ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാം
സർക്കാറിന് വേണ്ടി റിസർവ്വ് ബാങ്ക് ഇറക്കുന്ന ഗോൾഡ് ബോണ്ടിൽ ജൂൺ 8 മുതൽ നിക്ഷേപിക്കാം
ന്യൂഡൽഹി: ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കുന്നതിന് ജൂണ്‍ എട്ടു മുതല്‍ വീണ്ടും അവസരം. ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 4,677 രൂപ നിശ്ചയിച്ചതായി റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കുകളുടെ ശാഖകള്‍, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക്ക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍ എന്നിവ വഴി ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാം. ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ നിശ്ചയിച്ച വിലയില്‍ നിന്ന് 50 രൂപ കിഴിവ് ലഭിക്കും.
സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഗോള്‍ഡ് ബോണ്ടില്‍ ഒരു ഗ്രാമിന് തുല്യമായ തുകയാണ് മിനിമം നിക്ഷേപിക്കാന്‍ കഴിയുക. വ്യക്തികള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷം പരമാവധി നിക്ഷേപിക്കാന്‍ കഴിയുക നാലു കിലോഗ്രാം വരെയാണ്. ട്രസ്റ്റുകള്‍ക്കുള്ള നിക്ഷേപ പരിധി 20 കിലോഗ്രാം ആണ്. ഓഹരി വിപണി വഴിയും നിക്ഷേപിക്കാന്‍ അവസരമുണ്ട്. ഡീമാറ്റ് അക്കൗണ്ടുകള്‍ വഴി എപ്പോള്‍ വേണമെങ്കിലും വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.
രണ്ടര ശതമാനം പലിശയ്ക്കുമാത്രമാണ് ആദായ നികുതി ബാധകം. കാലാവധിയെത്തുമ്പോള്‍ ബോണ്ട് പണമാക്കുമ്പോള്‍ ലഭിക്കുന്ന മൂലധനനേട്ടത്തിന് വ്യക്തികള്‍ക്ക് നികുതി ബാധ്യതയുണ്ടാകില്ല. ഗോള്‍ഡ് ബോണ്ടിന്റെ പലിശ ആറുമാസം കൂടുമ്പോള്‍ നിങ്ങളുടെ അക്കൗണ്ടില്‍ ചേർക്കും.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS