Career

അധ്യാപകരാവാൻ ആഗ്രഹിക്കുന്നുവോ?എൻ.സി.ഇ.ആർ.ടി വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി.) അപേക്ഷ ക്ഷണിച്ചു.

നാലുവർഷ ഇന്റഗ്രേറ്റഡ് ബി.എസ്സി.-ബി.എഡ്. (ഫിസിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ്), ബി.എ.-ബി.എഡ്., ആറു വർഷ ഇന്റഗ്രേറ്റഡ് എം.എസ്സി.- എഡ്. (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി) പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, നിശ്ചിത വിഷയങ്ങൾ പഠിച്ച് പ്ലസ്ടു പരീക്ഷ 50 ശതമാനം മാർക്കോടെ 2018-ലോ 2019-ലോ ജയിച്ചിരിക്കുകയോ 2020-ൽ അഭിമുഖീകരിക്കുകയോ ചെയ്തിരിക്കണം.

കേരളീയർക്ക്, ഇന്റഗ്രേറ്റഡ് ബി.എസ്സി./ബി.എ.-ബി.എഡ്. പ്രോഗ്രാമുകൾക്ക് മൈസൂരു കേന്ദ്രത്തിലേക്കു മാത്രം അപേക്ഷിക്കാം. മൈസൂരു ആർ.ഐ.ഇ.യിലെ ഇന്റഗ്രേറ്റഡ് എം.എസ്സി.-എഡ്. പ്രോഗ്രാമിലേക്ക് എല്ലാ സംസ്ഥാനക്കാർക്കും അപേക്ഷിക്കാം.രണ്ടുവർഷ ബി.എഡ്., രണ്ടുവർഷ എം.എഡ്. പ്രോഗ്രാമുകളിലേക്കും അപേക്ഷ വിളിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷകൾ മേയ് 24-ന് നടത്തും. അപേക്ഷ മേയ് നാലുവരെ നൽകാം. വിവരങ്ങൾക്ക്: http://cee.ncert.gov.in.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x