അവധിക്കാലത്ത് അമിത ചാർജ് ഈടാക്കുന്ന വിമാന കമ്പനികളുടെ ചൂഷണത്തിനെതിരെ സർക്കാർ ഇടപെടുക: യു.എ.ഇ ഇസ്ലാഹി സെന്റർ
ഷാർജ: ദുബായിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെ ചില സർവീസുകൾ നിർത്താനുള്ള നീക്കം ബന്ധപ്പെട്ടവർ പുനഃപരിശോധിക്കണമെന്ന് യു.എ.ഇ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അസൈനാർ അൻസാരി ആവശ്യപ്പെട്ടു.
യു.എ.ഇ ഇസ്ലാഹി സെന്റർ 2023-2024 കാലഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പ് കൗൺസിൽ യോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവധിക്കാലത്തു എയർ ടിക്കറ്റു നിരക്ക് കുത്തനെ ഉയർത്തി പ്രവാസികളെ ചൂഷണം ചെയ്യുന്ന അവസ്ഥ ഇല്ലാതാക്കാനും, എയർ ലൈൻ കമ്പനികളുടെ അശ്രദ്ധമൂലം ഈയിടെയായി വിവിധ വിമാന സവീസുകൾ മണിക്കൂറുകളോളം വൈകി യാത്രക്കാരെ ദുരത്തിലാക്കുന്ന സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനും കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
2023 -2024 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളായി അസൈനാർ അൻസാരി പ്രസിഡണ്ട്, അഷ്റഫ് കീഴുപറമ്പ് ജനറൽ സെക്രട്ടറി, അബ്ദുല്ല ചീളിൽ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടുമാരായി അബ്ദുസലാം തറയിൽ, സുൽഫിക്കർ മുസ്സഫ, സാബിർ ഷൗക്കത്ത്, ഇല്യാസ് എസ്.എം എന്നിവരെയും ജോയിന്റ് സെക്രട്ടകുറിമാരായി നൗഫൽ മരുത, സൽമാൻ ഫാരിസ്. ടി. പി, നിസാർ പാറപ്പുറത്ത്, തൻസീൽ ഷെരീഫ്, റാഷിദ് വാഴമ്പറ്റ, മുജീബ് റഹ് മാൻ പാലക്കൽ എന്നിവരെയും തെരെഞ്ഞടുത്തു.
കൗൺസിൽ യോഗം മുജീബ് റഹ്മാൻ പി നിയന്ത്രിച്ചു. മുജീബ് റഹ്‌മാൻ പാലത്തിങ്ങൽ സമാപന ഭാഷണം നടത്തി.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS