KeralaOpinion

ലവ് ജിഹാദിന്റെ നിർവ്വചനത്തിൽ പ്രണയത്തെ തിരിച്ചറിയാൻ പ്രയാസമാണ്

ആഷിക്ക് കെ പി

മിശ്രവിവാഹമെന്ന് കേട്ടാൽ ലവ് ജിഹാദ് എന്ന് പറഞ്ഞു പോകുന്ന മന:ശാസ്ത്രം കേവലം ഒറ്റപ്പെട്ട സംഭവമല്ല. അതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. മതേതരത്വവും ജനാധിപത്യവും സ്വാതന്ത്ര്യവും സമത്വവും നീതിയും ന്യായവും ഒക്കെ നമുക്ക് മുറുകെ പിടിക്കാമെങ്കിലും അതിനെയൊക്കെ അപ്രസക്തമാക്കുന്നതാണ് വോട്ട് , അധികാരം എന്നിവ. എല്ലാം വോട്ടിനു വേണ്ടിയാവുമ്പോൾ ഒരോരുത്തന്റെയും മാലികാവകാശങ്ങൾ വരെ ഇടപെടാവുന്ന മേഖലയാക്കി മാറ്റി കൂടുതൽ വോട്ട് എവിടെ നിന്ന് കരസ്ഥമാക്കാമെന്ന ജീർണ്ണത  രാഷ്ട്രീയത്തിലും കടന്നു കൂടിയിട്ട് കാലം കുറച്ചായി . ഏതു പ്രശ്നത്തെയും വർഗ്ഗീയ വൽക്കരിച്ച് എതിർഭാഗത്തിന്റെ കൈയ്യടി വാങ്ങി സ്വന്തം പക്ഷത്തേക്ക് എത്തിക്കാനുള്ള തന്ത്രം പുതിയ രീതിയിൽ , പുതിയ ഭാവത്തിൽ വളരെ വേഗം കടന്നുവരുന്നതിന്റെ വാർത്തയാണ് കേവലമൊരു പ്രണയ വിവാഹവും ഒളിച്ചോടലിനുമപ്പുറം ഒരു വലിയ പ്രസ്ഥാനത്തിന്റെ നേതാവിന് പറയാൻ തോന്നിയത് എങ്കിൽ അത് കേവലം ഒരു ഒറ്റപ്പെട്ട യാദൃശ്ചിക സംഭവമല്ല, സമീപകാലങ്ങളിലെ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ സാമൂഹ്യ വിഷയങ്ങളിലും ആവർത്തിച്ചു കൊണ്ടിരിക്കുന്ന സംഭവമാണ്. കെ റെയിലിന് എതിരായി നിസ്സഹായരായ ഒരു കൂട്ടം ആളുകൾ സമരം ചെയ്യുമ്പോഴും അതിനെയും മതവൽക്കരിക്കാൻ ശ്രമം നടക്കുന്നു. രാഷ്ട്രീയവും മതവും രണ്ട് ദ്രുവങ്ങളിൽ നിർത്തേണ്ട താണ് എന്ന് കൃത്യമായി പ്രത്യയശാസ്ത്ര പ്രമേയങ്ങളിലൂടെയും സിദ്ധാന്തങ്ങലിലൂടെയും നിർവചിക്കുമ്പോഴും അതിനപ്പുറം കടന്നു ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സുപ്രധാന ഘടകം അധികാരവും വിഘടന മെന്ന ചിന്താഗതിയും തന്നെയാണ്. സ്വാതന്ത്ര്യത്തോളം മൂല്യമേറിയതാണ് പ്രണയമെന്നത് യാഥാർത്ഥ്യമാണ്. അല്ലാത്ത പക്ഷം തികച്ചും ഭ്രമാത്മകതയായി അത് മാറിപ്പോകും എന്നും കൃത്യമായ നവോത്ഥാന മാനങ്ങൾ അതിനുണ്ടെന്നന്നു മുള്ളതു കൊണ്ട് തന്നെയാണ് മതേതരത്വം എന്നതിൽ നമ്മുടെ സങ്കൽപങ്ങളെ നിയമ വിധേയമാക്കിയത്.

നരകത്തിൽ നിന്ന് സ്വർഗ്ഗത്തിലേക്കുള്ള കോണിയെന്നാണ് കബീർ പ്രണയത്തെ വിശേഷിപ്പിച്ചത്. പ്രണയത്തിന്റെ ദർശനത്തിൽ ദൈവത്തിന്റെ ദർശനം ലഭിക്കുന്നതുപോലെ .

അസ്വസ്ഥമാകുന്ന മനസ്സിന്റെ അന്വേഷണമാണ് പ്രണയം. അതിരുകളില്ലാത്ത അനുഭൂതികളിലേക്കുള്ള യാത്ര. അതിനെ നിർവചിക്കാൻ കഴിയില്ല, അളക്കാനും താരതമ്യം ചെയ്യാനും സാധ്യമേയല്ല, കാരണം അത് നിങ്ങൾക്ക് മാത്രം എത്തിച്ചേരാനാണ്, ഒറ്റപ്പെടുമ്പോഴാവണമെന്നില്ല, ഒരുമിച്ചു ചേരുമ്പോഴുമാവാം. അതിൽ നിറയെ സ്വാതന്ത്യമാണ്. എഴുതപ്പെട്ട സിദ്ധാന്തങ്ങൾക്കുമപ്പുറം ഹൃദയത്തിൽ നിന്നു വരുന്ന ബോധം.

രമണ മഹർഷി ഏകാന്തതയിൽ പ്രണയത്തെ കണ്ടു, റുമി തന്റെ പ്രിയ ഷംസിന്റെ വിരഹത്തിലും, അന്വേഷണത്തിന്റെ അന്ധ്യത്തിൽ തിരിച്ചു കപിലവസ്തുവിലെത്താതെ, അവരെ ഒപ്പം കൂട്ടാതെ നേടിയ ബോധോദയത്തിന്റെ പ്രതിഫലനമെങ്ങനെ സാധ്യമാവുമെന്ന ആനന്ദനോടുള്ള ബുദ്ധന്റെ ചോദ്യവും പ്രണയത്തിന്റെ വൈവിധ്യത്തെ തന്നെ കാണിക്കുന്നു.

ദൈവതോടുള്ള പ്രണയമാണ് ദൈവീക ചിന്തയിൽ നമ്മെ എത്തിക്കുക. ദൈവീക ചിന്ത നൈതികത യിലൂന്നിയുള്ള സമസ്ത കര്മങ്ങളിലേക്കും നമ്മെ നയിക്കും, ആചാരങ്ങളോ അനുഷ്ടാനങ്ങളോ അതിലേക്കുള്ള പാതയാക്കാം, എന്നാൽ അതിലൂടെ പരമമായ ആനന്ദത്തെ അനുഭവിക്കാനാവില്ല,  കാരണം അത് തേടി പോകേണ്ടതല്ല, അതിലേക്ക് അന്വേഷിച്ചെത്തേണ്ടതുമല്ല, അറിയാതെ നിങ്ങളിലേക്ക്, നിങ്ങളുടെ ജീവിതത്തിലൂടെ വന്നു ചേരുന്നതാണ്. ആരാണ് അതിലേക്കു നയിക്കുക?  ആരാണ് ഗുരു?  ആരുമല്ല. നിങ്ങൾ തന്നെ, നിങ്ങളുടെ   തിരിച്ചറിവ്, നിങ്ങളെ നിങ്ങളെ പച്ചയായ ഒരു മനുഷ്യനാക്കും, യാഥാർഥ്യ ബോധത്തിലൂടെ സഞ്ചരിപ്പിക്കും, നിരീക്ഷണ കുതുകിയാക്കും, എല്ലാറ്റിനെയും ഉൾകൊള്ളാനും സഹിക്കാനുമുള്ള മനോഭാവത്തിലധിഷ്ടിധമാക്കും, അപ്പോളറിയാതെ നാം എത്ര സുന്ദരമായി ഓരോന്നിനെയും അനുഭവിച്ചറിയാൻ ശ്രമിക്കും, എതിർക്കാതെ, കലഹിക്കാതെ, നിർമലമായ അനുഭൂതിയോടെ അനുഭവിക്കും അതാണ് പ്രണയം, അതാണ് ആനന്ദം.

പ്രണയങ്ങൾ എങ്ങിനെയായിരിക്കണമെന്ന് നിർവ്വചിക്കുമ്പോൾ നാം വീണ്ടും ഒരു പുതിയ വേലികൾ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും മേലെ പണിയാൻ ശ്രമിക്കുകയാണ് , യാഥാർത്ഥ്യത്തിൽ നിന്ന് അകന്ന് , അറിഞ്ഞിട്ടും അറിയാതെ എന്ന ഭാവത്തിൽ സങ്കുചിതമായ രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കാൻ
വികലമായ രാഷ്ട്രീയ ബോധം കൊണ്ട് അത് അസ്വസ്ഥമാക്കരുത്. സിദ്ധാന്തങ്ങൾ കൊണ്ടും വരട്ടുതത്വ വാദങ്ങൾ കൊണ്ടും അതിനെ ജീർണ്ണിപ്പിക്കരുത്. സകല ബന്ധനങ്ങളിൽ നിന്നുമുള്ള മോചനമാണ് പ്രണയം , ഒട്ടിപ്പിടിച്ചായിരിക്കണമതെന്ന തോന്നൽ അസംബന്ധ പ്രത്യയ ശാസ്ത്രമെന്ന് വിവക്ഷിക്കാം.

3.5 4 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

6 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
ഫൈസൽ. പി. കെ
2 years ago

ആനുകാലിക പ്രസക്തമായ ഒര് വിഷയം വളരെ നന്നായി എഴുതി. രണ്ടു വ്യത്യസ്ത ഭാഷയിലെ മനോഹരമായ അർത്ഥവത്തായ വാക്കുകളെ ഇന്ന് ഭയപ്പാടിന്റെ വിഷമായി മാറ്റിയെടുത്തത്തിൽ അതുകൊണ്ട് ആർക്കണോ ലാഭം കിട്ടുന്നത് അവർ അതിൽ വിജയിച്ചു. എന്റെ അഭിപ്രായത്തിൽ ‘ലൗ ജിഹാദ് ‘ എന്ന വാക്കിന്റെ അർത്ഥവ്യാപ്തി ഇതുകൊണ്ട് കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ ആരെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ നന്നായിരുന്നു.

‘ പ്രണയം ‘ പ്രണയ വിവാഹം, ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ?…ജാതിയും മതവും ജന്മം കൊടുക്കുന്നതിനു മുന്നേ മനുഷ്യ സമൂഹത്തിൽ പ്രണയം ഉണ്ട് . പ്രണയം പ്രതിപാതിക്കാത്ത ഏത് മഹത്ഗ്രന്ഥങ്ങളാണ് പിറവികൊണ്ടത്?..രാമായണം, മഹാഭാരതം എന്തിനേറെ ഹിറാഗുഹയിൽ ജിബ്‌രീൽ (അ.സ )ആലിംഗനത്തിൽ പകച്ചുപോയ നബി (സ )ഓടി പോയത് നാട്ടുകാരുടെയോ, ബന്ധുമിത്രാതികളുടെയോ അടുത്തല്ല, മറിച്ച് താൻ ഏറ്റവും കൂടുതൽ പ്രണയിച്ച തന്റെ എല്ലാമായ ഖദീജബീവിയുടെ അടുത്തേക്കാണ്.

.ഒര് കാലഘട്ടത്തിൽ കലാലയങ്ങളെ ത്രസിപ്പിച്ചത് ചങ്ങമ്പുഴയുടെ പ്രണയ കാവ്യങ്ങളായിരുന്നു.. അന്നൊന്നും ആരും അതിനെ ജാതിയുടെയോ മതത്തിന്റെയോ മതിൽവരമ്പുകൾ കെട്ടിവേർതിരിക്കപ്പെട്ടില്ല.
ലേഖകൻ സൂചിപ്പിച്ചതുപോലെ മനുഷ്യന്റെ ജീവിതത്തിലെ എല്ലാമേഖലയിലും, പ്രണയത്തിൽ പോലും വർഗ്ഗീയ ദ്രുവീകരണം നടത്തി അതിലൂടെ വോട്ട് നേടി അധികാരം ഉറപ്പിക്കാം എന്ന നികൃഷ്ടമായ രാഷ്ട്രീയ ബോധമാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു. ഇന്ന് ലോകത്തിലെ എല്ലാ ഫാസിസ്റ്റ് ശക്തികളും പരീക്ഷിച്ചു വിജയിക്കുകയും ചിലയിടങ്ങളിൽ പരാജയപ്പെടുകയും ചെയ്ത ഐഡിയോളജി ആണ് ഇത്.
ജാതിയുടെയോ മതത്തിന്റെയോ അളവുകോൽ വെച്ച് അളക്കാൻ കഴിയുന്നതല്ല പവിത്രമായ പ്രണയം എന്നുള്ളത്. അതിനെ അങ്ങനെ അളക്കാൻ ശ്രമിക്കുന്നത് വങ്കത്തരമാണ്. മനുഷ്യ കുലം ഉള്ളഎടുത്തോളം കാലം പ്രണയം ഉണ്ടാകും പ്രണയവിവാഹങ്ങളും നടക്കും. അത് തീർത്തും വെക്തിപരമാണ്, പ്രായപൂർത്തി ആയ രണ്ട് വ്യക്തികളുടെ തീരുമാനമാണ്. അതിനു ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് മൂഢത്തരമാണ്. അങ്ങനെ ആരെങ്കിലും ശ്രമം നടത്തുന്നു എന്നുണ്ടെങ്കിൽ പൊതുസമൂഹം അത് തിരിച്ചറിഞ്ഞു സ്നേഹത്തിലും സ്വഹർദ്രത്തിലും അതിഷ്ഠിതമായ ഒര് നല്ല നാളയെ വാർത്തെടുക്കുക.

ആഷിക്ക്
Reply to  ഫൈസൽ. പി. കെ
2 years ago

നല്ല എഴുത്ത്. സന്തോഷം

Habib
2 years ago

നന്നായിട്ടുണ്ട്. വളരെ പ്രസക്തമാണ്. മാത്രമല്ല ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി പോകുന്ന എഴുത്ത്

ആഷിക്ക്
Reply to  Habib
2 years ago

സന്തോഷം നല്ല വായനക്ക്

.മനോജ് കുമാർ ടി
2 years ago

അസ്വസ്ഥമാകുന്ന മനസ്സിന്റെ അന്വേഷണമാണ് പ്രണയം. അതിരുകളില്ലാത്ത അനുഭൂതികളിലേക്കുള്ള യാത്ര. അതിനെ നിർവചിക്കാൻ കഴിയില്ല…മനോഹരമായിരിക്കുന്നു ആഷിക് സാർ താങ്കളുടെ നിർവചനം..ഹൃദയസ്പർശിയായിരുന്നു താങ്കളുടെ ഈ ലേഖനം ..മനോജ് കുമാർ

Read More: https://openpress.news/love-jihad-and-pure-love/ OPEN PRESS | ഓപ്പണ്‍ പ്രസ്സ്

ആഷിക്ക്

നന്ദി

ഇത് വായിച്ചിരുന്നോ
Close
Back to top button
6
0
Would love your thoughts, please comment.x
()
x