Kerala

ആരാണ് കൊണ്ഗ്രെസ്സിന്റെ ഒന്നാം നമ്പർ രാഷ്ട്രീയ എതിരാളി?

കോൺഗ്രസ് രാഷ്ട്രീയം/ ജെ. എസ്. ആടൂർ

അതു എല്ലായിടത്തും ബി ജെ പി യാണ്. അതിനു കാരണം ബി ജെ പി ഭൂരിപക്ഷ സവർണ്ണ വർഗീയത പ്രത്യയ ശാസ്ത്രമായി അംഗീകരിച്ച ആർ എസ്‌ എസ്‌ ന്റ് രാഷ്ട്രീയപാർട്ടിയാണ്.

ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സാണ് എല്ലാവർക്കും തുല്യ അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും എല്ലാ മത ആരാധന സ്വാതന്ത്ര്യവും വിശ്വാസം സ്വാതന്ത്ര്യവും സർവധർമ്മ സമ ഭാവനയും സാമൂഹിക -സാമ്പത്തിക നീതിയും പ്രത്യയശാസ്ത്രമാക്കിയ പാർട്ടി.

അതു 1930ലെ എ ഐ സി സി റെസലൂഷനും അതിനുശേഷം ഇന്ത്യൻ ഭരണഘടനക്കും നേതൃത്വം നൽകിയത് ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സാണ്.

ഇന്നും ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സിന്റ് പ്രത്യയശാസ്ത്രം ഇന്ത്യൻ ഭരണഘടനയിലും ഗാന്ധിയൻ നെഹ്രുവിയൻ ആശയങ്ങളിലും അധിഷ്ഠിതമാണ്.

ഗോഡ്‌സെയുടെയും ഗോൾവക്ക റിന്റയും നേർവിപരീതമാണ് കോണ്ഗ്രസ് രാഷ്ട്രീയ ബോധ്യങ്ങൾ.

നെഹ്‌റുവിനെ നിരന്തരം അതിഷേപിക്കുന്ന മോഡി രാഷ്ട്രീയത്തെ എല്ലായിടത്തും എതിർക്കുന്നത് കോൺഗ്രെസ്സാണ്.

അപ്പോൾ എന്ത് കൊണ്ടാണ് പല മുൻ കോൺഗ്രെസ്സ് നേതാക്കൾ ബി ജെ പി യിൽ ചേർന്നത്?

ഇന്ത്യയിൽ ഏതൊരു വ്യക്തിക്കും ഏതൊരു രാഷ്ട്രീയ പാർട്ടിയിലും ചെറുവാനുള്ള അവകാശവും അവസരങ്ങളുമുണ്ട്.

അധികാര രാഷ്ട്രീയത്തിൽ ശീലിച്ച പലരും അധികാരമുള്ളിടതെക്ക് പോകുന്നത് പുതിയ കാര്യമല്ല. അതു ഇന്ത്യയിൽ മാത്രം സംഭവിച്ച ഒന്നല്ല. കോൺഗ്രസിൽ നിന്ന് മാത്രം അല്ല.

എല്ലാം രാഷ്ട്രീയ പാർട്ടികളിൽ നിന്നും അധികാരത്തിനായി ആളുകൾ പോകും. കോണ്ഗ്രസ് വലിയ പാർട്ടി ആയതിനാൽ പലയിടത്തും നിന്നും പലരും അധികാരത്തിനായി ബി ജെ പി യിൽ പോയി. പക്ഷെ കോണ്ഗ്രസ് ഇപ്പോഴുമുണ്ട്.

ജലീൽ മന്ത്രി മാർക്സിസ്റ്റ് ആയതു കൊണ്ടല്ല അധികാരത്തിൽ എത്തിയത്.

മനസ്സിലാക്കണ്ടത് കോണ്ഗ്രസ് പാർട്ടിയുടെ ഔദ്യോഗിക നയങ്ങളാണ്. കൊണ്ഗ്രെസ്സിൽ നിന്നാണ് പലയിടത്തും പല പാർട്ടികളിൽ പോയത്. കാരണം കോണ്ഗ്രസ് വലിയ പാർട്ടിയാണ്.

അപ്പോൾ സി പി എം നേതൃത്വം നൽകുന്ന എൽ ഡി എഫോ?

ഇന്ന് പിണറായി വിജയൻ നേതൃത്വം നൽകുന്ന സി പി എം ഒരു കേരള പാർട്ടിയാണ്. പിണറായിസ്റ്റ് രാഷ്ട്രീയം കമ്മ്യൂണിസമൊ മാർക്സിസമോ ഒന്നും അല്ല. പിണറായിസ്റ്റ് രാഷ്ട്രീയം വലതുപക്ഷ രാഷ്ട്രീയമാണ്.

അതു കൊണ്ട് തന്നെ ബി ജെ പി ക്കൊപ്പം കോണ്ഗ്രസ് വിരോധം മൂത്തു കോൺഗ്രസ്സ് മുക്ത കേരളത്തിനായി പ്രവർത്തിക്കുന്നു.

ബി ജെ പി യുടെയും സി പി എം ന്റ് യും രാഷ്ട്രീയ അജണ്ട കോണ്ഗ്രസ് വിരോധവും കോണ്ഗ്രസ് മുക്ത കേരളവുമാണ്.

അതു മാത്രം അല്ല ഇന്ന് കേരളത്തിൽ സി പി എമ്മിന്റെ ആൽഫയും ഓമേഗയും സർവശക്ത്തനായ കൺട്രോൾ ആൻഡ് കമാൻഡ് പിണറായി കേന്ദ്രമാണ്. സി പി എമിന്റ പോളിറ്റ് ബ്യുറോയൊ ദേശീയ നേതൃത്വം എല്ലാം അദ്ദേഹത്തിന്റ് വരുതിയിൽ.

കേരളത്തിൽ പറഞ്ഞതിൽ പാതി ചെയ്യാതെ ചെയ്തതിൽ പാതി തീർക്കാതെ പരസ്യത്തിൽ മാത്രം മേനി പറയുന്ന സർക്കാരിനെ കോണ്ഗ്രസ് വിമർശിക്കും.

കേരളത്തിൽ മാത്രമുള്ള പിണറായിസ്റ്റ് സി പി എം ദേശീയ തലത്തിൽ അപ്രസക്തം. യച്ചൂരിയുടെ നേതൃത്തത്തിലുള്ള സി പി എം കോൺഗ്രെസ്സുമായി സഹകരിക്കുന്നത് ദേശീയ തലത്തിൽ ഇപ്പോഴും ബി ജെ പി വർഗീയ രാഷ്ട്രീയത്തെ എതിർക്കുന്ന ദേശീയ പ്രതിപക്ഷം കോണ്ഗ്രസ് ആയതു കൊണ്ടാണ്.

ഇന്ത്യയിൽ ഇരുപത് കോടിയിലധികം ജനങ്ങൾ കൂടെയുള്ള പാർട്ടി കോൺഗ്രെസ്സാണ്.

ദേശീയതലത്തിലും കേരളത്തിലും കോണ്ഗ്രസ് ബി ജെ പി ഐഡിയോളേജിയെയും അവർക്കൊപ്പം കോണ്ഗ്രസ് മുക്ത കേരളത്തിനായി പ്രവർത്തിക്കുന്ന പിണറായിസ്റ്റ് അധികാര ഐഡിയൊലെജിക്കും കോണ്ഗ്രസ് എതിരാണ്.

സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് കോണ്ഗ്രസ് എതിര് അല്ലായിരുന്നു. അതു കൊണ്ടാണ്ഏറ്റവും വലിയ നിയമ സഭകക്ഷിയായിട്ടും കേരളത്തിൽ സി അച്യുതമേനോനെ പിന്തുണച്ചത്

അതു കൊണ്ടാണ് എം വി രാഘവന്റ നേതൃത്വത്തിലുള്ള സി എം പിയേ യു ഡി എഫ്ന്റ് ഭാഗമാക്കിയത്. അതു കൊണ്ടാണ് സഖാവ് കെ ആർ ഗൗരിയമ്മ യൂ ഡി എഫ് മന്ത്രിയായത്.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x