമ്പോൾ മാത്രമേ ജീവിതത്തിൽ മാറ്റമുണ്ടാവുകയുള്ളു എന്നും ഖുർആനിന്റെ വെളിച്ചം ലോകരിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യവും ബുഷ്‌റ നജാത്തിയ്യ ഉദ്ബോധിപ്പിച്ചു.  

അതിന് വെളിച്ചം ഓൺലൈൻ ഖുർആൻ പഠന പദ്ധതി നടത്തുന്ന പങ്കിനെ കുറിച്ചും അവർ പ്രശംസിച്ചു. ഷെറിന ഷഫീഖിന്റെ ഖിറാഅത്തോടെ തുടങ്ങിയ വനിതാ സംഗമത്തിന് ഷമിയത്ത് അൻവർ സ്വാഗതവും  നിഷാത്ത് ഷമീർ നന്ദിയും പറഞ്ഞു

‘ഖുർആൻ വെളിച്ചം’ സെഷന്  മുനീർ ഹാദി, ഷമീർ സ്വലാഹി, സഹൽ ഹാദി എന്നിവർ നേതൃത്വം നൽകി, ഇഖ്ബാൽ കൊടക്കാട്  “വെളിച്ചം നാൾവഴികൾ” അവതരിപ്പിച്ചു.  വെളിച്ചം ഓൺലൈൻ പരീക്ഷാ ഫലപ്രഖ്യാപനം ഷാജഹാൻ ചളവറയും വെളിച്ചം റമദാൻ പ്രഖ്യാപനം സലീം കടലുണ്ടിയും നിർവഹിച്ചു.

വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ട  പരീക്ഷയിൽ സൽ‍മ അബ്ദുൽ ഖാദർ (ദുബായ്) ഒന്നാം സമ്മാനത്തിനും  ഷിഫ്‌ന മലപ്പുറം രണ്ടാം  സമ്മാനത്തിനും   ഹസീന പി.കെ ഐക്കരപ്പടി മൂന്നാം  സമ്മാനത്തിനും അർഹരായി. മുസ്തഫ പി എൻ ഒതായി , ജമീല എൻ പുളിക്കൽ  എന്നിവർ നാലം സ്ഥാനം പങ്കിട്ടു.

ഫസ്‌ന സി എം റിയാദ്, ഷെഹനാസ് അൽതാഫ് ദമ്മാം, റുക്‌സാന ഷമീം വേങ്ങര, സാജിദ റിയാദ് , ആമിനാ സാലിഹ് ജിദ്ദ, അഹാന അസീസ് ബുറൈദ, ഹസീന അറക്കൽ ജിദ്ദ, നീലുഫർ അൻസാർ ദമ്മാം, ഹസീന വണ്ടൂർ, നൗഷില റിയാദ്  എന്നിവർ 5  മുതൽ 10 വരെയുള്ള സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ സംഗമത്തിൽ വെച്ച് വിതരണം ചെയ്തു.

സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദേശീയ സമിതി പ്രസിഡന്റ് ഫാറൂഖ്  സ്വലാഹി സ്വാഗതവും ഇസ്ലാഹി സെന്റർ ജിദ്ദ പ്രസിഡന്റ് അബ്ദുൽ ഗഫൂർ വളപ്പൻ നന്ദിയും പറഞ്ഞു

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x