മാഞ്ചസ്റ്റർ സിറ്റിയുടെ വിലക്ക് ഒഴിവായി; ചാമ്പ്യൻസ് ലീഗിൽ കളിക്കാം
യൂറോപ്യൻ ഫുട്ബോളിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയെ രണ്ട് വർഷത്തേക്ക് വിലക്കിയ നടപടി റദ്ദാക്കി. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ അന്വേഷണം നടത്തിയ ശേഷമാണ് യുവേഫ സിറ്റിയെ വിലക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ അപ്പീൽ പോയ സിറ്റിക്ക് ഇപ്പോൾ അനുകൂലമായ വിധി ഉണ്ടായിരിക്കുകയാണ്. കായിക തർക്ക പരിഹാര കോടതിയാണ് വിലക്ക് റദ്ദാക്കുന്നതായി അറിയിച്ചത്.
വിലക്ക് ഒഴിവാക്കിയതിന് പുറമെ സിറ്റി നൽകേണ്ട പിഴത്തുകയിലും കുറവ് വരുത്തിയിട്ടുണ്ട്. നേരത്തെ 30 മില്യൺ യൂറോ പിഴ നൽകേണ്ടിയിരുന്നത് ഇപ്പോൾ 10 മില്യൺ യൂറോ ആയാണ് കുറച്ചിരിക്കുന്നത്. ഫിനാൻഷ്യൽ ഫെയർപ്ലേ നിയമങ്ങൾ മാഞ്ചസ്റ്റർ സിറ്റി ലംഘിച്ചുവെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും യുവേഫ ഫെബ്രുവരിയിൽ വ്യക്തമാക്കിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കാൻ തീരുമാനിച്ചിരുന്നത്.
തർക്ക പരിഹാര കോടതിയുടെ ഈ വിധി സിറ്റിയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്നതാണ്. പ്രീമിയർ ലീഗിൽ ലിവർപൂളിന് പിന്നിൽ രണ്ടാ സ്ഥാനത്തുള്ള സിറ്റി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. അനുകൂലമായ വിധി കൂടി വന്നതോടെ ക്ലബ്ബ് ചാമ്പ്യൻസ് ലീഗിൽ കളിക്കുമെന്ന് ഉറപ്പായി.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS