IndiaOpinion

യു.പി; ഇന്ത്യയുടെ ‘റേപ്പ്’ ക്യാപിറ്റൽ

നിരീക്ഷണം/ വി.പി റജീന

ഒരിടവേളക്കുശേഷം യു.പിയിൽ നിന്നുള്ള ബലാൽസംഗ വാർത്തകളുടെ ഒഴുക്ക് തുടങ്ങി. ‘ഒഴുക്ക്’ എന്ന് ഉപയോഗിച്ചത് മന:പൂർവമാണ്. അത്രക്കുണ്ട് കഴിഞ്ഞ കുറച്ചു വർഷങ്ങളായി അവിടെ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ലൈംഗികാക്രമണ വാർത്തകൾ.

ലോക്ഡൗണിൻ്റെ മുമ്പ് വരെ ആഴ്ചയിൽ മൂന്ന് ദിവസത്തിൽ കുറയാതെ വിവിധ പ്രായത്തിലുള്ള പെൺകുട്ടികളെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊല്ലുകയോ മൃതപ്രായമാക്കുകയോ ചെയ്ത വാർത്തകൾ തർജ്ജമ ചെയ്യാനുണ്ടാവും. അതൊക്കെ തന്നെയും നാലോ അേഞ്ചാ സെൻ്റൻസുകൾ മാത്രമായിട്ടായിരിക്കും കയ്യിൽ കിട്ടുക.

ഏജൻസികൾ ആയാലും ഇംഗ്ലീഷ് ഓൺലൈൻ സൈറ്റിൽ ആയാലും അത്ര നോക്കിയാൽ മതി. എത്ര ലാഘവത്തോടെയും അവമതിയോടെയുമാണ് രാജ്യം ഇത്തരം അതിക്രമങ്ങളെ സമീപിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ ഒരൊറ്റ സംഗതി മതി. സഹിക്കാനാവാത്ത വേദനയോടെ പിച്ചിചീന്തപ്പെട്ട ആയിരക്കണക്കിന് ജീവിതങ്ങൾക്ക് ഒരു കുഞ്ഞു കോളത്തിനപ്പുറത്തേക്ക് ഒരു വിലയുമില്ലാത്ത പുതിയ ഇന്ത്യ!

ആക്രമണത്തിനിരയാവുന്നവരിൽ 95 ശതമാനവും ദലിത് പെൺകുട്ടികൾ ആണെന്നതാണ് ഏറ്റവും ദയനീയവും ഭയാനകവുമായ സ്ഥിതി വിശേഷം. ഇനിയങ്ങോട്ട് ഈ രാജ്യത്തെ ദലിത്- ന്യൂനപക്ഷങ്ങ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ എങ്ങനെയായിരിക്കണം ‘ഉപയോഗി’ക്കേണ്ടത് എന്നതിന്റെ ട്രയൽ റൺ ആണോ ഇതെന്ന് സംശയം തോന്നുവിധമാണ് ഈ ക്രൂരതകളുടെ ആധിക്യം.

ലൈംഗിക അതിക്രമ കേസിൽ പ്രതിയായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് മുഖ്യമന്ത്രി യോഗിയുടെ കൂടെ

പെൺകുട്ടികേളാടുള്ള ക്രൂരതയിൽ വൈവിധ്യങ്ങൾ പരീക്ഷിക്കുന്നവരാണ് യു.പിയിലെ ക്രിമിനലുകൾ എന്ന് തോന്നിയിട്ടുണ്ട്. ഒന്നൊന്നിനൊന്ന് വ്യത്യസ്തം. അതും മിക്കതും ഒറ്റക്കല്ല. കൂട്ടമായാണ് ബലാൽസംഗം ചെയ്യുന്നത്. ഇരകളെ കൊന്നുകളയുകയോ ഭീഷണിപ്പെടുത്തി വരുതിയിലാക്കുകയോ ഇവിടെ പതിവാണ്. ഭീഷണിപ്പെടുത്തി വീണ്ടും ആക്രമിക്കുന്ന സംഭവങ്ങളും നിരവധി. ചില ക്രൂരതകൾ ഒട്ടും താങ്ങാൻ കഴിയാത്തവ.

ലോക്ഡൗൺ കാലത്ത് അത്തരം വാർത്തകൾ ഒന്നും അവിടെ നിന്ന് റിപ്പോർട്ട് ചെയ്യെപ്പട്ടില്ല എന്നത് തെല്ലൊരാശ്വാസം നൽകിയിരുന്നു. (നടന്നിട്ടുണ്ടാവണം. കോവിഡ് വാർത്തകളിൽ മുങ്ങിേപ്പായതായിരിക്കാനാണ് സാധ്യത).

ഇതാ ഇപ്പോൾ വീണ്ടും തുടങ്ങിയിരിക്കുന്നു. ലാഖിംപൂർ ജില്ലയിൽ 13 കാരിയായ ദലിത് പെൺകുട്ടിയെ ബലാൽസംഗത്തിനിരയാക്കി കൊലപ്പെടുത്തി കണ്ണുകൾ ചൂഴ്ന്നെടുത്ത നടുക്കുന്ന വാർത്തയെത്തി.

തൊട്ടുപിന്നാലെ മറ്റൊന്ന്. ബലാൽസംഗത്തിനിരയായെന്ന് കരുതുന്ന 16കാരിയുടെ മൃതദേഹം ഗ്രാമത്തിലെ കുളത്തിൽ കണ്ടെത്തിയത്. ലോക്ഡൗൺ വേളയിൽ മുംബൈയിൽ നിന്ന് നാട്ടിലെത്തിയ പെൺകുട്ടിയെ രണ്ടു ദിവസം മുമ്പ് കാണാതായിരുന്നു. കുടുംബം പൊലീസിൽ പരാതിയും നൽകിയിരുന്നു.

ഇത്തരം കേസുകളിൽ പൊലീസുകാരുടെ ലാഘവത്വവും പ്രതികളോടുള്ള കൂറും എത്രയോ തവണ പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും പൊലിസിനെതിരെ പറയാൻ ആരും ധൈര്യപ്പെടുന്നില്ല. 13കാരിയുടെ കൊലക്കൊപ്പം ശനിയാഴ്ച തന്നെ മറ്റൊരു ബലാൽസംഗ വാർത്തയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗോരഖ്പൂർ ജില്ലയിൽ പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് ലൈംഗികാതിക്രമത്തിനിരയാക്കിയതിന് ശേഷം സിഗററ്റ് കൊണ്ട് പൊള്ളിച്ചുവെന്നായിരുന്നു അത്. പൊൺകുട്ടി അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു.

ഇതിലൊക്കെ പരാതി നിലനിൽക്കുന്നുണ്ടാവും. പക്ഷെ, പൊലീസ് അനങ്ങിയിട്ടിെല്ലന്ന് ഇവ വിശദമായി ഒന്നു പഠിച്ചാൽ ബോധ്യമാവും. നാളെ യോഗി എന്ന യു.പി മുഖ്യമന്ത്രി ഒരു പക്ഷെ ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ ഇന്നത്തെ യു.പി ആയിരിക്കും അന്നത്തെ ഇന്ത്യ. സംശയമില്ല.

5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
നിഷ്പക്ക്ഷ് കുമാർ
3 years ago

യുപിയിൽ നിന്ന് ഇന്ദ്രപ്രസ്ഥത്തിലേക്ക് വഴിവെട്ടുന്ന ഭോഗിക്ക് ഇത് പൊൻതൂവൽ ആണ്

ഇത് വായിച്ചിരുന്നോ
Close
Back to top button
1
0
Would love your thoughts, please comment.x
()
x