
Pravasi
ചേലേമ്പ്ര സ്വദേശി മക്കയിൽ മരിച്ചു.
മക്ക: കോവിഡ് ചികിത്സയിലായിരുന്ന മലയാളി മക്കയിൽ മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷബീർ മുണ്ടനൂർ വാകേരി (37) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് മൂന്നാഴ്ച്ചകളോളമായി ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം
ജുബൈലിൽ ക്വാണ്ടിറ്റി സർവേയറായിരുന്ന ഷബീർ വിവാഹ ശേഷമാണ് മക്കയിൽ വരുന്നത്. മക്ക കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ നഴ്സാണ് ഭാര്യ ഷമീല, രണ്ടത്താണി സ്വദേശിനിയാണ്. മാതാപിതാക്കൾ അബ്ദുൽ റസാഖ്, ഖദീജ. സഹോദരങ്ങൾ സിൽസില, ഷബീല.
മക്ക ഹജ്ജ് വെൽഫെയർ ഫോറം, സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ, ഫോക്കസ്, ഒഐസിസി തുടങ്ങിയ സംഘടനകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു.